ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്രകൃതിതന്ത്രസാരം

ബ്രഹ്മവിദ്യയെന്നും ലൌകികവിദ്യയെന്നും പറയപ്പെടുന്ന ശാസ്ത്രങ്ങൾ, ശാസ്ത്രം എന്ന സാമാന്യശബ്ദത്തിന്റെ രണ്ടിവ്യക്തിഭേദങ്ങളാകുന്നു. സ്ഥൂലമായ നോട്ടത്തിൽ ഈ രണ്ടുശാസ്ത്രങ്ങളും വിപരീത സ്വഭാവങ്ങളെന്നു തോന്നിപ്പോവാൻ ന്യായമുണ്ട്. എങ്കിലും അയയ്ക്കുതമ്മിൽ പരസ്പരാനുരൂപമായ ഒരു ബന്ധമുണ്ടെന്ന സംഗതി പാശ്ചാത്യന്മാർക്കൂടി സമ്മതിക്കുന്നതാണ്. പരതത്വശാസ്ത്രനിഷ്ണാത്വന്മമാരും ലൌകികവിദ്യാവിശാരദന്മാരുമായ ഹൈന്ദവശാസ്ത്രജ്ഞന്മാർ ഈ സംഗതി നല്ലവണ്ണം ഗ്രഹിച്ചിട്ടുണ്ട്. അവരുടെ അഭിപ്രായത്തിൽ ലൌകികവിദ്യ ഒരിക്കലും ബ്രഹ്മവിദ്യക്കു വിരുദ്ധമാകുന്നില്ലെന്നു തന്നെയുമല്ല അതിന്റെ സഹായം ബ്രഹ്മവിദ്യാപരിശീലനത്തിന്ന് അത്യാവശ്യമായിരിക്കുന്നു. ബ്രഹ്മമഹിമാദി നിരൂപണം ചെയ്യുന്നതിനും വേദാന്തശാസ്ത്രപ്രക്രിയകളെ ശരിയായി പ്രതിപാദിക്കുന്നതിനും അതിസുഗ്രഹങ്ങളായ ലൌകികനിദർശനങ്ങൾ അത്യാവശ്യമാകുന്നു. അതുകൊണ്ടാകുന്നു ഉപനിഷത്തുകളിലും അവിടവിടയായി ലൌകികനിദർശനങ്ങൾ തന്നെ കാണപ്പെടുന്നത്. ലൌകികശാസ്ത്രപ്രവർത്തകന്മാരുടെ പ്രതിഭാപ്രഭാവങ്ങൾക്കൊണ്ടു നവംനവങ്ങളായ വിഷയങ്ങളുടെ സൂഷ്മജ്ഞാനം സിദ്ധിക്കുന്തോറും ജഗൽസൃഷ്ടി വൈചിത്യവിജ്ഞാനവും വിശദതരമായിത്തീരുന്നു. ഇപ്രകാരം ബ്രഹ്മവൈദ്യകശരണന്മാർക്കും കൂടിയും ലൌകികവിദ്യാപരിചയം ആവശ്യമാണെന്നു തെളിയുന്നു. എന്നാൽ ഇന്ത്യാദേശികളായ നാം പാശ്ചാത്യശാസ്ത്രങ്ങളിൽ പരിചയിക്കേണ്ടത് ആവശ്യമാണെന്നുള്ളതിലേക്ക് മറ്റൊരു കാരണമിരിക്കുന്നു. ഹിന്ദുക്കളുടെ ഇടയിൽ ലൌകികശാസ്ത്രങ്ങൾക്കു വലിയ പരിഷ്കാരം സിദ്ധിച്ചിട്ടില്ലെങ്കിലും ആവക ശാസ്ത്രതത്വങ്ങൾ പ്രാചീനങ്ങളായ ഹൈന്ദവഗ്രന്ഥങ്ങളിൽ പലയിടങ്ങളിലും സ്വല്പം സ്വല്പം കാണ്മാനുണ്ട്. ഋഷിപ്രോക്തങ്ങളായ പുരാതനപ്രബന്ധങ്ങളിലും, ശുക്രനീതി, കാമന്ദക, ചാ​ണക്യതന്ത്രം തുടങ്ങിയുള്ള രാജനീതിഗ്രന്ഥങ്ങളിലും ഭൌതികാദി ലൌകികവിഷയങ്ങൾ അവിടവിടെയായി ചിന്നിച്ചിതറിക്കിടക്കുന്നുണ്ട്. അതേപ്രകാരം തന്നെ ആയുർവ്വേദം ജ്യോതിശാസ്ത്രം ശിൽപം മന്ത്രം ജ്യോതിശാസ്ത്രം മുതലായ സംസ്കൃതഗ്രന്ഥങ്ങളിൽ പുരാതനനിദ്ധങ്ങായി സുപ്രസിദ്ധങ്ങളായി സവിലോകപരിഗൃഹീതങ്ങളായ വിഷയങ്ങൾ വിശകലിതചികീർണ്ണങ്ങളായ കാണപ്പെടുന്നു. അങ്ങനെയാണെങ്കിലും ഈ വിഷയങ്ങൾ പാശ്ചാത്യശാസ്ത്രങ്ങളിൽ എന്നപോലെ മഹാ പ്രബന്ധരൂപമായി പ്രത്യേക സ്ഥാനങ്ങളിൽ കടന്നു ശാസ്ത്രപദവിയിൽ കയറുന്നതിന്നു സമർത്ഥങ്ങളാകുന്നില്ല. ആകയാൽ ഈ വക വിഷയങ്ങളെ നവീന സരണിയെ ആശ്രയിച്ചു പരിഷ്കരിക്കുന്നതിന്നു ശ്രമിക്കേണ്ടതു സ്വദേശാഭിമാനികളുടെ കടമയാകുന്നു. ഈ മഹാകാർയ്യസിദ്ധിക്കായെങ്കിലും പാശ്ചാത്യശാസ്ത്ര പരിചയം ആവശ്യമാണെന്നു സസ്പഷ്ടമായി.ഈ പാശ്ചാത്യശാസ്ത്രങ്ങൾ ഏതെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/266&oldid=164525" എന്ന താളിൽനിന്ന് ശേഖരിച്ചത്