ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിഷുവും പുതുവർഷാരംഭവും ൧൫൩ ന്ധങ്ങൾ ഉണ്ടായിരുന്നാൽ കൂടിയും പിന്നെയും ഈ നടവടികൾ നമ്മുടെ അടുക്കെ എത്തിച്ചേരാതിരിക്കുന്നില്ല. കേരളത്തിൽ കാലത്തെ നിർണ്ണയപ്പെടുത്തുന്നതിന്നു കൊല്ലാരംഭം ഏതുതന്നെയായാലും, പാശ്ചാത്യരാജ്യങ്ങളിൽ ജനവരിമാസം ഏതുപ്രകാരമൊ, അതുപ്രകാരമാണ് നമുക്ക് മേടമാസം. സൃഷ്ടിയോടുകൂടി പുറപ്പെട്ട ജാനുസ്സ് എന്ന ദേവതയുടെ പേര് റോമാക്കാർ ജനുവരിമാസത്തിന്ന് എങ്ങിനെ കൊടുത്തുവോ അതുപോലെ'മേടം'എന്ന പേർ ഹിന്തുക്കളുടെ ഒന്നാമത്തെ മാസത്തിന്നു കൊടുപ്പാൻ കാരണമെന്തായിരുന്നുവെന്നോ'മേടം ആടുപോലെ'എന്ന സങ്കല്പത്തിന്ന് എന്താണ് അർത്ഥമെന്നോ, ഒന്നും ഇപ്പോൾ ആലോചിക്കേണ്ടതല്ല. റോമക്കാരുടെ ജാനുസ്സ് എന്ന ദേവതക്കു മുമ്പിലും പിമ്പിലുമായി രണ്ടു തലയുണ്ടെന്നും, ഈ ദേവതയുടെ പ്രവൃത്തി പടിവാതിലുകളും ഗോപുരവാതിലുകളും കാത്തുരക്ഷിക്കയാണെന്നും വിശ്വസിച്ചു വരുന്നു. ഗോപുരവാതിനിന്ന് ഇരുവശത്തും തലയുണ്ടായാൽ അകത്തും പുറത്തും നടക്കുന്ന സംഭവങ്ങളെ അദ്ധ്വാനം കൂടാതെ കാണ്മാൻ സാധിക്കുന്നതാണല്ലൊ. പക്ഷെ നമ്മുടെ ആട്ടിന്നു മുമ്പിലും പിമ്പിലും തലയുണ്ടായാൽ കൂടിയും, വലിയ ഗുണമുണ്ടെന്നു തോന്നുന്നില്ല. എങ്കിലും രണ്ടു തലയുണ്ടെങ്കിൽ കഴിഞ്ഞ കൊല്ലത്തേയും വരാൻപോകുന്ന കൊല്ലത്തേയും കാണ്മാൻ സാധിക്കുന്നതാണ്. കാലത്തിനുള്ളിരുമുഖങ്ങളിലൊന്നുഹന്ത നോക്കുന്നുമാലൊടുകഴിഞ്ഞൊരുകഷ്ടകാലം നേരേമറിച്ചപരമാംമുഖമാശപൂണ്ടു വീഷിച്ചിടുന്നുപുതുതായ് പ്രസവിച്ച കൊല്ലം നവമായ വസ്തുക്കളുടെ നേരെയുള്ള ഈ ഒരു അനുഭൂതിയാണ് പുതുവർഷാരംഭത്തിൽ സ്വഭാവാനുരൂപമായി കാണുന്നത്. എല്ലാം പുതിയ സമ്പ്രദായത്തിലും പരിഷ്കാരത്തിലും തുടങ്ങേണമെന്ന ഈ വിചാരമാണ് ഭാവനാശക്തിക്കു വളരെ ആകർഷണമായി തോന്നുന്നത്. 'ആശാവധിയിലേക്കുള്ള വഴിയിൽ സോപാനത്തിന്മേൽ നില്ക്കുന്ന ഒരുവന്ന് പുതുവർഷത്തിന്റെ ആഗമനം ഭാവിഗുണത്തിൽ വിശ്വാസം ഉണ്ടാക്കുന്നു. നാം ഓരോ കൊല്ലത്തിലും വിഷുദിവസത്തെ നമ്മുടെ ജീവിതമാർഗ്ഗങ്ങളിൽ ഓരോ നാഴികക്കല്ലായിട്ടാണ് സങ്കല്പിക്കുന്നത്. ആ നാഴികക്കല്ലൊക്കെ നമുക്ക് ഓരോ വിശ്രമ സ്ഥാനങ്ങളായി കല്പിച്ച് അവിടെ വെച്ചു നാം ഗാഢമായി പലേ ആലോചനകളും ചെയ്യുന്നു.അവിടെവെച്ചു നാം സഞ്ചാരത്തിൽ ഒരു പുതിയ ഉൽക്കർഷാ കൂട്ടുന്നു. കഴിഞ്ഞകൊല്ലത്തിൽ പ്രവൃത്തിച്ചതിലും അല്പം ഭേദമായവിധത്തിൽ ഇക്കൊല്ലത്തിൽ പ്രവൃത്തിക്കേണ്ടതാണെന്നു വിചാരിക്കാത്ത ഒരുവൻ ഉണ്ടെങ്കിൽ അവൻ ഒന്നുകിലൊ വളരെ യോഗ്യനായിരിക്കണം. അല്ലെങ്കിൽ വളരെ നികൃഷ്ടനായിരിക്കണം. ഒന്നുമില്ലെങ്കിൽ മേലിൽ നന്നായി വർത്തിക്കേണം എന്ന് ഒരു ആഗ്രഹം ഉണ്ടായിതീരുന്നതുതന്നെ വലിയ ഗുണമാണ്. നമ്മുടെ നടവടിയിൽ നന്നായിതീരുവൻ പലതും ഉണ്ടെന്ന ബോധം തന്നെ വലീയ കാര്യമാണ് . നന്മ വരുവാനുള്ള ഒന്നാമത്തെ വഴിയും അതുതന്നെയാണ്. "ദൂരത്തുപോട്ടേപഴതായകൊല്ലം പുത്തൻ വരട്ടേതെളിവോടുമുള്ളിൽ

സത്യംജയിക്കട്ടേയസത്യമന്യേ" 5










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/203&oldid=164506" എന്ന താളിൽനിന്ന് ശേഖരിച്ചത്