ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യഥാർത്ഥകവിത 85

തിനു ബറൻസിനു ധനികന്മാരും പ്രഭുക്കന്മാരും വസിച്ചിരുന്ന നഗരപ്രദേശങ്ങളിൽ പോകേണ്ട ആവശ്യം

ഉണ്ടായിരുന്നില്ലെന്നും , നേരെ മറിച്ച് ദരിദ്രനായ അയാൾ ധനികന്മാരും പരിഷ്ക്കാരികളുമായി ഇടപെട്ടതാണ് അയാളുടെ ജീവിതത്തിന്റെ ഒരു പ്രധാനഭാഗത്തെ ആഹ്ളാദരഹിതവും രസശൂന്യവും ആക്കുവാൻ കാരണമായതെന്നും കാർലൈൽ പറയുന്നു . യഥാർത്ഥകവിയാകുവാൻ ഒരാൾ ഒരു പ്രത്യേക കാലത്തുജീവിച്ചിരിക്കേണമെന്നു പറയുന്നത് തെറ്റാണ് . അധികമായി കവികളൊന്നും ഇല്ലാതിരുന്ന കാലത്ത് എഴുത്തച്ഛന്റെ വാണീവിലാസം പ്രത്യക്ഷപ്പെട്ടതു കേരളീയർക്കറിയാവുന്നതണല്ലോ. കവിതയുടെ പ്രവാഹം പ്രകൃതിക്കു വിരുദ്ധമായി മനുഷ്യന്റെ ചില പ്രത്യേക നിശ്ചങ്ങൾക്കനുസരിച്ചായിരുന്ന കാലത്തുകൂടി കൗപ്പറും, ബറൻസും , വേർഡ്സ് വർത്തും ,കോളറിഡ്ജും യഥാർഗുണങ്ങളുള്ള കവിതകളെഴുതിയിട്ടുള്ളത് ഇംഗ്ളീഷു സാഹിത്യവുമായി പരിചയമുള്ളവർക്കെല്ലാം അറിയാവുന്നതാണ് . ഒരു കവിയുടെ സമകാലീനന്മാർ ആരും തന്നെ പ്രകൃതിയുടെ മാഹാത്മ്യങ്ങളെ കാണാതിരിക്കട്ടെ . അന്യകവികളാരും അക്കാലത്ത് ഇല്ലാതിരിക്കുകയും ചെയ്യട്ടെ . എന്നാലും യഥാർത്ഥമായ കവിതാവാസനയുണ്ടെങ്കിൽ പ്രകൃതിവർണനയ്കോ മനുഷ്യനെ സ്നേഹിക്കുന്നതിനോ വലിയ ആയാസമൊന്നും വേണ്ടി വരുകയില്ല. ഒരു കവി ജീവിതായോധനത്തിനു ചാടിപുറപ്പെട്ട് സാധാരണ മനുഷ്യരെപ്പോലെ തലതല്ലിപ്പൊളിക്കാതിരിക്കുവാൻ വളരെ സൂക്ഷിക്കേണ്ടതാണ് . ധനാർജ്ജനത്തിനൊരുമ്പെടുന്ന കവികളുടെ യത്നം ഫലമായില്ലെങ്കിൽ മനസ്സിടിഞ്ഞുപോകുമെന്നും തന്നിമിത്തം അവർക്കു ലോകജീവിതത്തിൽ അതൃപ്തി ഉണ്ടാകുമെന്നും അത് അവരുടെ കവിതയ്ക്ക് വലിയൊരു ഹാനിയായിത്തീരുമെന്നും കാർലൈൽ പറയുന്നു . തന്റെ ശരിയായിട്ടുള്ള കടമ എന്താണെന്നു ധരിച്ചിട്ടുള്ള ഒരരു കവിയെ ധനത്തിനോ ലോകജീവിതത്തിലുള്ള ക്ഷണഭംഗരങ്ങളായ സുഖങ്ങക്കോ അടിമപ്പെടുത്തുവാൻ സാധിക്കുന്നതല്ല. ലൗകിക സുഖങ്ങൾക്കുള്ള പരിശ്രമങ്ങളും കവിതാവൃത്തിയും ഒരുമിച്ചു യോജിപ്പോടെ പോകുവാൻ വളരെ പ്രയാസമുണ്ട് . ചില സമയങ്ങളിൽ ഇവ വിരുദ്ധങ്ങളായ ഫലങ്ങളെയാണ് ചെയ്യുന്നതെന്ന് ബൈറൻ , ബറൻസ് മുതലായവരുടെ ജീവചരിത്രങ്ങളിൽന്നിന്നറിയാവുന്നതാകുന്നു . ജീവിതായോധനത്തിനായി പരിശമിക്കുന്നവരെ സ്നേഹിക്കുന്നതു കവിയുടെ ചുമതലയാണങ്കിലും തന്റെ ഉദ്ദേശത്തിനു വൈകല്യം വരത്തക്കവണ്ണം അവരുമായിട്ടെടപെടുന്നതുകൊണ്ട് ദോഷം മാത്രമേ ശേഷിക്കുയുള്ളു . താൻ ഒരു ഭാഗത്തേയ്ക്കു മാറി നിന്ന് , മനുഷ്യലോകത്തെ പരിശോധിച്ച് ഗുണദോഷഭാഗങ്ങളെ ഒരുപോലെ ചൂണ്ടിക്കാണിക്കുകയാണ് യഥാർത്ഥ കവിയുടെ ജീവിദോദ്ദേശം .സമുദായത്തിൽ കഴിയുന്ന വഴക്കുകളോ രാജ്യതന്ത്രവിഷയങ്ങ

ളോ കവിയെ ഈ മഹനീയമായ ഉദ്ദേശത്തിൽ നിന്നു പിൻവലിപ്പിക്കാതിരുന്നാൽ അതു ലോകത്തിന്റെ വലിയൊരു ഭാഗ്യമായി കരുതാവുന്നതാണ് .കവി സമുദായത്തിലെ ഒരംഗമായിരുന്നുകൊള്ളട്ടെ എന്നാൽ അതിൽ സാധാരണയായുണ്ടാകാറുള്ള വഴക്കുകളിൽ ആയാൾ ഭാഗമാക്കാതിരിക്കരുത് .










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/115&oldid=164488" എന്ന താളിൽനിന്ന് ശേഖരിച്ചത്