ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അതിനു ശേഷം ഒരിക്കലും അവർ നാടകത്തിൽ പ്രവേശിച്ചിട്ടില്ല,വളരെ കാലമായി നമ്മുടെ മനസ്സിൽത്തന്നെ താമസിച്ചു വരികയാണ്.

       കാവ്യങ്ങളിലുള്ള  എല്ലാ  പാത്രങ്ങൾക്കും  അവകാശവും  അധികാരവും  സമമായിരിക്കാൻ  പാടില്ലെന്നു  സമ്മതിക്കാം. എന്നാൽ  കഠിനഹൃദയനായ  കവി  തന്റെ  നായികാനായകന്മാരെ  ഗൌരവപ്പെടുത്തുവാൻ  വേണ്ടി  ചില  ഭംഗിയുള്ള  പ്രതിമകൾ  കൊത്തിയുണ്ടാക്കി  അവയെ  ദയയില്ലാതെ  വലിച്ചെറിയുകയാണു  ചെയ്തിട്ടുള്ളത്. ശുണ്ഠിക്കാരായ  മുനിശിഷ്യന്മാരും  മനസ്സുമങ്ങി  വിലപിപ്പാൻ  തുടങ്ങിയ  ഗൗതമിയും, രാജഘാനിയിൽനിന്നു  മടങ്ങി  ആശ്രമത്തിൽച്ചെന്നു  രാജസഭയിലുണ്ടായ  വർത്തമാനം  പറഞ്ഞപ്പോൾ, ശകുന്തളയുടെ  വിവരമറിയുവാൻ  ഉൽകണ്ഠയോടുകൂ‌ടിയിരിക്കുന്ന  അവളുടെ ഇഷ്ടതോഴികൾക്കുണ്ടായ മനോവ്യഥയെപ്പറ്റി  പറയുന്നതു  മൂലനാടകത്തിന്ന്  അനാവശ്യംതന്നെ  ആയിരിക്കും.  പക്ഷെ,  ആ  ഭാഗം  വിട്ടുകളയുന്നതുകൊണ്ടു  മാത്രം  ആ  ഇഷ്ടതോഴികളുടെ  അനിർവചനീയമായ  മനോവേദന  അൽപമെങ്കിലും  ശമിക്കുമോ?  ആ  വിഷയത്തിൽ  കവി  ഒരു  ശ്ലോകമെങ്കിലും  എഴുതീട്ടില്ലെങ്കിലും, ഒരു  വാക്കുപോലും  പ്രസ്താവിച്ചിട്ടില്ലെങ്കിലും   അവരുടെ  ആ  മനോവേദന  നമ്മുടെ  മനസ്സിൽ  കിടന്നു  തിരിയുന്നില്ലയോ?
          കാവ്യം  എന്നത്  വജ്രമണിപോലെ  കഠിനമാണ്.  പ്രിയംവദയും  അനസുയയും  ശകുന്തളയ്ക്കു  ആരായിരുന്നുവെന്നു  വിചാരിച്ചുനോക്കുമ്പോൾ , അവളുടെ  ആ  കഠിനദുഃഖസമയത്ത്  അരെ  ഒരു  വിധത്തിവും  അടുപ്പിക്കാഞ്ഞത്  എന്തു  ന്യായമാണ്?  ഇത്  വല്ലാത്ത  കഠിനപ്രവൃത്തിയല്ലേ?

വാസ്തവത്തിൽ ഈ ലാവണ്യപ്രതിമകൾ ശകുന്തളയെ ആശ്രയിച്ചിരുന്നത് , അവളുടെ സുഖത്തിന്നും സൌന്ദര്യത്തിന്നും ഗൌരവത്തിന്നും ഉൽകർഷമുണ്ടാക്കുവാനായിട്ടുമാത്രമാണ്. ആ മൂന്നുപേരുംകൂടി വൃക്ഷങ്ങൽ നനയ്ക്കുവാനുള്ള കുടവും കയ്യിലെടിത്ത്, അകാലത്തിൽ പുഷ്പിച്ച വനജോൽത്സ്നിയുടെ അടുത്ത് ഒത്തുകൂടിയിരുന്ന് ദുഷ്യന്തനുമാത്രമല്ലാ ശകുന്തളയുടെ പേരിൽ പ്രീതിയുണ്ടായിരുന്നുള്ളൂ. യൌവനവിലാസങ്ങൾക്കനുരൂപമായ നേരംപോക്കുകൾ പറഞ്ഞ് ശകുന്തളയുടെ അപ്പോഴത്തെ ഭാവത്തെ പരിപൂർണ്ണമാക്കിയിരുന്നത് ഈ രണ്ടു തോഴിമാരല്ലാതെ മറ്റാരായിരുന്നു? ശകുന്തള എന്ന കഥാപാത്രം മൂന്നംശങ്ങൾ കൂടിയതാണ്. അതിൽ രണ്ടംശങ്ങൾ ഈ രണ്ടു തോഴിമാരാകുന്നു. അതിലും വിശേഷിച്ച്, ശകുന്തളയേക്കാൾ അധികം വലിയ അംശങ്ങൾ അവരാകുന്നു. അതുകൊണ്ടാണ് ശകുന്തളയുടെ പ്രേമസല്ലാപങ്ങളെല്ലാം അവർ തന്നെ നിർവഹിച്ചത്. മൂന്നാമങ്കത്തിൽ നിസ്സഹായയായ ശകുന്തളയോടുകൂടിയിരിക്കുന്ന രാജാവിന്റെ പ്രണയപാരവശ്യത്തെ വർണ്ണിക്കുന്നതിൽ കവി തീരെ ബലഹീനനെന്നുപോലെ ഗൌതമിയെക്കൊണ്ടുവന്നു ഒരുവിധം തൃപ്തിപ്പെട്ടു. കവിയുടെ ഈ ക്ലേശത്തിന്നുകാരണം മറ്റൊന്നുമല്ല. ശകുന്തളയുടെ പ്രിയപ്പെട്ട തോഴിമാർ അപ്പോൾ അവിടെ ഇല്ലായിരുന്നതുതന്നെ. ഞെട്ടറ്റുവീണ നറുമലരിൽ ചൂടേറിയ സൂര്യകിരണങ്ങൾ തട്ടുന്നതു തീരെ ദുസ്സഹമാകുന്നു. ഞെട്ടിന്റെയും തളിരിലകളുടേയും അന്തരാളത്തിൽ കൂടിയാണെങ്കിലേ സൂര്യരശ്മിയുടെ സമ്പ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/27&oldid=164529" എന്ന താളിൽനിന്ന് ശേഖരിച്ചത്