ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

66 മംഗളോദയം ഇവിടെ കവിതയെപ്പറ്റി പറഞ്ഞ കൂട്ടത്തിൽ കവികളെക്കുറിപ്രസ്താവിക്കേണ്ടതായിവന്നു . കവിയും കവിതയും തമ്മിലുള്ള സംബന്ധം അത്ര ബലവത്തായതാണ് . ഇനി കവിതയെപ്പറ്റി രണ്ടു വാക്ക് പറഞ്ഞവസാനിപ്പിക്കാം . ഒരു കവിയുടെ ഹൃദയം മനോരാജ്യത്തു സ്ഥിതി ചെയ്യുന്നതിനേക്കാൾ എത്രയോ നല്ലത് വാസ്തവമായിട്ടുള്ള ലോകത്തിൽത്തന്നെ ഇരിക്കുന്നതാണ് . കവിതയിലുള്ള രസം കവിയും അനുഭവിച്ചുകൊണ്ടിരിക്കണം . ലോകത്തിനെ ഭരിച്ചുകൊണ്ട് ഒരു മഹാശക്തി സദാ പ്രവാഹിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും അതിനെ വിസ്മരിച്ച് സ്വാർത്ഥതല്പ്പരതയിൽ കടക്കുന്നത് അപകടകരമാണെന്നും കവി അറിയുകയും ലോകത്തെ ധരിപ്പിക്കുകയും വേണം . ഈ വക ഗുണങ്ങൾ മുഴുവനല്ലെങ്കിൽ ചിലതെങ്കിലും ഇല്ലെങ്കിൽ ഒരു പദ്യത്തിനെ കവിത എന്നു പറയുവാൻ പാടില്ല . അത് അതിവേഗത്തിൽ നശിച്ചുപോകുന്ന പദ്യങ്ങളുടെ കൂട്ടത്തിൽത്തന്നെ കിടക്കും .സംശയമില്ല.

                                                                                  അമ്പാടി നാരായണമേനോൻ
           
                   
                                                  ആര്യന്മാരും 
                                             പൗരാണികകാലവും    
   
 പൗരാണികകാലത്തിൽ ആര്യന്മാരുടെ നില വൈദികകാലത്തേതിൽ നിന്നു  വളരെ ഭേദപ്പെട്ടുപോയി . ജാതിഭേതവും ഓരോ ജാതിക്കാരും അനുസരിച്ച്  നടക്കേണ്ട നിയമങ്ങളും ഉണ്ടായി . ഈ നിയമങ്ങളെ എല്ലാ ജാതിക്കാരും സ്വീകരിക്കയും  ജാതിധർമ്മപ്രകാരം ഓരോ                  തൊഴിലുകളിലേർപ്പെട്ടു  സ്വൈര്യമായി കാലം കഴിക്കുകയും ചെയ്തു .നഗരികാഭിവൃദ്ധിയും വിദ്യാ പ്രചാരവും അചിരേണ അവർക്കധീനമായി . എല്ലാ പട്ടണങ്ങളിലും ഗോപുരങ്ങൾ , രാജാലയങ്ങൾ , രമണീയങ്ങളായ മറ്റു  നിലങ്ങയൾ ആമന്ത്രണമണ്ഡപങ്ങൾ , സത്രങ്ങൾ മുതലായവ പണിയിക്കപ്പെട്ടു .രാജാക്കന്മാർ അമന്ത്രമന്ത്രണമണ്ഡലങ്ങളിലേക്കു പോകും മുൻപേ നിത്യകർമ്മങ്ങൾ വിധിപോലെ ചെയ്തു ബ്രാഹ്മണരുടെ  ആശിസ്സുകളെ നമ്രശിരസ്തന്മാരായി സ്വീകരിച്ചുവന്നിരുന്നു . സിംഹാസനത്തെ  സാദരം  വലംവച്ച്  അതിൽ ഉപവിഷ്ടരാകുക പതിവായിരുന്നു . രാജനിലയനങ്ങളിൾ  ഉദ്യോഗസ്ഥന്മാ രായി ശരിയായ ശിക്ഷാ സാമർത്ഥ്യവും അനുഭവജ്ഞാനവും  ഉള്ളവ


ലോക ഉപനിഷത്തുകളെയും മറ്റും പരിശോധിച്ചാണ് ഈ ുപന്യാസത്തിലെ വിഷയം കവിയുടെ ഹൃദയം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/116&oldid=164489" എന്ന താളിൽനിന്ന് ശേഖരിച്ചത്