ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം ൧൨൮൮

പുസ്തകം കുംഭമാസം ലക്കം ൪

      			                   മംഗളം 


സാരഗ്രന്ഥാക്ഷമാല്യഭയവരധരമാം നാലുകൈയ്യൊത്ത ലീലാ- കാരത്തോടെ വിളങ്ങും ഭഗവതിയുടെ കൃപാമന്ദഹാസാംശുലേശം സ്വൈര്യം സേവിച്ചു നേടിച്ചില സുകൃതിജനം സ്വച്ഛവർണ്ണസ്വരൂപേ! പാരമ്പൊഗ്ഗൗരാമി പെരിയ കവിയശസ്സായ പൂവെണ്ണിലാവായ്.

                                         വള്ളത്തോൾ നാരായണ മോനോൻ 

യത്ഥാർത്ഥ കവിത

കവിതയുടെ ഉദ്ദേശം, വായനക്കാരെ തല്ക്കാലത്തേക്കുമാത്രം രസിപ്പിച്ചതു കൊ​ണ്ടു സാധിച്ചു എന്നു പറഞ്ഞു കൂടാ. വിശിഷ്ടങ്ങളും ഫല പ്രദങ്ങളുമായ പല ഉദ്ദേഷങ്ങളും അതുകൊണ്ടു സാധിക്കുവാനുണ്ട്. 'യഥാർത്ഥ കവിത മനുഷ്യ ജീവിത ക്രമത്തെ വിവരിക്കുകയും നിരൂപണം ചെയ്യുകയും ചെയ്ത്, മനുഷ്യർക്ക് മനസമാധാനം വരുത്തി അവരെ നിലനിർത്തി കൊണ്ടു പോകുന്നു.' എന്നു 'മാത്യു ആർനോൽഡ്' പറഞ്ഞിട്ടുണ്ട്. കവിതയ്ക്കു ഭാവിയിൽ വലുതായ യോഗം വരുമെന്ന് അദ്ദേഹം വാദിക്കാനുള്ള ഒരു പ്രധാന കാരണം, മുമ്പറിഞ്ഞ ഗുണങ്ങൾ അതിനുണ്ടാകുമെന്ന വിശ്വാസമാണ് .

മദിരാശി ക്രിസ്ത്യൻ കോളേജ് മലയാള സമാജത്തിൽ വായിച്ച ഒരു പ്രബന്ധത്തിലെ പ്രധാന സംഗതികൾ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/111&oldid=164484" എന്ന താളിൽനിന്ന് ശേഖരിച്ചത്