ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൫൨ മംഗളോദയം ഇന്ത്യയിൽ കൊല്ലം തോറുമുള്ള മരണസംഖ്യയിൽ ൫ൽ ൪ഭാഗവും ഒഴിക്കാവുന്ന രോഗങ്ങളിൽ നിന്നാണെന്നു കണക്കുകൾ കൊണ്ടു കാണുന്നുണ്ട്. മദിരാശി സംസ്ഥാനത്തിലെ മുൻസിപ്പാൽ (Muncipal)പട്ടണങ്ങളിൽ ൧൯൦൧ മുതൽ ൧൯൦൫ വരെ കൊല്ലന്തോറുമുള്ള മരണസംഖ്യ ൧൦൦൦ൽ ൩൧ ൭/൧൦ വീതമാണെന്നും അതിൽ പകുതിയും നടപ്പുദീനം, വസൂരി, പനി,ഉദരദോഷം എന്നീ നാലു ദീനങ്ങളിൽ നിന്നാണെന്നും കാണുന്നുണ്ട്. ഇതിൽ ആദ്യം പറഞ്ഞ രണ്ടു കാരണങ്ങളിൽ നിന്നുമുള്ളവ സൂക്ഷിച്ചാൽ തീരെ ഒഴിക്കാവുന്നതും, മറ്റുരണ്ടിൽനിന്നുമുള്ളവ ഏതാനും ഒഴിക്കാവുന്നതുമാകുന്നു. ഇതുകൂടാതെ വേറേയും ഉള്ള തടുക്കാവുന്ന രോഗങ്ങൾ അനവധി ജീവനാശത്തിന്നു കാരണഭൂതമായിട്ടുണ്ട്. എങ്ങിനെ ആയാലും മേൽപറഞ്ഞ കാര്യങ്ങളിൽ (ശരീരസുഖസമ്പാദനമാർഗ്ഗങ്ങളിൽ)അല്പം ദൃഷ്ടിവെച്ചാൽ കൊല്ലന്തോറുമുള്ള ഭയങ്കരമായ മരണസംഖ്യ വളരെ കകുറയ്ക്കുകയും ജനസമുദായത്തിന്നു ക്ഷേമം വർദ്ധിപ്പിക്കുകയും ചെയ്യുമെന്നുള്ളതിലേക്കു യാതൊരു സംശയവുമില്ലാ. വിഷൂചിക,വസൂരി,പനി മുതലായ പന്തിക്ക് അറിയാവുന്ന ചില രോഗപദ്ധതികളിലേക്കു മാത്രമല്ലാ ഔഷധത്തിന്നു പ്രവേശമുള്ളു. എല്ലാ ദീനങ്ങളും മാതൃദത്തമായോ ,പിതൃദത്തമായോ,സംഭവിക്കുന്നതായാൽ കൂടി അവയുടെ ശരിയായ കാരണം ഇന്നതെന്നു മനസ്സിലായാൽ അകറ്റാവുന്നതാകുന്നു. മനുഷ്യർക്കു മരണം പ്രായാധിക്യത്തിൽ നിന്നും അപായങ്ങലിൽനിന്നുമല്ലാതെ മറ്റു കാരണങ്ങളിൽ നിന്നു സംഭവിക്കാതെ കഴിക്കാവുന്നതുമാകുന്നു. (തുടരും) കോയാത്ത് കൊച്ചുണ്ണിമേനോൻ. വിഷുവും പുതുവർഷാരാംഭവും

പൗരാണികവിശ്വാസങ്ങൾ നവീന സമ്പ്രദായങ്ങളുടെ മേൽ ഒരു വിലക്ഷണമായ പ്രകാശമാണ് പതിപ്പിക്കുന്നത്. ദിനരാത്രങ്ങൾ "കാലക്കണ്ണിന്റെ ഉന്മേഷനിമേഷങ്ങൾ മാത്രമാണ്."മനുഷ്യർ സൃഷ്ടികാലം മുതല്ക്കെ മനുഷ്യരുമായിത്തന്നെ ഇടപെട്ടു വരുന്നവരായതുകൊണ്ട് ഇപ്പോഴത്തെ നടവടികളൊന്നും നമ്മുടെ പൂർവ്വീകന്മാരുടെ നടവടികളിൽ നിന്നു വളരെ വ്യത്യസ്ഥമായ നിലയിലല്ല കിടക്കുന്നത്. പാരമ്പര്യം എന്ന വലിയ പുഴയുടെ ശക്തിയോടുകൂടിയ ഒഴിക്കിൽ സമുദായനടവടികൾ തൃണമെന്നപോലെ ഒലിക്കുന്നു. ഈ തൃണങ്ങൾ ചില ദിക്കിൽ ചുഴലിയിൽ പെട്ടു ചുറ്റുന്നു. മറ്റു ചില ദിക്കിൽ പ്രതീപമാർഗ്ഗങ്ങളിൽ കടന്നു കുറെ തങ്ങിക്കളിക്കുന്നു. ഇങ്ങിനെയൊക്കെ മാർഗ്ഗമദ്ധ്യത്തിൽ പല പ്രതിബ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/202&oldid=164505" എന്ന താളിൽനിന്ന് ശേഖരിച്ചത്