ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൪൮ മംഗളോദയം യും പലേ തരത്തിലുള്ള ആഗ്രഹങ്ങൾ ഓരോരുത്തർക്കും അവരവരുടെ രുചിഭേദംപലെ ഉള്ളതായും അവർ അവയ്ക്കനുസരിച്ചു യത്നിക്കുന്നതായും നാം പ്രായേണ കണ്ടുവരുന്നുണ്ട്. അതിനാൽ സുഖാവസ്ഥ എന്ന പരമോദ്ദേശം സാധിക്കുന്നതിനു മുമ്പായി വേറെ ചില കാര്യങ്ങൾ (ആഗ്രഹങ്ങൾ)സാധിക്കേണ്ടതുണ്ടെന്നു വരുന്നു. ആ കാര്യങ്ങൾ ചിലർക്കു സാധിച്ചും ചിലർക്കു സാധിക്കാതെയും വരുന്നു. അങ്ങിനെ വരികയാൽ ലോകത്തിൽ കൃതാർത്ഥന്മാരെന്നും ഭഗ്നാശയന്മാരെന്നും രണ്ടു തരം ജനങ്ങൾ ഉണ്ടാകുന്നു. അവരിൽ സുഖാവസ്ഥ എന്ന പരമോദ്ദേശത്തിന്നു കാരണഭൂതങ്ങളായ ആഗ്രഹങ്ങൾ സാധിക്കുന്നതിന്നു വേണ്ടി ചെയ്യുന്ന പ്രയത്നങ്ങൾക്കു ഓരോരൊ പ്രതിബന്ധം നേരിട്ടു കുഴങ്ങുന്നവരാകുന്നു ഭഗ്നാശയന്മാർ. കാരണഭൂതങ്ങളായ ആഗ്രഹങ്ങൾ സാധിച്ചതിന്നു ശേഷം സുഖം ലഭിപ്പാൻ തരമാകാതെ വരുന്ന കൂട്ടരുഭഗ്നാശയന്മാരാകുന്നു. ഇവരുടെ ഇച്ഛാഭംഗങ്ങൾക്ക് അല്പം ഗുരുലഖുത്വം ഉണ്ടെന്നേ ഭേദമുള്ളു. ഉദ്യമങ്ങൾക്കുള്ള പ്രതിബന്ധങ്ങൽ പലർക്കും പലതുമായിരിക്കാം.അവയിൽ മുഖ്യമായ ഒന്നു രോഗമാകുന്നു. ഒരുവൻ രോഗപീഡിതനായാൽ അവന്നു യാതൊരു അദ്ധ്വാനവും ചെയ്യാൻ വയ്യല്ലൊ. അദ്ധ്വാനിക്കാതെ ഓരോ കാര്യങ്ങൾ നേടുവാനും പ്രയാസം. അതിനാൽ പരമോദ്ദേശസിദ്ധിക്കടിസ്ഥാനമായ കാര്യങ്ങൾ സാധിക്കുന്നതിന് മുമ്പു തന്നെ രോഗികളായ കൂട്ടർ ആദ്യതന്നെ ഭഗ്നാശയന്മാരാകുന്നു. ഇനി പരമോദ്ദേശസിദ്ധിക്കാസ്പദമായ കാര്യങ്ങൾ സാധിച്ചവരുടെ കഥ ആലോചിക്കുക.ഒരുവൻ ധനസമൃദ്ദി കൊണ്ടോ , പ്രശസ്തി കൊണ്ടോ,വിദ്യ കൊണ്ടൊ, ഇവ മൂന്നിനാലൊ അല്ലെങ്കിൽ യാതൊന്ന് ഉദ്ദേശിച്ചു പ്രയത്നിച്ചുവോ ആ ഉദ്ദേശസിദ്ധികൊണ്ടോ,സംതൃപ്തനായി എന്നു വിചാരിക്കുക. പക്ഷേ, തദനന്ദരം രോഗപീഡിതനായൽ അവനും പരമോദ്ദേശം സാധിപ്പാൻ ചിലപ്പോൾ തരമാകാതെ വരും. അതിനാൽ ആ തരക്കാരും ഭഗ്നാശയന്മാരാകുന്നു. പരമോദ്ദേശത്തിന്നടിസ്ഥാനമായ ആഗ്രഹങ്ങൾ എല്ലാം സാധിച്ചതിന്നു ശേഷം രോഗപീഡകൂടാതെ ഇരിക്കുന്നവരാകുന്നു കൃതാർത്ഥന്മാർ. കൃതാർത്ഥന്മാരാകേണ്ടതിനാണല്ലൊ എല്ലാവരും ഉദ്യമിക്കേണ്ടതു. അതിന്നു ശരീരസുഖം അത്യന്താപേക്ഷിതമാകുന്നു. അതുകൊണ്ടു മനുഷ്യന്മാരുടെ ആഗ്രഹങഅങളിൽ വച്ച് ഏറ്റവും ഉത്തമമായിട്ടുള്ളത് ആരോഗ്യം അല്ലെങ്കിൽ ശരീരസുഖസമ്പാദനമാകുന്നുവെന്നും ഈശ്വരന്റെ അനുഗ്രഹങ്ങളിൽ വെച്ച് ഏറ്റവും വലിയ അനുഗ്രഹം ആ ആഗ്രഹസിദ്ധിയാണെന്നും, ഈ ലോകത്തിലെ ഭാഗ്യങ്ങളിൽ വെച്ച് ഏറ്റവും വലിയ ഭാഗ്യം ആ അനുഗ്രഹപ്രാപ്തിയാണെന്നും, മേൽപറഞ്ഞതിൽ നിന്നു സ്പഷ്ടമാകുന്നുവെല്ലോ. നാം ഒരു ദിവസത്തിൽ ആദ്യമായി നമ്മുടെ ഒരു സ്നേഹിതനെക്കാണുമ്പോൾ അയാളോട് കുശലം ചോദിക്കുന്നതു "എന്താ, സുഖംതന്നെ അല്ലെ"എന്നല്ലയോ? നമ്മുടെ സമീപത്തിൽ ഇല്ലാത്ത ഒരു ആളെപറ്റി ചോദിക്കുമ്പോഴും ഒന്നാമതായി ചോദിക്കുന്നത് അയാലുടെ സുഖവർത്തമാനത്തെപ്പറ്റിയാകുന്നു. ഇതുപോലെ തന്നെ നമ്മുടെ സ്നേഹിതന്മാർക്കൊ,മാതാപിതാക്കൾക്കോ, സോദരാദികൾക്കോ, ബന്ധുക്കൾക്കോ മറ്റൊ അയക്കുന്ന പത്രങ്ങൾ അവസാനിപ്പിക്കുന്നത് അവരുടെ ക്ഷേമത്തെ പ്രാർത്ഥിച്ചല്ലോ? ദക്ഷിണ വാ

ശരീരസുഖം ൧൪൯










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/198&oldid=164500" എന്ന താളിൽനിന്ന് ശേഖരിച്ചത്