ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദ്രൌപദീസ്വയംവരം

      രു മാർഗ്ഗം ഞാൻ കാട്ടിത്തരാം . അതെന്താണ്  എന്നു പ്രഭുക്കന്മാർ ജയാശത്തോടുകൂടി ചോദിച്ചു . 
      കപിലനാഥൻ  ഈ ഗുഹയുടെ സമീപം ഒരു വലിയ വൃക്ഷം നില്ക്കുന്നതു കണ്ടില്ലേ  അതിന്മേൽ നല്ല നീളവും ബലവുമുള്ള കൊമ്പുകൾ  ധാരാളമുണ്ട് . കുന്തളേശന്റെ വാളിനെ ഭയമുള്ളവരൊക്കെ ഓരോ കഷ്ണം കയറു കയ്യിലെടുത്ത്  ഇങ്ങോട്ടു പോന്നുകൊള്ളട്ടെ . 
   വെറുപ്പോടും ഹാസ്യത്തോടുംകൂടി കപിലനാഥൻ ഇങ്ങിനെ പറഞ്ഞതു കേട്ടു  ലജ്ജിച്ചു പ്രഭുക്കന്മാർ മടങ്ങിപ്പോയി . ക ലിംഗരാജ്യം കുന്തളേശൻ കൈവശപ്പെടുത്തുകയും ചെയ്തു . 
  കുറേക്കാലം കഴിഞ്ഞിട്ട് ആ കാട്ടിൽ കുടി ചിലർ കടന്നുപോകുമ്പോൾ ഒരു ഗുഹാദ്വാരം കല്ലിട്ടടച്ചതായും അതിന്റെ സമീപം താഴെ കാണുന്നവിധം ഒരു ശിലാരേഖ നിർമ്മിച്ചതായും കണ്ടു. 

മനുഷ്യവൈരിയായ കപിലനാഥൻ ജീവിച്ചിരിക്കുമ്പോൾ മനുഷ്യരെ വെറുക്കുകയും , മനുഷ്യവർഗ്ഗം മുഴുവൻ മഹാമാരി പിടിപെട്ടു നശിക്കണമെന്നു പ്രാർത്ഥനയോടു കൂടി മരിക്കുകയും ചെയ്തു .

                                                              വി. ഗോപാലമേനോൻ.
                                                               ദ്രൌപദീസ്വയംവരം
                                                                    പ്രബന്ധം
                                                     ലക്ഷ്മീമാതിൻനറുംകുങ്കുമസുരഭിലമാം
                                                           കൊങ്കതൻപുണ്യപാളി 
                                                    മുഖ്യാഭോഗംജഗൽപ്പാലനനിപുണതക
                                                          യ്ക്കൊണ്ടതൃക്കൺവിലാസം
                                                  ഉൾക്കാമ്പിൽക്കണ്ടുപാസേസജലജലധര 
                                                           ശ്രേണിനാണുന്നകാന്തി
                                                    പ്രക്ഷോഭംനിത്യമായക്കമലഭവമഹേ
                                                             ന്ദ്രാദിവന്ദ്യംമുകുന്ദം.
                                                   ഗാഢാനന്ദസ്വരൂപംനരകവിജയിനം
                                                            ചിന്മയംമദ്ധ്യനാഡീ
                                                 വാടീമമദ്ധ്യേവളർക്കേണ്ടുകിലവിടെനടേ
                                                           മുമ്പിലൊന്നുണ്ടുവേണ്ടൂ
                                                പാടേപഞ്ചേന്ദ്രിയാണാമുടനൊരുമവരേ 
                                                           ണം തഥാചേതനായാം     ഥാ
                                                 പ്രൌഢാനാംപാണ്ഡവാനാമമിതരുചിയ
                                                            പണ്ടുപാഞ്ചാലജായാം
                                                 ധാത്രീഗീർവ്വാണവേഷംതടവിവിലസിതാ
                                                              വിശ്വലോകാവതാര 
                                                 സ് ഫൂർത്തിംചേർക്കുംബകദ്ധ്വംസനമുദിതമ
                                                              ദേവസംഭാവ്യമാനാഃ     ഹീ
                                                  നേത്രാനന്ദംജനാനാംദിവസമനുവള
                                                            ർത്തേകചക്രാപ്രദേശേ
                                                മാത്രാസാകംസുഖേനവ്യർദധതസുചിരം
                                                         പാണ്ഡവാസ്തേനിവാസം
                                                 കാലേതത്രബലാലറിഞ്ഞുപഥികാൻ
                                                       കാണേണമെന്നുത്സുകാഃ
                                                പാഞ്ചാലീമഹിതസ്വയംവരമഹാ
                                                         കല്യാണകോലാഹലം
                                                വേലാതീതഗുണോജ്ജ്വലാഗൃഹപതിം
                                                           ഭ്രദേവമാമന്ത്ര്യതം
                                                ചേലേന്തുംധരണീസുരൌഘസഹിതാ

ശ്ചക്രമുഃപാണ്ഡവാഃ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/23&oldid=164511" എന്ന താളിൽനിന്ന് ശേഖരിച്ചത്