ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

84 മംഗളോദയം ഞ്ഞിട്ടുണ്ട് . കവിയുടെ ഹൃദയഗുണത്തിലാണ് , അല്ലാതെ കവിതയുടെ വിഷയ വിശേഷത്തിലല്ലാ കവിതയുടെ മാഹാത്മ്യം സ്ഥിതിചെയ്യുന്നതെന്നാണ് അതിന്റെ താല്പര്യം . ഇതിൽ കുറെ വാസ്തവമുണ്ടെങ്കിലും വിഷയഗുണം കൊണ്ടു കവിതയ്ക് യാതൊരു വിശിഷ്ടാവസ്തയും വരാനില്ലന്നു പറയുന്നതു ശരിയാണോ എന്നുസംശയിക്കേണ്ടിയിക്കുന്നു. 'പോപ്പ്' എന്ന കവി ഗുണദോഷനിരൂപണത്തെപ്പറ്റി പദ്യത്തിലെഴുതിയ പ്രബന്ധം ഗദ്യത്തിലായിരുന്നെങ്കിൽ കുറെക്കൂടി നന്നാകുമായിരുന്നുവെന്നു ചിലസാഹിത്യരസികൻമാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.ചില മനവികാരവിശേഷങ്ങളേയും പ്രകൃതിയിലെ ചില പ്രത്യേകാവസ്ഥയേയും വിസ്തരിക്കുന്നതുപോലെ വെറും വിനോദത്തിനു മാത്രം കൊള്ളുന്ന ക്ഷുദ്രവിഷയങ്ങളെ കവി ഇഷ്ടപ്പെടുമോ എന്നുസംശയമാണ്. ഒരു നല്ല കവിക്കു കവിത ഉദിക്കണമെങ്കിൽ പ്രപഞ്ചത്തിൽ നിത്യവും നടക്കുന്ന സംഗതികളെ വിട്ട് മനോരാജ്യത്തിൽ കഴിയുന്ന ചില യുദ്ധങ്ങളേയോ നായകന്മാരേയോ തേടിപ്പിടിച്ചേ കഴിയൂ എന്നില്ല . ഗ്രഹത്തിലിരുന്നാൽത്തന്നെ അയാൾക്കു കവിതയ്കു്കു വേണ്ട വിഷയങ്ങൾ സുലഭമായി കിട്ടും . വധൂവരന്മാരുടെ സംയോഗവും സല്ലാപവും, ബന്ധുജനങ്ങളുടെ വിയോഗവും അപായവും, തന്മൂലം വരാവുന്ന മനസ്താപവും, വിശ്വസ്തന്മാരണെന്നു വിചാരിച്ചിട്ടുള്ളവർ വഞ്ചനയും ദ്രോഹവും , ആഹ്ലാദത്തിനും വിനോദത്തിനും ഉതകുന്ന മറ്റു പല സംഗതികളും നമ്മുടെ ചുറ്റും നടന്നു കൊണ്ടിരിക്കേ , വിഷയസമ്പാദനത്തിനായി ദേവലോകത്തേക്കോ മറ്റോ യാത്ര ചെയ്യുന്ന കവിയുടെ ഹൃദയം യഥാർത്ഥ കവിയുടെ ഹൃദയമാണോ എന്നു സംശയമാകുന്നു. കവിയുടെ ശക്തിയും പ്രാബല്ല്യവും അയാളിൽത്തന്നെയാണ് സ്ഥിതി ചെയ്യുന്നത്. തനിക്കുചുറ്റും കഴിയുന്ന സംഭവങ്ങളെ കണ്ടു മനസിലാക്കുവാനുള്ള ശക്തി കവിയിൽത്തന്നെ ഉണ്ടായിരിക്കണം ., അല്ലെങ്കിൽ അവ ആയാളറിയാതെ വന്നുകൊണ്ടും പൊയ്ക്കൊണ്ടും ഇരിക്കും. യതാർത്ഥകവിക്ക് , സാധാരണ മനുഷ്യരിൽ ദുർല്ലഭവും വിശിഷ്ടവുമായ ഒരു ശക്തിയുണ്ട്. മനുഷ്യജീവിതത്തിനും പ്രകൃതിയിൽ കഴിയുന്ന സംഗതികൾക്കും സാധാരണക്കാർ കാണാത്ത ചില ഉദ്ദേശങ്ങളുണ്ടെന്ന് ഒരു യഥാർത്ഥ കവി കണ്ടറിയുന്നു .

യഥാർത്ഥകവികൾക്ക് ഉന്നതവിദ്യാഭ്യാസം ആവശ്യമാണോ എന്നും , അവരുടെ ഉദ്യമങ്ങൾ ഫലപ്രദമാകേണമെങ്കിൽ അവർ സമുദായത്തിൽ വലിയ പദവിയെ അലങ്കരിച്ചിരിക്കണമോ എന്നും ഉള്ള കാര്യത്തിൽ കാർലൈലിന്റെ പക്ഷം വിപരീതമായിട്ടാണ് . തന്റെ മനസ്സിനെ ശരിയായി പരിശോധിച്ചു ശീലിച്ചിട്ടുള്ള ഒരു കവിയുടെ അറിവിൽത്തന്നെ സൗമ്യതയും ക്രൂരതയും ധർമ്മവും അധർമ്മവും നിരുപദ്രവിതയും കപടവും സ്ഥിചെയ്യുന്നുണ്ടെന്നാണ് കാർലൈൽ പറയുന്നത് . ബുദ്ധമഹർഷിയെപ്പോലെയുള്ള മതസ്ഥാപകന്മാരുടേയോ നെപ്പോളിയനെപ്പോലെയുള്ള യുദ്ധവീരന്മാരുടേയോ മനോവ്യാപാരങ്ങളെ ആലോചിച്ചാൽ അറിയാവുന്നതാണ് . തൂക്കിക്കൊല്ലുവാൻ വിധിക്കപ്പെട്ട ഒരു മനുഷ്യകീടത്തിന്റെ മനോവികാരങ്ങളെ ശരിയാംവണ്ണം മനസിലാക്കി , അയാൾ തുടങ്ങിവെച്ച ഒരു കവിതയെ വേണ്ടുംവണ്ണം പൂർവ്വസ്ഥിതിയിൽകൊണ്ടുവന്ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/114&oldid=164487" എന്ന താളിൽനിന്ന് ശേഖരിച്ചത്