ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൩൦ മംഗളോദയം

പിന്നിലുള്ള ഇടനാഴിയിലേക്കു നമ്പ്യാര് തന്നെ പിടിച്ചുകൊണ്ടാക്കി.‌ കനോത്തു നമ്പ്യാരുടെ ദുരുപദേശം എനിക്കു വലുതായ അസ്വാസ്ഥ്യം ഉണ്ടാക്കിത്തീർത്തു. അവിടം വിട്ടു വെളിയിൽ ഇറങ്ങിയാൽ മതി എന്ന മട്ടിലായിരിക്കുന്നു. കാൽ മണിക്കൂർ കഴിയുന്നതിന്നു മുമ്പെ നാരങ്ങോളി നമ്പ്യാരും ഞാൻ ഇരിക്കുന്ന ഇടനാഴിയിൽ എത്തിയിരിക്കുന്നു. മൂപ്പരുടെ മുഖം വല്ലാതെ വിളറി വിയർത്തിട്ടുണ്ടെന്നു മാത്രമല്ല, 'ഹോ! വല്ലാത്ത വിഷം! സ്വാമിദ്രോഹി!' എന്നൊക്കെ പിറുപിറുക്കുന്നുമുണ്ടായിരുന്നു. എന്റെ നേരെ പ്രയോഗിച്ച നയം നാരങ്ങോളി നമ്പ്യാരോടും പ്രയോഗിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. ഞങ്ങൾ അന്യോന്യം ഒന്നും സംസാരിക്കുന്നില്ല. ' പറയാൻ കൊള്ളില്ല, അതികഠിനം' എന്നൊക്കെ നമ്പ്യാര് ഇടക്കിടെ കണ്ണുരുട്ടിക്കൊണ്ടു പറയുന്നും ഉണ്ട്. അതിലിടയ്ക്കു 'ഠെ' എന്ന് ഒരു അടിയുടെ ശബ്ദവും ഒരാൾ നിലത്തു വീഴുന്ന ഒച്ചയും 'അയ്യോ' എന്ന ആർത്തനാദവും കേട്ടപ്പോൾ ഞങ്ങൾ രണ്ടുപേരും പെട്ടെന്നു കനോത്തു നമ്പ്യാരുടെ മുറിയിൽ ഓടിയെത്തി. കല്യാട്ടു നമ്പ്യാരും കനോത്തു നമ്പ്യാരുംകൂടി മേല്ക്കുമേൽ നിലത്തു വീണ് മല്ലയുദ്ധം ചെയ്യുന്നതാണ് അവിടെക്കണ്ടത്. 'ഇവൻ കലിയുടെ അവതാരമാണ്! എന്നെ കലി ബാധിച്ചിരിക്കുന്നു! മഹാപാപി!' എന്നും പറഞ്ഞു കനോത്തു നമ്പ്യാരുടെ കഴുത്തിൽ പിടിച്ചപിടിയും വിട്ടു കല്യാട്ടു നമ്പ്യാര് എഴുനീറ്റ് ഞങ്ങളുടെ അടുക്കൽ വന്നു. സാധു! കനോത്തു നമ്പ്യാര് വീണ ദിക്കിൽനിന്ന് നാലഞ്ച് ഉരുണ്ടു ശ്വാസം ക്രമത്തിൽ വരാതെ കുറെ ബുദ്ധിമുട്ടിയതിന്നുശേഷം തന്റെ അകത്തേക്കു പള്ളിയറയിൽനിന്നുള്ള വാതിൽ ഉന്തിത്തുടങ്ങി. വാതിൽ പെട്ടെന്നു തുറന്നു തമ്പുരാൻ തിരുമേനി അകത്തു കടന്നപ്പോഴാണ് ഞങ്ങൾ മൂന്നുപേരും അമ്പരന്നുപോയത്. ഇതെന്തൊരു പുതുമയാണപ്പാ! പള്ളിയറയെന്നും തിരുമേനിയെന്നും ഉള്ള ഓർമ്മ ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല. കനോത്തു നമ്പ്യാർക്കു പിണഞ്ഞ അപകടത്തിൽ ഞങ്ങൾ രസിക്കയായിരുന്നു. തിരുമനസ്സുകൊണ്ട് അകത്തു കടന്ന ഉടനെ ഞങ്ങളെ മൂന്നുപേരേയും പ്രത്യേകം പ്രത്യേകം കരുണയോടെ കടാക്ഷിച്ചു. അതിന്നുശേഷം കനോത്തു നമ്പ്യാരുടെ ചുമലിൽ കൈവച്ചു. 'പെരടിക്ക് അടി കിട്ടുമ്പോൾ കോപം വന്നിട്ടു ഫലമില്ല. അത് നമ്പ്യാരുടെ സ്ഥാനസ്വത്തല്ലെ ?' അതിമധുരമായ നിലയിൽ വളരെ കാരുണ്യത്തോടെ നമ്പ്യാരെ തലോടിക്കൊണ്ട് ഇപ്രകാരം സംസാരിച്ചപ്പോൾ- "പയശ്ശിത്തമ്പുരാനോ, സിംഹം" എന്നൊക്കെ ജനങ്ങൾ പറയുന്നതിന്ന് എന്താണ് അർത്ഥം എന്നു ഞങ്ങൾക്കു തോന്നിപ്പോയി. കനോത്തുനമ്പ്യാര് :- ഈ പാപിയെന്നെ കൊല്ലുമായിരുന്നു. ‌ തമ്പുരാൻ: ഛെ!ഛെ. കുങ്കനും നാരായണനും ഇവിടെ ഇല്ലായിരുന്നുവെങ്കിൽ നമ്പ്യാരുടെ നിലവിളി കേട്ടാൽ അപ്പോൾ ഞാൻ ഓടിവരുമായിരുന്നു. ആട്ടെ പരുക്കൊന്നും പറ്റിയില്ലല്ലൊ?

തമ്പുരാനു കനോത്തു നമ്പ്യാര് കണ്ണിലുണ്ണിയാണ്. ഇപ്രകാരം തമ്പുരാൻ‌ അവിടുത്തെ ആശ്രിതന്മാരിൽ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. അതുകൊണ്ടു നമ്പ്യാർക്കു വല്ലതുംവരുന്നതിൽ തമ്പുരാനു നന്നെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/262&oldid=164521" എന്ന താളിൽനിന്ന് ശേഖരിച്ചത്