ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശരീരസുഖം ൧൫൧

ത്തിൽ ജനങ്ങൾ നിവസിച്ചിരുന്ന പ്രദേശങ്ങൾക്കു സ്ഥലവെടിപ്പില്ലായിരുന്നു. മലിനജലവും മലിനവായുവും ദിക്കെങ്ങും വ്യാപിച്ചിരുന്നു. വസൂരികുത്തിവെക്കൽ പരക്കെ നടപ്പിലായിരുന്നില്ല. നഗരശുദ്ധീകരണ നിയമങ്ങൾ പേരിന്നുമാത്രമെ ഉണ്ടായിരുന്നുള്ളു. നഗരപരിഷ്കാരാഭിവൃദ്ധിക്ക് വേണ്ടുന്ന പണം കടം വാങ്ങുന്നതിനുള്ള തഞ്ചങ്ങൾതന്നെ ഉണ്ടായിരുന്നില്ല.ഇപ്പോഴുള്ളതുപോലെ കാലാവസ്ഥാ വിവരണാജിസ്ത്രികൾ(Statistics)സൂക്ഷിക്കുന്ന സമ്പ്രദായവും ഉണ്ടായിരുന്നില്ല. ൧൮൩൭ൽ പാസ്സാക്കിയ റജിസ്ട്രേഷൻ ആക്ട് മൂലം (Registration act)ഇംഗ്ലാണ്ടിലെ നഗര ശുദ്ധീകരണ പരിഷ്കാരത്തിന്ന് ഒരു വലിയ പ്രാധാന്യം സിദ്ധിച്ചു. ഇംഗ്ലാണ്ട് പരിഷ്കൃതരാജ്യങ്ങളുടെ കൂട്ടത്തിൽ ഒരു മാന്യസ്ഥാനം അർഹിച്ചതിന്ന് ആ റജിസ്ട്രാറുടെ പ്രബലവും യുക്തിയുക്തവുമായ റിപ്പോർട്ടുപോലെ മറ്റൊന്നും അത്ര സഹായിച്ചിട്ടില്ല. പിന്നീടു നഗരശുദ്ധീകരണോദ്ദേശകമായ ഏർപ്പാടുകൾ ദിക്കെങ്ങും നിറഞ്ഞു ജനനിവാസത്തിന്ന് തിരഞ്ഞെടുക്കുന്ന ഭൂമിയുടെ കാര്യത്തിലും, ഭക്ഷണവിഷയത്തിലും ഓരോ നിഷ്കർഷകൾ ചെയ്തു. ജനങ്ങൾക്കു ശുദ്ധജലം ശേഖരിപ്പാനുള്ള മാർഗ്ഗങ്ങൾ ഏർപ്പെടുത്തി. കുപ്പകളും മറ്റും അതാത് സമയങ്ങളിൽ നീക്കിക്കളയുന്നതിന്ന് ഏർപ്പാടുകൾ ചെയ്തു. അഴുക്കുജലം ഒഴുക്കിക്കളവാൻ വലിയ വലിയ കുഴലുകൾ വെച്ചു ഇങ്ങിനെയുള്ള ഏർപ്പാടുകളുടെ ഫലമായി കൊല്ലന്തോറുമുള്ള മരണസംഖ്യക്കു വിചാരിക്കാത്തതായ ഒരു ഇടിച്ചിൽവന്നു. ഈ അഭിവൃദ്ധികൾ വരുത്തുന്നതിന്ന് അനവധി പണം ചിലവാക്കേണ്ടിവന്നു എങ്കിലും അതുകൊണ്ടുണ്ടായ ഫലം പണത്തിന്റെ തുകയേക്കാൾ എത്രയോ മടങ്ങു വലിപ്പമുള്ളതായിരുന്നു. ഈ പരിഷ്കാരങ്ങൾക്കുശേഷം ജനങ്ങളുടെ ആയുഷ്കാലം നേർപകുതി ഇരട്ടിച്ചു. ഇതുകൂടാതെ രാജ്യത്തിൽ രോഗങ്ങൾ ബാധിക്കാതിരിപ്പാൻ ഉള്ള നിരോധനമാർഗ്ഗങ്ങൾ ഓരോന്ന് ഏര്പ്പെടുത്തിയതിനാൽ ജനസംഖ്യയും ധനപുഷ്ടിയും ക്രമേണ കണക്കും കയ്യുമില്ലാതെ വർദ്ധിച്ചു. ൧൮ആം നൂറ്റാണ്ടിൽ ഇംഗ്ലാണ്ടിലെ മരണസംഖ്യ ൧൦൦൦ൽ ൫൦വീതമായിരുന്നു. അതു ൧൮൭൧ മുതൽ ൧൮൮൦ വരേയുള്ള പത്തു കൊല്ലങ്ങൾക്കുള്ളിൽ ൧൦൦൦ന്നു ൨൪ ൨/൯ വീതവും ൧൮൮൧-൮൫ന്നുള്ളിൽ ൧൯ ൩/൧൦ വീതവും അതിന്നുശേഷം ൧൦൦൦ന്നു ൧൫വീതവും ആകയും ചെയ്തു.ഇപ്രകാരമുള്ള അഭിവൃദ്ധികൾ ഇന്ത്യയിലും ഉണ്ടായിട്ടുണ്ട് . വിശേഷിപ്പിച്ച് ഇന്ത്യയിൽ അതിന്റെ വലിപ്പത്തിന്നടുത്ത വലിയ പട്ടണങ്ങൾ ധാരാളമില്ലെന്നുള്ള ഒരു മിടുക്കുകൂടി കൂടതലായുണ്ടു. അതുകൊണ്ടു പരിഷ്കാരങ്ങൾ ഏർപ്പെടുത്തുന്നതിന്നുള്ള ചിലവും ബുദ്ധിമുട്ടും കുറയും. കുളിപ്പാനും കുടിപ്പാനും ശുദ്ധജലം ഇല്ലായ്തായാൽ നാട്ടുകാർക്ക് പലേവിധത്തിലുമുള്ള രോഗങ്ങൾ ഉണ്ടായിരുന്നു. കുഴൽ വെള്ളം ഏർപ്പെടുത്തിയതോടുകൂടി മദിരാശി,കൽക്കത്താ മുതലായ പട്ടണങ്ങളിൽ അനവധി ആത്മാവിനെ കൊള്ളക്കവർച്ച ചെയ്തുകൊണ്ടിരുന്ന വിഷൂചികയുടെ ബാധ എത്രയോ കുറഞ്ഞുപോയിരിക്കുന്നു.ഭക്ഷണപദാർത്ഥകാര്യത്തിലുണ്ടായിരുന്ന നിഷ്കർഷക്കുറവിനെ ആരാഞ്ഞറിഞ്ഞു ഭേദപ്പെടുത്തിയതിനാൽ പട്ടാളക്കാരുടേയും തടവുകാരുടേയും ഇടയിലുണ്ടായിരുന്ന മരണസംഖ്യയ്ക്കു വലുതായ ഭേദഗതി വന്നതും പ്രസ്താവയോഗ്യമാകുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/201&oldid=164504" എന്ന താളിൽനിന്ന് ശേഖരിച്ചത്