ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൊച്ചി സാഹിത്യസമാജം ൧൫൫ കൊച്ചി സാഹിത്യസമാജം യോഗമെമ്മൊറാണ്ടം ൧.ഈ യോഗത്തിന്റെ പേര് 'കൊച്ചിസാഹിത്യസമാജം'എന്നായിരിക്കും. ൨.ഈ സമാജം ഏർപ്പെടുത്തിയതിന്റെ ഉദ്ദേശങ്ങൾ (എ)മലയാളഭാഷാദ്ധ്യയനത്തിൽ ഉത്സാഹം ഉണ്ടാക്കിത്തീർക്കുക, മലയാളഭാഷാസാഹിത്യത്തിന്റെ എല്ലാ ശാഖകളേയും പരിഷ്കരിക്കുകയും പോഷിപ്പിക്കുകയും ചെയ്തു. (ബി)മേല്പറഞ്ഞ ഉദ്ദേശത്തിന്നുവേണ്ടി മൂലധനവും മുതലും പിരിച്ചുണ്ടാക്കിസൂക്ഷിച്ചു ചിലവഴിക്കുക. (സി)മലയാളഭാഷയ്ക്കും സാഹിത്യത്തിന്നും പരിഷ്കാരവും പോഷണവും വരുത്തുന്നതിന്നുതകുന്നതും ആവശ്യവുമായ എല്ലാ പ്രവൃത്തികൾ ചെയ്തു, ഇവയാകുന്നു. ൩.ഈ സമാജത്തിന് ഏതു വിധത്തിലെങ്കിലും ഉണ്ടാവുന്ന മുതലെടുപ്പും സ്വത്തുക്കളും യോഗമെമ്മൊറാണ്ടത്തിൽ കാണിച്ചപ്രകാരമുള്ള ഉദ്ദേശങ്ങക്കുമാത്രം ഉപയേഗപ്പെടുത്തുന്നതാണ്. അല്ലാതെ അതിൽ യാതൊരു ഭാഗവും നേരിട്ടോ മറ്റു പ്രകാരത്തിലോ, ആദായമെന്നോ പലിശയെന്നോ ഉള്ള നിലയിൽ സാമാജികന്മാർക്കു കൊടുക്കുകയോ അവരുടെ അധീനത്തിൽ ആക്കുകയോ ചെയ്യുന്നതല്ല. എന്നാൽ സമാജക്കാരുടെ അഭിപ്രായത്തിൽ വല്ല സാമാജികനും സാഹിത്യസംബന്ധമായുള്ള പ്രസിദ്ധീകരണങ്ങൾക്കായി വല്ല പ്രതിഫലമോ സമ്മാനമോ കൊടുക്കേണമെന്നു തീർച്ചയാക്കി കൊടുക്കുന്നതായാൽ ആയതു മേല്പറഞ്ഞ നിശ്ചയത്താൽ അസാധുവാകുന്നതല്ല. ൪.താഴെ പേരും മേൽവിലാസവും കാണിച്ചിരിക്കുന്നവരായ ഞങ്ങൾ ഈ യോഗമെമ്മൊറാണ്ടമനുസരിച്ച് ഒരു സമാജമായി ചേരുവാൻ ആഗ്രഹിക്കുന്നു. കമ്മിറ്റി മെമ്പർമാരുടെ പേരും ഒപ്പും.-സാക്ഷികളുടെ ഒപ്പ്


യോഗനിയമങ്ങൾ ൧.സാമാജികന്മാർ. ൧.സാമാജികന്മാർ സാധാരണ സാമാജികന്മാരെന്നും വിശിഷ്ടസാമാജികരെന്നും രണ്ടു തരക്കാരായിരിക്കും. ൨.സമാജത്തിന്റെ ഉദ്ദേശനിർവ്വഹണത്തിൽ താല്പര്യമുള്ളവരും സമാജനിയമങ്ങൾ അനുസരിച്ചു നടക്കുന്നവരും ആയവർക്കൊക്കെ ഈ സമാജത്തിൽ സാധാരണ സാമാജികന്മാരാകാവുന്നതാണ്.

൩.സാമാജികസ്ഥാനത്തിന്നുള്ള അപേക്ഷകൾ കമ്മിറ്റിക്കാര് മുമ്പാകെ എത്തിക്കത്തക്കവണ്ണം സമാജം സിക്രട്ടറിക്ക് അയക്കേണ്ടതാണ്. അങ്ങിനെയുള്ള അപേക്ഷകൾ സ്വീകരിപ്പാനോ തള്ളിക്കളയാനോ ഉള്ള പൂർണ്ണാധികാരം കമ്മിറ്റി മെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/205&oldid=164508" എന്ന താളിൽനിന്ന് ശേഖരിച്ചത്