ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൨൮ മംഗളോദയം

യൊന്നിച്ചു താമസിക്കയാണ് പതിവ്. ഞാൻ ഉടനെ കൊട്ടാരത്തിൽ എത്തി പള്ളിയറക്കു മുൻവശം തളത്തിൽ എത്തിയപ്പോൾ കല്യാട്ടു നമ്പ്യാരും നാരങ്ങോളി നമ്പ്യാരും അവിടെ മുമ്പുതന്നെ വന്നുകഴിഞ്ഞിരുന്നു. ഇരുക്കൂർക്കാരായ പടയാളികളുടെ നായകനായ കല്യാട്ടു നമ്പ്യാരേയും പാനൂർക്കാരായ പടയാളികളുടെ നായകനായ നാരങ്ങോളി നമ്പ്യാരേയും കണ്ടപ്പോൾ എന്തോ ചില പോരാട്ടങ്ങൾക്ക് അടുത്ത ഒരു അവസരം വന്നിട്ടുണ്ടെന്നു ഞാൻ തീർച്ചപ്പെടുത്തി. കല്യാട്ടു നമ്പ്യാര് എന്റെ കിടക്കാരനാണ്. തമ്പുരാന്റെ ആൾക്കാരുടെ കൂട്ടത്തിൽ കുങ്കനോട് ഒന്നു മല്ലിട്ടു നോക്കിയാൽ കൊള്ളാമെന്നു ധൈര്യപ്പെടുന്നവർ വല്ലവരും ഉണ്ടെങ്കിൽ ആയതു കല്യാട്ടു നമ്പ്യാർ മാത്രമായിരുന്നു. നാരങ്ങോളി നമ്പ്യാരും യുദ്ധസാമർത്ഥ്യം പലദിക്കിലുംവെച്ചു പ്രദർശിപ്പിച്ച ഒരാളാണ്. നാ.നമ്പ്യാര്:- അല്ല!ത്രിപുരന്മാരേയും വിളിച്ചുവരുത്തിയിട്ടുണ്ടല്ലോ. സംഹാര രുദ്രന്റെ ഉദ്ദേശം എന്തായിരിക്കും? ഈ സംശയംതന്നെയാണ് ഞങ്ങൾക്കും ഉണ്ടായിരുന്നത്. ഇതിലിടക്കു പള്ളിയറക്ക് ഇടത്തുവശമുള്ള അറയിൽനിന്നു കനോത്തു നമ്പ്യാരുടെ തലമാത്രം ഞങ്ങൾ നിന്നിരുന്ന തളത്തിലേക്കു കടത്തിക്കണ്ടു. ആ ധീരപുരുഷനെ കണ്ടപ്പോൾ ഒരു വലിയ കാരണവരെ കണ്ടാലുള്ള ഭക്തിവിനയങ്ങൾ ഞങ്ങൾ എല്ലാവരും കാണിക്കാറുപതിവാണ്. "കുങ്കൻ നായരെ ഇങ്ങോട്ടുവരൂ. ഒന്നു പറയട്ടെ" എന്നു പറഞ്ഞതിനുശേഷം ആ തല കാണാതേയും ആയി. ഞാൻ വേഗം കനോത്തു നമ്പ്യാര് സാധാരണ കാര്യാലോചന ചെയ്തുവരാറുള്ള അകത്തേക്കു കടന്നു ചെന്നു. നമ്പ്യാര് തെക്കുവശമുള്ള ജനലിന്റെ അടുക്കലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. ക. ന- എനിക്കു കുങ്കൻ നായരോടു പറവാനുള്ളതു പറയുന്നതിന്നു മുമ്പായി ഒരു തറവാടിയുടെ നിലയിലും ഒരു പോരാളിയുടെ നിലയിലും ഒരു വാഗ്ദത്തം ചെയ്യണം-നാം തമ്മിൽ ഇപ്പോൾ സംസാരിക്കുന്നതു മൂന്നാമത് ഒരാൾ അറിയരുത്. അമ്പ! പ്രാരംഭം വളരെ നന്നായിട്ടുണ്ട്- വാഗ്ദത്തം ചെയ്കയല്ലാതെ അവിടെ ഗത്യന്തരം ഒന്നും ഉണ്ടായില്ല. ക. ന- എന്നാൽ പറയാം. നമ്മുടെ തമ്പുരാന്റെ കാര്യമൊക്കെവലിയ അവതാളത്തിലായിരിക്കുന്നു. ചിറക്കൽ കടത്തനാട് എന്നീ രാജാക്കന്മാരൊക്കെ അവിടത്തെക്കു യാതോരുസഹായവും ചെയ്കയില്ലെന്നു തീർച്ചയാക്കിയിരിക്കുന്നു. ഇരിക്കൂറും പാനൂരും കമ്പനിക്കാരുടെ സൈന്യങ്ങൾ കൈവശപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. രണ്ടുദിവസത്തിലകം കൂത്തുപറമ്പിൽ വലിയഒരുസൈന്യം എത്തിച്ചേരും. വയനാട്ടിൽ കുപ്പത്തോട് നായര് ശത്രുപക്ഷമാണെന്നും സംശയിപ്പാനും വഴിയുണ്ട്. ഈസ്ഥിതിക്കു കമ്പനിക്കാരുമായി ഇനി എതൃത്തു നിന്നിട്ടു യാതോരു ഫലവുമില്ല. അതുകൊണ്ടു കുങ്കൻ നായരോട് ഇനിക്കു സ്വകാര്യമായി പറവാനുള്ളതു നമ്മുടെ തമ്പുരാനെ കാത്തുനിൽക്കുന്നതുകൊണ്ടു നമുക്ക് ഇനി യാതോരു പ്രയോജനവുമില്ല എന്നാണ് , തമ്പുരാനെ പിടിച്ചു കമ്പനിക്കാർക്ക് ഏല്പിച്ചുകൊടുത്താലോ? ഈ കലാപമൊക്കെ ഒതുങ്ങുമല്ലോ.

തമ്പുരാന്റെ പ്രധാനപ്പെട്ട ഒരു ആശ്രിതൻ !അവിടുത്തെ ചെറുപ്പംമുതൽ ചങ്ങാതിയുടെ നിലയിൽ വളർന്ന ഒരാൾ! അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/260&oldid=164519" എന്ന താളിൽനിന്ന് ശേഖരിച്ചത്