ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സംഗതികളൊക്കെ ഉണർത്തിക്കാൻ താൻ പലപ്പോഴും ശ്രമിച്ചുവെന്നും അപ്പോഴൊക്കെ സംസാരിക്കാൻ സമ്മതിക്കാതെ പറഞ്ഞയയ്ക്കയാണുണ്ടായതെന്നും പറഞ്ഞ് പിശുനൻ കരഞ്ഞുതുടങ്ങി. കപിലനാഥൻ ആശ്ചര്യത്തോടുകൂടി എന്ത് ! എന്റെ വക സ്വത്തുക്കൾ കലിംഗരാജ്യത്തിന്റെ ഒരറ്റംമുതൽ മറ്റെ അറ്റംവരെ നീണ്ടു കിടക്കുന്നില്ലെ ? എന്നു ചോദിച്ചു.

             പിശുനൻ  പ്രഭൊ! കലിംഗരാജ്യം എന്നതു പോയിട്ട് ഭൂലോകം മുഴുവനായാൽ കൂടി അതിന്നൊരതൃത്തിയുണ്ട്. ഇവിടെ കഴിയുന്ന മാതിരി കയ്യും കണക്കുമില്ലാതെ ചിലവുചെയ്താൽ  ഒരു ചക്രവർത്തിപ്പോലും ദരിദ്രനാവാൻ പ്രയാസമില്ല 
               മുതൽ മുഴുവൻ നശിച്ചത് തന്റെ സ്വന്തം ആവശ്യത്തിന്നുവേണ്ടി ചിലവു ചെയ്തിട്ടില്ലെന്നും സ്നേഹിതന്മാരെ സല്ക്കരിക്കാൻവേണ്ടിയാണെന്നും മുതൽമുഴുവൻ നശിച്ചുവെങ്കിലും അനവധി സ്നേഹിതന്മാരെ സമ്പാതിച്ചിട്ടള്ളതുകൊണ്ട് ഭയപ്പെടാനില്ലെന്നും കപിലനാഥൻ സമാധാനിക്കയും തന്റെ പ്രിയഭൃത്യനെ സമാധനിപ്പിക്കുകയും ചെയ്തു.
        ഇത്ര കാലം തന്റെ ആതിഥ്യം സ്വീകരിച്ചവരും തന്നോടു പല സമ്മാനങ്ങളും വിങ്ങിയവരുമായ ധനികന്മാരോട് അത്യാവശ്യം പണം കടം വാങ്ങാൻ പ്രയാസമില്ലെന്നു നിശ്ചയിച്ച് ചിത്രസേനന്റെയും, ചിത്രപ്രസാദന്റെയും, തന്റെ കയ്യിൽ നിന്ന് പണംകൊടുത്ത് സിവിൽ ജേലിൽ നിന്ന് താൻ രക്ഷപ്പെടുത്തിയവനും പിന്നീടു വലിയ ധനവാനായ്തീർന്നവനുമായ ചന്ദ്രസേനന്റെയും , വേറെ രണ്ടു മൂന്നാളുകഴുടേയും അടുക്കലേക്ക് ആളെ അയച്ചു . ചന്ദ്രസേനനുവേണ്ടി താൻ കടംവീട്ടിയ നുറുപവൻ ആയാൾ മടക്കിത്തരണമെന്നും ശേഷമുള്ളവർ നൂറിത പവൻ കടംതറണമെന്നുമാണ് പറഞ്ഞയച്ചത്.

ആദ്യം ആള്ഞ ചെന്നത് ചിത്രസേനന്റെ അടുക്കലാണ് ആയാൾ തലെ ദിവസം രാത്രി ഉറക്കത്തിൽ കപിലനഥന്റെ മധുരങ്ങളായ പലഹാരങ്ങളേയും പാലടപ്രഥമനേയും കുറിച്ച് സ്വപനം കണ്ടിരുന്നു. ആൾ ചെന്നതു തന്നെ ഭക്ഷണത്തിന്ന് ക്ഷണിക്കാനാണെന്നു തിർച്ചപ്പെടുത്തീട്ട് എപ്പോഴാണ് വരേണ്ടത് എന്നു ചോദിച്ചു . കാര്യം പറഞ്ഞുകേട്ടപ്പോൾ ആ ദുഷ്ടന്റെ മുഖഭാവം മാറി. കുറെ നേരം ആലോചിച്ചശേഷം ഭൃത്യനൊടിങ്ങനെ പറഞ്ഞു തന്റെ യജമാനന്റ കാര്യം അപകടത്തിലാവുമെന്ന് എനിക്ക് മുമ്പുതന്നെ അറിയാം . വാസ്തവം പറകയാണെങ്കിൽ അതിനെപ്പറ്റി ഗുണദോഷം പറയാനായിരുന്നു ഞാൻ അവിടെ വന്നിരുന്നത് . രാവിലെ ഭക്ഷണസമയത്ത് പറയാമെന്നു വിചാരിച്ച് അവിടെ പോവും . അപ്പോൾ തരമാവില്ല. ഉച്ചയ്ക്കായാൽ സൌകര്യമുണ്ടാവുമെന്ന് വിചാരിച്ച് ഭക്ഷണസമയത്തവിടെ എത്തും . അപ്പോഴും തരം കിട്ടായ്കയാൽ അത്താഴവും അവിടതന്നെ എന്നുറയ്ക്കും . ആൾത്തിരക്കുകൊണ്ട് ഇതുവരെ ആ കാര്യം പറയാൻ സാധിച്ചില്ല. ഓരൊ പ്രവൃത്തിത്തിരക്കിനാൽ ഭക്ഷണസമയത്തല്ലാതെ എനിക്കവിടെ വരാൻ സമയവുമില്ല. ഇങ്ങിനെ തുടങ്ങീട്ടു കുറെക്കാലമായി. എന്തുചെയ്യാം ? കാലദോഷം തന്നെ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/17&oldid=164495" എന്ന താളിൽനിന്ന് ശേഖരിച്ചത്