ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശരീരസുഖം ൧൪൯

ങ്ങിച്ച ഒരു ബ്രാഹ്മണൻ "ദീർഗ്ഘായുഷ്ടാനായിരിക്കട്ടേ"യെന്നും, ഗുരുനാഥൻ "കണക്കിലായിവരട്ടേ"യെന്നും,ധർമ്മം വാങ്ങിയ ഒരു ഭിക്ഷക്കാരൻ "എന്നും സുഖമായിരിക്കട്ടെ"യെന്നും പറഞ്ഞല്ലേ നമ്മെ അനുഗ്രഹിക്കുന്നത്. നമുകക്കു ദീനം പിടിച്ചാൽ നമ്മുടെ മാതാപിതാക്കന്മാർ "ഈശ്വരാ എന്റെ കുട്ടിക്ക് ആയുസ്സിന്നു ദോഷം വരരുതേ"എന്നു പ്രാർത്ഥിച്ചല്ലേ ഓരോ ദേവന്മാർക്കു കഴുത്തിലുമുള്ളതെല്ലാം വഴിവാടു നേർന്ന് ഉഴിഞ്ഞുവെയ്ക്കുന്നതു?ഇപ്രകാരമുള്ള അനേകം പ്രവൃത്തികൾ ആയുസ്സിനേയും ക്ഷേമത്തേയും പ്രമാണിച്ചു ചെയ്യുന്നവയാകുന്നു. ഇതെല്ലാം എല്ലാ രാജ്യങ്ങളിലും ഏത് അവസ്ഥയിലും നടപ്പുള്ള ഒരു ചട്ടമാകുന്നു. അങ്ങിനെ ഇരിക്കേ എല്ലാ മനുഷ്യർക്കും ആന്തരമായി ആഗ്രഹിക്കുന്നതും,ലഭിപ്പാൻ സർവ്വാത്മനാ യത്നിക്കുന്നതുമായ സ്ഥാനവലിപ്പങ്ങളും, സമ്പത്തും, കീർത്തിയുമെല്ലാം ദീർഖായുസ്സിന്നു മുഖ്യ ഹേതുഭൂതമായ ശരീരസുഖത്തെ ആലോചിക്കുമ്പോൾ തീരെ നിസ്സാരങ്ങളാണെന്നു തന്നെ പറയേണ്ടിയിരിക്കുന്നു അതിനാൽ എല്ലാ സമ്പത്തുകളിലും വെച്ചു ഏറ്റവും വിലയേറിയ ഒരു സമ്പത്താണ് ശരീരസുഖം എന്നു വരുന്നതിനാൽ ആയതു മനുഷ്യനാലും രാജ്യത്താലും ഏറ്റവും ഭദ്രമായി കാത്തു സൂക്ഷിക്കപ്പെടേണ്ടതാണെന്നു വിശദമാകുന്നു. എന്നാൽ വാസ്തവം ഇങ്ങിനെയാണെങ്കിലും മനുഷ്യർ ഇത്ര അലക്ഷ്യമാക്കുന്ന കാര്യവും വേറെ ഉണ്ടോ എന്നു സംശയമാണ്. ഇത് എത്രയോ ശോചനീയമായ ഒരു അവസ്ഥയാകുന്നു? എത്രയോ ആളുകൾ ഓരോ കാര്യങ്ങളിൽ ഏർപ്പെട്ടു തങ്ങളുടെ ദിനചര്യയെ തെറ്റിച്ച ദേഹം നോക്കാതെ നിർമ്മലമായ ശരീരസുഖത്തെ ദുർവ്യയം ചെയ്യുന്നുണ്ട്? മരണം എന്ന ശബ്ദം തന്നെ മർമ്മച്ഛേദഹേതുകമായിരുന്നിട്ടു കൂടി ലോകത്തിൽ അധികഭാഗം ജനങ്ങളും അല്പം സൂക്ഷിച്ചാൽ തടുക്കാവുന്ന രോഗങ്ങൾക്കധീനന്മാരായി നശിച്ചുപോകുന്നത് എന്തു കഷ്ടമാണ്! ഓരോ രാജ്യത്തിലേയും വാർഷികമായ മരണസംഖ്യ പരിശോധിച്ചാൽ പ്രായാധിക്യം കൊണ്ടും, ദുർവ്വിധിഫലമായ അപായങ്ങൾകൊണ്ടും, മരിക്കുന്ന ജനസംഖ്യ വളരെ ചുരുക്കമാണെന്നു കാണുന്നു. ഈ ഇന്ത്യയിൽ തന്നെ ൨൦൦,൦൦൦൦൦ത്തിലധികം ജനങ്ങൾ തടുക്കാവുന്ന ദീനങ്ങൾ പിടപെട്ടു കൊല്ലം തോറും മരിക്കുകയും ൧,൦൦,൦൦,൦൦൦ൽ അധികം പേർ അല്പകാലത്തേക്കൊ,എന്നന്നേയ്ക്കൊ,അവയ്ക്കുധീനന്മാരായി കഷ്ടപ്പെടുകയും ചെയ്യുന്നു. ഇതിന്നുള്ള രണ്ടു മുഖ്യ കാരണങ്ങൾ അറിവില്ലായ്മയും ഉപേക്ഷയും ആകുന്നു.ദീനം എന്തെന്നും,അതിന്റെ ഉത്ഭവം എങ്ങിനെ എന്നും, അതിൽ ഉൾപ്പെടാതിരിപ്പാനും ഉൾപ്പെട്ടാൽ ശമിപ്പിപ്പാനും മാർഗ്ഗമെന്തെന്നും, ഉള്ളതിനെപ്പറ്റിയാകുന്നു അറിവില്ലായ്മ. ദാരിദ്ര്യത്തിന്റെയും ആലസ്യത്തിന്റേയും ഫലമാകുന്നു ചെറുപ്പത്തിൽ ശീലിച്ചുപോന്ന സ്വഭാവത്തെ ആശ്രയിച്ചു നില്ക്കുന്ന ഉപേക്ഷ. ആ ഉപേക്ഷ പരിഹാരമാർഗ്ഗത്തിന്റെ ഗൗരവത്തേയും അതിൽ നേരിടുന്ന കഷ്ടപ്പാടുകളേയും വലുതാക്കി തോന്നിച്ചു അധൈര്യപ്പെടുത്തുന്നു.പഠിപ്പുള്ളവരിൽ തന്നെ വളരെ ചുരുക്കം പേർ മാത്രമേ മലമ്പനി, വസൂരി, വിഷു,ചീക, പ്ലേഗ്,മുതലായ തടുക്കാവുന്ന രോഗങ്ങളിൽ നിന്നു സംഭവിക്കുന്ന അപാരമായ അരിഷ്ടങ്ങളും ആപത്തും ജീവനാശവും ഇത്രയെന്നു ശരിയായി ധരിക്കുന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/199&oldid=164501" എന്ന താളിൽനിന്ന് ശേഖരിച്ചത്