ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

             സ്വാമിജിയുടെ താല്ക്കാലികാവസ്ഥ കണ്ടപ്പോൾ പിശുനൻ ആശ്ചര്യപ്പെട്ട്  ഒരു സ്തംഭംപോലെ കുറെ നേരം ഗുഹാമുഖത്തു നിന്നു . ഒടുവിൽ , താൻ വല്ലതും ചെയ്യേണ്ടതുണ്ടോ എന്നു കണ്ണുനീരൊലിപ്പിച്ചു കൊണ്ടു ചോദിച്ചു . 

കപിലനാഥൻ നീയൊരു മനുഷ്യനോ മൃഗമോ മനുഷ്യർക്ക് സ്നേഹവും ഉപകാരസ്മരണയുമുണ്ടവാൻ തരമില്ല . അതുകൊണ്ടു നീയൊരു മൃഗമതന്നെ അല്ലെങ്കിൽ നീ കാണിക്കുന്നതു കപടഭക്തിയാണ് . നിന്റെ കണ്ണീര് നിശ്ചലമായും കള്ളകണ്ണീരാണ്.

       തന്റെ പ്രയപ്പെട്ട സ്വാമിയുടെ പേരിലുള്ള അതിരറ്റ ഭക്തിയും സ്നേഹവുമാണ് തന്നെ അവിടെ എത്തിച്ചത് എന്നു പിശുനൻ കരഞ്ഞുകൊണ്ടു പറഞ്ഞപ്പോൾ കപിലനാഥൻ  കപടബുദ്ധിയല്ലാത്ത ഒരു മനുഷ്യനെങ്കിലും ലോകത്തിലുണ്ട്  എന്ന് ഒരു വിധം സമ്മതിച്ചു . എന്നിട്ടും  നിന്റെ പ്രകൃതി നന്നെങ്കിലും ആകൃതിമനുഷ്യന്റേതുതന്നെയാകകൊണ്ടു  വെറുപ്പും അവിശ്വാസവും കൂടാതെ നിന്റെ മുഖത്തു നോക്കാനോ നീ പറയുന്ന വാക്കു കേൾക്കാനോ എന്നാൽ സാദ്ധ്യമല്ല . അതുകൊണ്ട ഇനി ഒരു നിമിഷംപോലും ഇവിടെ നില്ക്കണ്ടാ  എന്നു പറഞ്ഞ് അവനെ ഓടിക്കയാണ് ചെയ്തത്. ആശ്ചര്യത്തോടും വ്യസനത്തോടംകൂടി  ആ സാധു മടങ്ങിപ്പോയി. രാഗം ദോഷമായി പരിണമിച്ചാൽ അതിനോളം ചീത്തയായ ഒരു വികാരം ലോകത്തിലില്ല എന്ന് ഒരു വിദ്വാൻ പറഞ്ഞിട്ടുള്ളത് എത്ര വാസ്തവമാണ്. 
    പിശുനൻ പോയശേഷം കപിലനാഥനെ അന്വേഷിച്ചു വേറെ ചിലരും അവിടെ എത്തി . അത് ,അദ്ദേഹത്തിന്റെ പണ്ടത്തെ സ്നേഹിതന്മാരും വിരുന്നുകാരുമായിരുന്ന പ്രഭുക്കന്മാരിൽ ചിലരായിരുന്നു. കലിംഗരാജ്യത്തിലെ രാജാവിന്നു പ്രായം തികഞ്ഞിട്ടില്ലായിരുന്നതിനാൽ രാജപ്രതിനിദികളായി രാജ്യകാര്യങ്ങൾ അന്വേഷിച്ചിരുന്നത് ഇവരായിരുന്നു . കുന്തളേശന്റെ പട കലിംഗരാജ്യത്തിൽ കടന്നു കൊള്ല തുടങ്ങിയപ്പോഴാണ് ആ രാജ്യത്തിന്റെ കീർത്തിസ്തംഭം  കപിലനാഥനായിരുന്നു എന്ന് ഈ വക പ്രഭുക്കന്മാർക്ക് ഓർമ്മവന്നത് . 

കപിലനാഥന്റെ ബുദ്ധിയും ഗാംഭീര്യവും യുദ്ധസാമർത്ഥ്യവും ഈ സന്ദർഭത്തിൽ വിസ്മരിക്കൽ അവർക്കു കഴിഞ്ഞില്ല . കപിലനാഥന്ന് എത്രയെങ്കിലും ധനവും ,സ്ഥാനമാനങ്ങളും , രാജപ്രതിനിധികളുംടെ നേതൃത്വംകൂടിയും കൊടുപ്പിക്കാമെന്നും ദയചെയ്ത് ഈ ആപത്തുകാലത്തു മടങ്ങിവന്നു രാജ്യത്തെയും പ്രജകളെയും രക്ഷിക്കണമെന്നും അവർ വീണു കേണപേക്ഷിച്ചു . എന്നാൽ പ്രഭുത്വവും , ഔദാര്യവും , വീര്യവും , ഉൽക്കഷേച്ഛയും ഒക്ക കെട്ടിവച്ച് ദിഗംബരമൂർത്തിയും മനുഷ്യവാരിയുംആയിത്തീർന്നിരുന്ന കപിലനാഥൻ പറഞ്ഞ ഉത്തരം ഇതാണ് കുന്തളേശൻ കലിംഗരാജ്യം മുഴുവൻ നശിപ്പിക്കണമെന്നുതന്നെയാണ് എന്റെ ആഗ്രഹം . അതിന്നു ഞാൻ യഥാശക്തി സഹായിച്ചിട്ടുമുണ്ട് . നിസ്സാരന്മാരായ നിങ്ങളുടെയൊക്കെ കഴുത്തിനേക്കൾ കുന്തഴേശന്റെ വാളിനെയാണ് ഞാനിപ്പോൾ അധികം വിലവെക്കുന്നത് . വേണമെങ്കിൽ ഒരു ഉപകാരം മാത്രം ഞാൻ ചെയ്യാം . കുന്തഴേശന്റെ കോപത്തിൽനിന്നും ക്രൂരതയിനിന്നും രക്ഷപ്പെടാൻ ഒ,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/22&oldid=164510" എന്ന താളിൽനിന്ന് ശേഖരിച്ചത്