ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എടച്ചേനക്കുങ്കന്റെ പരാക്രമങ്ങൾ ൨൨൯

വിടുത്തെ പ്രധാനമന്ത്രി! ഈ നിലയിലൊക്കെ അവിടത്തോടു വിട്ടാൽവിടാത്ത ബന്ധത്തോടുകൂടിയ ഒരു വിദ്വാൻ വിചാരിക്കകൂടി വയ്യാത്ത ഈ അഭിപ്രായം പറഞ്ഞപ്പോൾ ആശ്ചര്യത്തോടെ അദ്ദേഹത്തിന്റെ മുഖത്തു തുറിച്ചുനോക്കി നില്ക്കുകയല്ലാതെ ഒന്നുംപറവാൻ എനിക്കു തോന്നിയില്ല. കനോത്തു നമ്പ്യാര് തന്റെ പ്രസംഗവും കഴിച്ച് എന്റെ കാലിന്റെ വിരലിന്റെ ഭംഗി നോക്കിയും ഇടക്കിടക്കു കള്ളക്കണ്ണിട്ട് എന്റെമുഖത്തു നോക്കിയും ഗൌരവമായിത്തന്നെ നില്ക്കുന്നു. ക.ന- എന്താടൊ മറുവടിയൊന്നും പറയാത്തത്. ഞാൻ- എന്റെ ഒരു ചെകിട് അല്പം പതുക്കയാണ്. ചിലതൊക്കെപറഞ്ഞാൽ ഞാൻ കേൾക്കാറില്ല. ഞാൻപോയി എന്റെ പണിനോക്കട്ടെ. ക.ന- എടൊ അപകടത്തെ കണ്ടാലറിയണം. കേരളത്തിലെ എല്ലാ നാടുവാഴികളും ദേശവാഴികളും ഇപ്പോൾ കമ്പനിക്കാർക്കു കീഴടങ്ങിക്കഴിഞ്ഞിരിക്കുന്നു. നമുക്ക് ആരും സഹായം നില്ക്കയില്ല. എനിക്കു സാമാന്യത്തിലധികം ദ്വേഷ്യമാണ് വന്നത്. ' നിങ്ങൾ ഒരുകാര്യം ഓർക്കണം' എനിക്കു നിങ്ങൾ പറയുന്ന നാടുവാഴികളേയും ദേശവാഴികളേയും എന്റെ അധൊരോമത്തിന്നു വിലയില്ല. അതു നിങ്ങളറിയുമോ? ‌ ക.ന- എന്നാൽ കുങ്കൻ നായർക്കു ലോകത്തിൽ വിലയുള്ളത് എന്താണ്. ഞാൻ : എന്റെ പൊന്നുതമ്പുരാനും എന്റെ മാനവും. ക.ന. എടൊ ഇതൊക്കെ നല്ല മധുരമായ വാക്കുതന്നെയാണ്. കാര്യമൊക്കെ കാര്യംപോലേ കലാശിക്കയുള്ളൂ. നാട്ടിൽ സമാധാനം ഉണ്ടാകട്ടേ, കലാപം കുറെ കാലമായി. ഈശ്വരാ ഇതൊക്കെ ഒന്നൊതുങ്ങട്ടേ എന്നു പ്രാർത്ഥിക്കുന്ന കേരളീയരുടെ ഇഷ്ടത്തിന്നു വിപരീതമായിട്ടാണൊ നാം പ്രവൃത്തിക്കേണ്ടത്? നമ്മുടെ കഷ്ടകാലത്തിന്നു പുറമെ നാട്ടിൽ കലാപം ഇനിയും ഉണ്ടാക്കിത്തീർക്കണൊ? പോരെങ്കിൽ തമ്പുരാന്റെ ഭാഗക്കാരായ നമ്മുടെ എണ്ണം ദിനംപ്രതി ചുരുങ്ങിക്കൊണ്ടാണ് വരുന്നത്. ഒരുനാഴിക കഴിയുന്തോറും ഓരോരുത്തരായി നമ്മെ ഉപേക്ഷിക്കുന്നു. തമ്പുരാനെ പിടിച്ച് ഏല്പിച്ചു കൊടുത്താൽ നമുക്കു വലുതായ സമ്മാനവും സ്ഥാനമാനവും കിട്ടും. എന്റെ ദ്വേഷ്യം മൂർഛിച്ചുതുടങ്ങി. അവിടെ അടുത്തു വല്ല ആയുധവുമുണ്ടായിരുന്നുവെങ്കിൽ ഞാൻ കനോത്തു നമ്പ്യാരെ എന്തെങ്കിലും കാട്ടിയിരുന്നു. ഞാൻ :- കനോത്തു നമ്പ്യാന്മാര് വലിയ മാനശാലികളാണെന്നാണ് ഞാൻ കേട്ടിരുന്നത്. നമ്മുടെ തമ്പുരാന്റെ ചോറു തിന്നുന്ന നായ്ക്കൾക്ക് ഇതിലും കൃതജ്ഞതയുണ്ടാവും. ഈ കാര്യം എന്നോടു പറവാൻ നിങ്ങൾക്കു ധൈര്യം വന്നതിലാണ് ഞാൻ ആശ്ചര്യപ്പെടുന്നത്. നിങ്ങളുടെ മനോഗതിയെ ഞാൻ തെറ്റിക്കുന്നില്ല. പക്ഷെ എന്റെ പൊന്നുതമ്പുരാൻ വിരോധിക്കുന്ന സമയംവരെ എന്റെ വാള് അവിടുത്തേയും അവിടുത്തെ ശത്രുക്കളുടേയും മദ്ധ്യത്തിലായിരിക്കും. കോപത്തോടെ ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ എന്റെ കണ്ണിൽനിന്നു വെള്ളം ധാരയായി ഒഴികിത്തുടങ്ങി. " കുങ്കൻ നായര് ഇടനാഴിയിൽ ഇരിക്കു, പോവാൻ വരട്ടെ " എന്നും പറഞ്ഞ് എന്നെ

5*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/261&oldid=164520" എന്ന താളിൽനിന്ന് ശേഖരിച്ചത്