ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഖണ്ഡാകാരമായും, ധനുരാകാരമായും മറ്റും പലപല രൂപത്തിൽ ചെയ്യേണ്ടതാകുന്നു. ഈ ബന്ധത്തിന്റെ ഉപരിഭാഗത്തിൽ എത്രമാത്രം ഭാരം ധരിക്കപ്പെടാമെന്നുള്ള ഗണനം അതിന്റെ രചനത്തിൽ അത്യാവശ്യമാകുന്നു. ഇപ്രകാരം നിർണ്ണയിക്കപ്പെടുന്ന സഹനശക്തിയെ ആകുന്നു അതിന്റെ ധാരണശക്തി എന്നു പറയുന്നത്. ആധാരധേയഭൂതങ്ങളായിരിക്കുന്ന രണ്ട് അചലവസ്തുക്കളിൽ ആധാരത്തിന്ന് ആധേയഭാരത്തെ വഹിക്കുന്നതിനുള്ള സാമർത്ഥ്യം ഉണ്ടായിരിക്കണമെന്ന് സ്പഷ്ടമാണ്. ആധേയവസ്തുവിന്റെ ഭാരമെന്നതു പൃത്ഥ്വീകേന്ദ്രവർത്തിയായിരിക്കുന്ന ആകർഷക ശക്തിവിശേഷമാകുന്നു. ആധാരത്തിന്റെ സഹനശക്തിയാകട്ടെ ആധേയഭാരത്തിന്നു തുല്യമായി വിപരീതദിക്കിലേക്കു പ്രവർത്തിക്കുന്ന ശക്തിയാകുന്നു. ആധാരാധേയസം ബന്ധികളായിരിക്കുന്ന ഈ രണ്ടുശക്തികളും തുല്യങ്ങളല്ലെങ്കിൽ വസ്തു നിശ്ചലമായി നിൽക്കില്ലെന്നു വ്യക്തം തന്നെ. ആകായാൽ ഇവിടെ ശക്തി നിർണയം ആവശ്യമെന്നു തെളിയുന്നു. ഇതേപ്രകാരം തന്നെ നാനാവിധയന്ത്രാധാദിസാധനനിർമ്മാണത്തിലും ശക്തിയുടെ പരിഗണനം ആവശ്യമായി വരുന്നു. ശക്തി പരിഗണനം ചെയ്യാതെ ആവക സാധനങ്ങളെ നിർമ്മിക്കുന്നതായാൽ അവ അക്ഷമങ്ങളായും, ഭഗ്നാവയവങ്ങളായും, അപായകാരണങ്ങളായും പരിണമിക്കുന്നു. അതു ഹേതുവായി ഈ ശാസ്ത്രം ഗൃഹപ്രസാദഗോപുരയന്ത്രായുധാദികളുടെ നിർമ്മാതാക്കൾക്കും അന്യന്മാരായ ശില്പികൾക്കും അത്യന്തോപകാരമായിത്തീരുന്നു. ഈ ശാസ്ത്രത്തിൽ പ്രതിപാദിതങ്ങളായ വിഷയങ്ങളിൽ അതി പ്രധാനമായവയെ മാത്രം താഴെക്കുറിക്കുന്നു.

       1  തുലാമാനതത്വം                      The Balance, the lever and the steel yard
       2 ഭാരോദ്ധരണചക്രതത്വം          The pulley
       3 കർഷണീലതത്വം                    The screw
       4 ചക്രാക്ഷതത്വം                        the weel and axee
       5 അനുന്നതസമക്ഷേത്രതത്വം      The inclined plane
       6 ഭാരകേന്ദ്രതത്വം                      Center of gravity

ലേഖനദൈഗ്ഘ്യഭയംകൊണ്ട് ഇവയെ ഇവിടെ പ്രത്യേകം പ്രത്യേകം വർണ്ണിക്കണമെന്നു വിചാരിക്കുന്നില്ല. എങ്കിലും ഭാരകേന്ദ്രതത്വത്തെപ്പറ്റി ഒരു മുഖവുരയുടെ രൂപത്തിലെങ്കിലും സ്വല്പം പ്രസ്താവിക്കേണ്ടത് ആവശ്യമാണ്.

                                                   ഭാരകേന്ദ്രം

ഒരു വസ്തുവിന്റെ ഭാരം എന്നത് ആ വസ്തുവിൽ നിന്നു പൃത്ഥ്വീകേന്ദ്രത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ശക്തിവിശേഷമാണെന്നു മുകളിൽ കാണിച്ചിട്ടുണ്ട്. ഈ ശക്തിയുടെ പ്രസരണപദ്ധതിയെ സൌ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/269&oldid=164528" എന്ന താളിൽനിന്ന് ശേഖരിച്ചത്