ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൨൬ മംഗളോദയം

ങ്കിൽ അരുത്- മിതബുദ്ധി ഏറ്റവും കാണിക്കേണ്ടതായ വിഷയം അതാകുന്നു. എന്നാൽ അല്പമെങ്കിലും ജനങ്ങൾ കാണിക്കാത്തതായ വിഷയവും അതു തന്നെയാണല്ലോ. അതുകൊണ്ട് ഉത്തമം ലഹരി പദാർത്ഥങ്ങൾ വർജ്ജിക്കുകതന്നെയാണ്. പതിവായി ശരിയായ ശോധന- ഒരു ചിട്ടയിൽ ഇരിക്കുന്നവർക്ക് ഉണ്ടാകാതിരിക്കയില്ലെങ്കിലും- വല്ല കാരണവശാൽ ഉണ്ടാകാതെ വന്നാൽ ആ കാര്യത്തിൽ പ്രത്യേകം മനസ്സുവെക്കണം. എന്തെന്നാൽ അത് പലേ വിധത്തിലുമുള്ള അലട്ടുകൾ ഉണ്ടാക്കുന്നതാകുന്നു. കൂടക്കൂടെ തലവേദനകളും മറ്റുമുണ്ടാകുന്നതിന്ന് ഇതൊരു മുഖ്യകാരണമാണ്. യാതൊന്നിലും അധികമായി വിചാരപ്പെട്ടു ബുദ്ധിയേയും ദേഹത്തേയും ക്ഷീണിപ്പിക്കരുത്. " ആപത്തുവരുന്നേരമാകുലത്വവും വേണ്ടാ, സമ്പത്തുവരുന്നേരം സബ്രവിഷവും വേണ്ടാ" എന്ന ആപ്തവാക്യമനുസരിച്ചു സംഭവിക്കുന്ന ദുഃഖങ്ങളെല്ലാം പൌരുഷത്തോടും ധൈര്യത്തോടും സഹിക്കയും ഭാഗ്യത്തിൽ സന്തോഷ്ലഹരികൊണ്ടു തലതിരിയാതെ നോക്കുകയും വേണം. കോപം ബുദ്ധിക്കും അഴകിന്നും വൈരുപ്യം വരുത്തുന്നതാകയാൽ അതിനെ അകറ്റുകയും ക്ഷമ അവ രണ്ടിന്നും അലങ്കാരമാകയാൽ അതിനെ സ്വീകരിക്കയും ചെയ്യണം. ഈവക നിയമങ്ങൾ എല്ലാം അനുസരിച്ചു നടക്കുകയും ഇതുപോലെ തന്നെ മറ്റുള്ള ലഘുവായ കാര്യങ്ങളിലും നിസ്സാരങ്ങളെന്നു വെച്ചു തള്ളാതെ അല്പം മനസ്സിരുത്തുകയും ചെയ്താൽ ജനങ്ങളുടെ ഇടയിൽ രോഗങ്ങൾ വളരെ കുറയ്ക്കാവുന്നതും ശരീരസുഖവും ക്ഷേമവും വർദ്ധിപ്പിക്കാവുന്നതുമാകുന്നു. കോയാത്ത് കൊച്ചുണ്ണിമേനോൻ --------------------------------------------- എടച്ചേനക്കുങ്കന്റെ പരാക്രമങ്ങൾ IV വയനാട്ടിലെ കലക്കം.

കാലം ഒക്കെ മാറിത്തുടങ്ങിയിരിക്കുന്നു. കാലത്തിന്നൊത്ത കോലം കെട്ടുവാൻ പയശ്ശിത്തമ്പുരാനും മന്ത്രിമാരും തീർച്ചപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. തമ്പുരാൻ തിരുമനസ്സുകൊണ്ടും അവിടത്തെ ആശ്രിതന്മാരായ ഞങ്ങളും ഈസ്റ്റിന്ത്യാകമ്പനിക്കാരുടെ പലവിധമായ നയങ്ങളെ എതൃത്തു നില്പാൻ അശക്തന്മാരായിത്തുടങ്ങിയിരിക്കുന്നു. അധികാരങ്ങളും ധനവും കിട്ടുമെന്ന വിചാരത്തോടെ സ്വയഗുണകാംക്ഷികളായ ചില രാജ്യദ്രോഹികൾ " ചോറിങ്ങും കൂറങ്ങൂം" എന്ന മട്ടിൽ ചാരന്മാരായിക്കൂടി ഞങ്ങളുടെ ഉദ്ദേശങ്ങളെപ്പറ്റി പല തെറ്റായ ധാരണകളും കമ്പനിക്കാരിലും ഞങ്ങളുടെ ഉറ്റ ബന്ധുക്കളുടെ ഇടയിലും ഉണ്ടാക്കിത്തീർത്തു കഴിഞ്ഞിരിക്കുന്നു. മൈസൂർ രാജാക്കന്മാർക്കാവട്ടെ ഈസ്റ്റിന്ത്യാ കമ്പനിക്കാർക്കാവട്ടെ ഒരു കാലത്തും കീഴട










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/258&oldid=164516" എന്ന താളിൽനിന്ന് ശേഖരിച്ചത്