ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൨൪ മംഗളോദയം

ഷ്കർഷകൾ കുറഞ്ഞപ്രദേശങ്ങളായാലും വേണ്ടതില്ലാ, ഉൾനാടുകളിൽ വസിക്കുന്നവർ പട്ടണവാസികളേക്കാൾ കായബലവും ചൊടിയും ഉള്ളവരാകുന്നു. ശുദ്ധജലമുള്ളതും നിർമ്മലവായു സഞ്ചരിക്കുന്നതും നീർജാലയറ്റ മണ്ണോടുകൂടിയതുമായ ഉയർന്ന സ്ഥലങ്ങളിൽ താമസിക്കുന്നവർ ഉറവേൽക്കുന്ന താണപ്രദേശങ്ങളിൽ താമസിക്കുന്നവരേക്കാൾ ഊർജ്ജതയും ഓജസ്സും ഉള്ളവരാകുന്നു. മലമ്പനി വിട്ടുപിരിയാത്ത തെക്കൻകർണ്ണാടകത്തിലേയും വയനാട്ടിലേയും നിവാസികളും അവരുടെ അയൽ നാട്ടുകാരുമായുള്ള അന്തരം ഇതിനൊരു നല്ലദൃഷ്ടാന്തമാകുന്നു. കർണ്ണാടകത്തിലേയും വയനാട്ടിലേയും ആളുകൾ മിക്കതും വളർച്ച കുറഞ്ഞു മുണ്ടന്മാരും അൽപ്പായുസ്സുകളും അധോഗതിക്കാരുമായ ഒരു ജാതിക്കാരാകുന്നു. ഇതിന്നുള്ള മുഖ്യകാരണം ശരീരസുഖത്തിന്നാസ്‌പദമായ കാലദേശാവസ്ഥകളുടേയും നഗരശുദ്ധിയുടേയും അഭാവമായിരിക്കണം.

ഇതേവരെ ശരീരസുഖത്തിന്നുവേണ്ടി ഒരു ജനസമുദായത്താലും രാജ്യത്താലും ചെയ്യപ്പെടേണ്ട പൊതുവായ സംഗതികളെപ്പറ്റിയാണല്ലോ പ്രസ്‌താവിച്ചത്. ഇനി ഓരോരുത്തരാൽ തനിച്ചും ചെയ്യപ്പെടേണ്ട ആഭ്യന്തരമായ സംഗതികളെപ്പറ്റിയാകുന്നു പ്രതിപാദിക്കുന്നത്. ഇനി പറവാൻ പോകുന്ന സംഗതികൾ മേൽപറഞ്ഞ സംഗതികളേക്കാൾ അധികം സാരഗർഭങ്ങളുമാകുന്നു. ശരീരസുഖത്തിന്നുള്ള ചില നിയമങ്ങളും ചിട്ടകളും ഇന്നിന്നവയെന്നു പറയുന്നതിന്നു മുമ്പു ശരീരസുഖത്തെക്കുറിച്ചുള്ള ഏതാണ്ട് ഒരു സ്വരൂപം വായനക്കാരുടെ മനസ്സിൽ പതിപ്പിപ്പാൻ ശ്രമിക്കുന്നത് അനുചിതമായിരിക്കയില്ലെന്നു വിശ്വസിക്കുന്നു. ശരീരസുഖം എന്നുവെച്ചാൽ ദേഹത്തിനു ബാഹ്യമായും ആഭ്യന്തരമായും യാതൊരു ഉപദ്രവവും ഇല്ലാതെ ഇരിക്കുന്ന സ്ഥിതിയാകുന്നു. ആമാശയവും പക്വാശയവും ദിനംപ്രതി പ്രകൃത്വാ ഉള്ള ഭക്ഷണത്തെ പചിപ്പിച്ചു സാരാംശങ്ങൾ ദേഹത്തോടു ചേർക്കുക; ദേഹത്തിലേക്കു ആവശ്യമല്ലാത്ത സാധനങ്ങളെ വിസർജ്ജനദ്വാരങ്ങൾ ശരിയാംവണ്ണം പുറത്തേക്കു വിസർജ്ജിക്കുക ; ഹൃദയവും സകല രക്തനാഡികളും രക്തത്തെ ക്രമമായും നിർവിഘ്നമായും ശരീരത്തിലെങ്ങും വ്യാപിപ്പിക്കുക; ശ്വാസനാഡികൾ അന്യൂനമായി വായുവിനെ വേണ്ടും പ്രകാരം സഞ്ചരിപ്പിക്കുക ; മനസ്സു ബുദ്ധിയെ ഒരിക്കലും വാട്ടാതെ ആഹ്ളാദകരമായും തെളിവുള്ളതായുമിരിക്കുക ; ത്വഗിന്ദ്രിയം സ്വേദത്തെ ബഹിഷ്കരിക്കുന്നതിന്നു സദാ സന്നദ്ധമായിരിക്കുക ; ഇതുകളാകുന്നു ശരീരസുഖത്തിന്റെ മുഖ്യ ലക്ഷണങ്ങൾ. ഇങ്ങിനെയുള്ള അവസ്ഥകൾ എല്ലാം തികഞ്ഞവർ യാതൊരുത്തനോ, അവനെയാകുന്നു ശരീരസുഖമുള്ളവൻ എന്നു പറയുന്നത്. അപ്രകാരമുള്ളവന്നു മാത്രമെ തന്റെ നിത്യകർമ്മങ്ങളും ജോലിയും യാതൊരു അസഹ്യതയും കൂടാതെ ചെയ്‌വാൻ സാധിക്കയുള്ളൂ. ഈവക അവസ്ഥകളിൽ എന്തിന്നെങ്കിലും ഒന്നിന്നു വൈഷമ്യം വരികയോ വരുത്തുകയോ ചെയ്താൽ അവൻ അസ്വസ്ഥനോ രോഗിയോ ആവുന്നു. ഉദാഹരണമായി, അരിഭുക്തി ചെയ്കകൊണ്ടോ ദഹിക്കാത്ത പദാർത്ഥങ്ങളെ ഭക്ഷിക്കുന്നതുകൊണ്ടോ ആമാശയം കോപിക്കുന്നു. ഉഷ്ണിച്ചു വിയർത്തിരിക്കുമ്പോൾ ശീതവായു തട്ടിയാൽ രോമക്കൂപങ്ങൾ ആവൃതങ്ങളായിത്തീർന്നു സ്വേദത്തിന്നു പ്രതിബന്ധമായിത്തീരുന്നു. അധികമായി വിചാരം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/256&oldid=164514" എന്ന താളിൽനിന്ന് ശേഖരിച്ചത്