ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഞങ്ങളുടെ വായന ശാല 57

ച്ചടിപ്പിച്ച പ്രസിദ്ധപ്പെടുത്തിയതുമാണ് ഈ പുസ്തകം. എലിമണ്ടറി, സെക്കൻട്രി എന്നീ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുപകരിക്കത്തക്ക പാകത്തിലുള്ള 82 ചെറുകഥകളാണ് ഇതിലെ വിഷയം. കാക്കാ മയിൽ മുതലായി ചെറുപ്പത്തിൽ തന്നെ പരിചയമുണ്ടാകുന്ന ജന്തുകളെയും മറ്റും പറ്റിയവയുമായ ഇതിലെ കഥകൾബാലോപയോഗത്തിനു വളരെ ഉപകരിക്കും. വാചകങ്ങൾ ഒരുമാതിരി ലളിതമായിട്ടുണ്ട് വിദ്യാദാനത്തിൽ വിദഗ്ധനായ ഗ്രന്ഥകർത്താവവറുകളുടെ ഈ പരിശ്രമത്തെ പാഠപുസ്തക കമ്മിറ്റിക്കാർ ആദരുക്കുമെന്നു ഞങ്ങൾ വിശ്വസിക്കുന്നു. ൪ കലിംഗവധം ആട്ടകഥ ആട്ടകഥക്കാരുടെ പോരാട്ടത്തിന്നു നാടകങ്ങളുടെ പ്രചാരത്തോടുക്കൂടി കോട്ടം തട്ടി തുടങ്ങി. കുറച്ചു കാലമായിട്ടു കളിക്കാരുടെ എന്ന പോലെ കഥാപുസ്തകങ്ങളുടെയും പുറപ്പാട് ഒന്നു നിലച്ചിരിക്കുകയാണ്. ഈ സ്ഥിതിയ്ക്ക് , യുവകവിയായ ചങ്ങരങ്കോത കൃഷ്ണൻ കർത്താവവറുകളുടെ ഈ പുസ്തകം ഭാഷാ സാഹിത്യത്തിന് ആവശ്യം തന്നെയാണ് . പഴയ സമ്പ്രദായത്തിൽ പച്ച, കത്തി, കരി, തുടങ്ങിയ വേഷങ്ങൾക്കെല്ലാം ഈ കഥയിൽ സന്ദർഭങ്ങളുണ്ട് . കവിതയും സാമാന്യം ഭംഗിയായിടിടുണ്ട്.പഴയ കൃതികളുടെ മാതിരി ശ്ലോകങ്ങളെല്ലാം സംസ്കൃതമായിരുന്നുവെങ്കിൽ ഭാഗവതന്മാർക്ക് കുറെകൂടി ഉപയോഗപ്പെടുത്താമായിരുന്നു എന്നു ചിലർ ശങ്കിക്കുമായിരിക്കാം. 5. മനം പോലെ മംഗല്യം.

    	"As a man thinketh" എന്ന ഇംഗ്ലീഷു പുസ്തകത്തെ ആധാരമാക്കി കന്നത്തു ജനാർദ്ദനമേനോനവർകളെഴുതിയ ഒരു പുസ്തകമാണിത്. ജനങ്ങൾക്ക് ആത്മ സംബന്ധമായ അറിവുകളുണ്ടാകുന്നതിന്ന് ഇതുപകരിക്കുമെന്നാണ് ഞങ്ങളുടെ അഭിപ്രായം വിചാരശക്തി മുതൽ ശാന്തത കൂടി എട്ടുപന്യാസങ്ങൾ ഇതിലുള്ളതിൽ ചിലത്  ഇതിന്നു മുമ്പു ചില മാസികകളിൽ ചേർത്തിട്ടുള്ളവയാണ്,  പുതിയ ഗദ്യമെഴുത്തുകാരിലൊരാളായ ജനാർദ്ദന മേനോനവർകളുടെ മനം പോലെ മലയാള ഭാഷയ്ക്കു കിട്ടീട്ടുള്ള ഈ മംഗല്യത്തെ മലയാളികൾ ആദരിക്കേണ്ടതാണ്.

മംഗളോദയം പത്രാധിപർ

'വിദ്യാവിനോദിനി' പത്രാധിപരായിരുന്നും മറ്റും പ്രചാരത്തിലും വിഖ്യതി സംമ്പാദിച്ച സി.പി അച്ചുതമേനോൻ അവർകൾ (ബി എ) മംഗളോദയം മാസികയുടെ പത്രധിപത്യം ഏറ്റെടുത്തിട്ടുള്ള സന്തോഷ വർത്തമാനം ഞങ്ങളുടെ വായനക്കാരേയും പൊതുജനങ്ങളെയും അറിയിച്ചുകെള്ളുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/107&oldid=164480" എന്ന താളിൽനിന്ന് ശേഖരിച്ചത്