ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

68 മംഗളോദയം

രണ്യകോപനിഷത്തിലുള്ള ചില മതാചാരതത്ത്വങ്ങളെ കീഴിൽ പ്രസ്താവിക്കുന്നു. :-

  "ഒരു ഗൃഹസ്ഥൻ സത്യംതന്നെ പറയണം. കർമ്മങ്ങൾ വേദവിധിയനുസരിച്ചു  ചെയ്യണം. നന്മ തിന്മകളെ തിരിച്ചറിയിക്കുന്ന ഗ്രന്ഥങ്ങൾ വായിക്കണം. വിദ്വാന്മാരെ അന്വേഷിച്ചു അവരുമായി സഹവസിക്കണം. കൂടെക്കൂടെ ശാസ്ത്രാർത്ഥങ്ങളെ അഭിജ്ഞന്മാരോടു ചോദിച്ചറിഞ്ഞു ഗ്രഹിക്കണം. മാതാപിതാക്കന്മാരെയും ആചാര്യന്മാരെയും ഈശ്വരനെ എന്നപോലെ ആദരിക്കണം. പിതൃദേവതകളേയും ദൈവങ്ങളേയും  ആരാധിക്കണം.  കളങ്കരഹിതങ്ങളായ വഴികളെ അവലംബിക്കുകയും  എന്നും പുണ്യകർമ്മങ്ങൾ ചെയ്കയും വേണം."

ജനങ്ങൾ ദുരാശാപാശങ്ങളിൽ നിന്നു വിമുക്തരായി ഈശ്വരഭക്തിയോടെ ദിവസം കഴിച്ചുവന്നു. ഒരിക്കൽ അശ്വമേധം ചെയ്ത ഒരു വേദിയൻ താഴെ പറയപ്പെടുന്ന വിധം ഈശ്വരനോട് പ്രാർത്ഥിച്ചതായി യജുർവേദത്തിൽ കാണുന്നു. "വൈദികബ്രാഹ്മണർ സൂക്ഷ്മജ്ഞാനം ഗ്രഹിച്ച് സന്യാസമവലംബിച്ച് നിത്യാനന്ദം പൂണ്ടു മുക്തിയെ പ്രാപിക്കണം. ക്ഷത്രീയൻ അവന്റെ കുലധർമ്മമായ പോർ തൊഴിൽ ചെയ്ത് അഹിതന്മാരെയടക്കി കീർത്തി സമ്പാദിക്കണം. നാല്കാലി മൃഗങ്ങൾ ശാദ്വലപ്രദേശങ്ങളിൽ മേഞ്ഞു ധാരാളം പാലുതരണം. അശ്വങ്ങൾ ശുചിയായി കുളിപ്പിക്കപ്പെട്ട് കുതിരക്കാരന്റെ ആജ്ഞയിലടങ്ങി വേഗം ഓടം. സ്ത്രീകൾ പാതിവ്രത്യത്തെ പാലിച്ചു പതികളേയാദരിച്ചു നടക്കണം. വരുണർ തൃപ്തനായി യഥാകാലം മഴ പെയ്യിച്ച് കൃഷിയെ സം രക്ഷിക്കണം.

പൊൻവെള്ളിയാഭരണങ്ങൾ , ഗജതുരഗങ്ങൾ , പശുക്കൾ , കോവർക്കഴുതകൾ , വേലക്കാർ , നിലങ്ങൾ , ഇവ ധാരാളം ആർക്കുണ്ടോ അവരെ മാത്രം ഗൃഹസ്ഥന്മാരെന്നു പറയാം എന്നാണ് മാണ്ഡൂക്യം മുതലായ ഉപനിഷത്തുകളിൽ പ്രസ്താവിച്ചിരിക്കുന്നത്. യാഗകാലത്തു സ്വർണ്ണമല്ലാതെ വെള്ളി നാണയങ്ങപോലും ബ്രാഹ്മണർക്കും ദാനം ചെയ്യാവുന്നതല്ലെന്നേർപ്പാടുണ്ടായിരുന്നു. എന്തെന്നാൽ , ഒരുകാലത്ത് ദേവദകൾ അഗ്നിഭഗവാന്റെ പക്കൽ കുറെ ധനം വെച്ചുസൂക്ഷിക്കാൻ കൊടുത്തുവെന്നും അവയെ തിരിയെ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം കണ്ണനീപൊഴിച്ചു കരഞ്ഞപ്പോൾ ആ നീരെല്ലാം വെള്ളിമയമായിപ്പോയെന്നും അതുനിമിത്തം വെള്ളിനാണയത്തെ ദക്ഷിണയായി കൊടുത്താൽ ആ ഗൃഹത്തിൽ എന്നും ദു:ഖം വർദ്ധിച്ചുകൊണ്ടിരിക്കുമെന്നും ബ്രഹ്മണങ്ങളിൽ പറയപ്പെട്ടിരിക്കുന്നു. ഇതിൽനിന്നു അക്കാലത്തെ ബ്രാഹ്മണരുടെ ദ്രവ്യാഗ്രഹം വെളിപ്പെടുന്നുണ്ടല്ലോ. അന്നു ബ്രാഹ്മണർ ധാരാളം ധനം സമ്പാദിച്ചിരുന്നു. അത്രിമഹർഷിയുടെ ഒരു പുത്രൻ യാഗം ചെയ്ത അവസരത്തിൽ പതിനായിരം ആനകളേയും ഭൂഷണാദികളോടുകൂടി പതിനായിരം ദാസിമാരെയും ദാനം ചെയ്തതായി ആത്രേയബ്രാഹ്മണത്തിൽ ഘോഷിച്ചിരിക്കുന്നു. വൈദികകാലത്തിൽ എന്നപോലെ അവർ മാംസത്തേയും ധാന്യങ്ങളേയും ഭക്ഷിച്ചിരുന്നു. അരി, വാൽക്കോരമ്പു, എള്ളു , പയറു, ഉഴുന്നു, തിന മുതലായവയെക്കുറിച്ചും അവകൊണ്ടുണ്ടാക്കിയ പലവിധ പലഹാരങ്ങളെ സംബന്ധിച്ചും ഓരോ ദേവന്മാർക്കും യാഗസമയങ്ങളിൽ ബലികഴിക്കേണ്ട മൃഗങ്ങളെപ്പറ്റിയും യജുർവേദം പ്രസ്താവിക്കുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/118&oldid=164491" എന്ന താളിൽനിന്ന് ശേഖരിച്ചത്