ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

      യും അവന്ന് മുതലില്ലാത്തതുകൊണ്ട് സ്ത്രീയുടെ അച്ഛൻ  വിരോധം  പറയുകയും  ചെയ്തപ്പോൾ കപിലനാഥൻ തന്റെ  ഭൃത്യന്ന് ആവശ്യമുള്ളേടത്തോളം  പണം കൊടുത്ത് കല്യാണം കഴിപ്പിച്ചു . എമ്മാൽ അദ്ദേഹത്തിന്റെ മുതലിൽ അധികഭാഗവും  അനുഭവിച്ചിരുന്നത് കള്ളന്മാരും  കപടമിത്രങ്ങളുമായിരുന്നു.അവർ ആ തരക്കാരാണെന്ന് അദ്ദേഹം  അറിഞ്ഞതുമില്ല .  സ്നേഹിതന്മാരുടെ ഭാവം നടിച്ച്  എപ്പോഴും കൊട്ടാരത്തിൽ  വന്നുപോകുന്നതുകൊണ്ട് അവർ വാസ്തവത്തിൽ സ്നേഹിതന്മാരും തന്റെ ഗുണകാംക്ഷികളുമാണെന്ന് അദ്ദേഹം തീർച്ചപ്പെടുത്തുകയും ഇത്ര അധികം സ്നേഹിതന്മാരുള്ളതുകൊണ്ട് താൻ വലിയ ഭാഗ്യവാൻതന്നെ എന്നു വിചാരിച്ച് കൃതാർത്ഥനായി ഭാവികാലത്തെപ്പറ്റി യാതൊരു ചിന്തയുംകൂടാതെ കാലംകഴിക്കയും ചെയ്തു.   
    കയ്യും കക്കുമില്ലാതെ വാരിക്കോരി ചിലവുചെയ്താൽ എത്ര വലിയ സമ്പന്നന്റെയും നെല്ലിപ്പടിച്ചോടു കാണാതെവരുന്നതല്ലല്ലൊ. എന്നാൽ ഈ പരമാർത്ഥം കപിലനാഥനോട് ആരു പറയും സ്തുതിപാഠകന്മാരായ വിരുന്നുകാർ ആ കാര്യം ശബ്ദിക്കുമൊ? എന്നാൽ അവരുടെ സുഖഭോഗത്തിന്റെ അവസാനമായില്ലെ?                  
      പ്രഭുവിന്റെ ഭണ്ഡാരകാര്യസ്ഥനായ പിശുനൻ ഈ സംഗതിയെപ്പറ്റിതന്റെ യജമാനനോട് സംസാരിക്കാൻ അഞ്ചാറു പ്രാവശ്യം ശ്രമിച്ചു . അപ്പോഴൊക്കെ അദ്ദേഹം അതിനെപ്പറ്റി പിന്നെ സംസാരിക്കാം എന്നുപറഞ്ഞ് വേറെ വല്ല വിഷയത്തെയുംപറ്റി സംസാരിക്കാൻ തുടങ്ങും . ഒടുവിൽ വരവു ചിലവിന്റെ കണക്കെഴുതിയുണ്ടാക്കി  പ്രഭുവിന്റെ മുമ്പാകെ വെച്ച്  ഇതൊന്ന് മനസ്സിരുത്തി വായിച്ചുനോക്കണെ സ്വാമി  എന്ന് ധാരയായി ഒഴുകുന്ന് കണ്ണീരോടുകൂടി അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. ആപത്തുവന്നു തലയിൽക്കരേറിയാൽ ശോഭിക്കയില്ലഹോ സജ്ജനഭാഷിതം എന്നുണ്ടല്ലൊ.....  വലിയ സമ്പന്നന്മാർ പെട്ടെന്ന് ദരിദ്രന്മാരായിതീരുമ്പോൾ ഇങ്ങിനെതന്നെയാണ്. അവരുടെ സ്ഥിതിക്ക് വലിയ മാറ്റം സംഭവിച്ചിരിക്കുന്നുവെന്ന് അവരെ ബോദ്ധ്യപ്പെടുത്തുന്നത് എളുപ്പമല്ല. കാര്യം അപകടത്തിൽ കലാശിക്കുമെന്ന് അവർക്കറിയാമെങ്കിലും അപകടം എത്രകണ്ടുണ്ടെന്നറിയുന്നത് കഴിയുന്നേടത്തോളം താമസിച്ചിട്ടു മതിയെന്നു വിചാരിച്ച് അവർ അലസന്മാരായിരിക്കും. തന്റെ യജമാനന്റെ മന്ദരത്തിൽ ദിപാവലികളും തീനും കുടിയും പാട്ടും കുത്തും പൊടിപാറുന്ന സമയങ്ങളിലൊക്കെ സ്വാമിഭക്തനായ പിശുനൻ വല്ല വ്ജനസ്ഥലത്തും പോയി കവിണുകിടന്ന് കരയുക പതിവായിരുന്നു.
            കുറെ കാലംകൂടി ഇങ്ങിനെ കഴിഞ്ഞു. കാര്യം വലിയ അപകടത്തിലായി. കപിലനാഥൻ കണ്ണു തുറക്കാതെ നിവ്രത്തിയില്ലെന്നുള്ള ഘട്ടത്തിലായി. ഭണ്ഡാരത്തിൽ പണമില്ല. ഒരു കാശുപോലുമില്ല. കിട്ടാനുള്ള മാർഗ്ഗവുമില്ല എന്തു

ചെയ്യേണ്ടു? എന്നു പിശുനൻ ചോദിച്ചു ഭ്രസ്വത്തുക്കളിൽ ചിലത് വില്ക്കാം എന്നു കപിലനാഥൻ പറഞ്ഞു. വസ്തുക്കളൊക്കെ പണയത്തിലാണെന്നും മുഴുവൻ വിറ്റാൽ തന്നെ പണയസംഖ്യ കൊടുത്തുതീർത്താൽ ബാക്കിയുള്ളതുകൊണ്ട് ഉള്ള കടത്തിൽ പകുതി വീട്ടാൻ തന്നെ ഞെരുങ്ങുമെന്നും,ഈ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/16&oldid=164494" എന്ന താളിൽനിന്ന് ശേഖരിച്ചത്