ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ത്തു ശക്തിയുടെ പ്രയോഗം കാണപ്പെടുന്നുവോ ആ സ്ഥാനമെന്നും മനസ്സിലാക്കേണ്ടതാണ്. മാനദിക്സ്ഥാനങ്ങൾ എന്ന ഈ മൂന്നു വിഷയങ്ങളിലും ശക്തികൾക്കു സരളരേഖയുമായി സാദൃശ്യമുണ്ട്. അതു ഹേതുവായി സരളരേഖകൾക്കൊ​ണ്ടു ശക്തികളെ പ്രദർശിപ്പിക്കുന്ന സമ്പ്രദായം ശാസ്ത്രജ്ഞന്മാർ സ്വീകരിച്ചിരുന്നു. ചിത്രത്തിൽ കാണുന്ന എം എ രേഖവരി മിതമായ ഒരു ശക്തിയെ പ്രദർശിപ്പിക്കുന്നു. ശക്തിയുടെ പരിമാണം നിർണ്ണയിക്കുന്നതിന് ഒരു മൂലമാനം അല്ലെങ്കിൽ തോത് ആവശ്യമാണ്. ക്ലപ്തവസ്തുവായ ഒരു സാധനത്തിന്റെ ഭാരത്തെ തൽക്കാലം മൂലമാനമായി എടുക്കുന്നു എന്ന് വിചാരിക്കണം. ഇപ്രകാരം ഒരു മൂലമാനത്തെ നിശ്ചയിച്ചു കഴിഞ്ഞാൽ ശക്തിയുടെ പരിമാണം അതിന്റെ ഗുണനത്തിൽ നിന്ന് കിട്ടുന്നതാണ്. സൌകര്യത്തിനായി ഇവിടെ ഒരു കഴഞ്ച്ഭാരത്തെയാണ് മൂലമാനമായി സ്വീകരിച്ചിട്ടുള്ളത്. എം എ എന്ന രേഖ ൫ കഴഞ്ചുപരിമാണമുള്ള ഒരു ശക്തിയെ പ്രദർശിപ്പിക്കുന്നു എന്നും ഈ ശക്തി എം, എന്ന സ്ഥാനത്തു പ്രയോഗികക്കപ്പെടുന്നു എന്നും എം സ്ഥാനത്തുനിന്നും സി സ്ഥാനപ്രാപ്തി മാർഗ്ഗത്തിൽ മേല്പടി രേഖയിങ്കൽ പ്രസരിക്കുന്നു എന്നും ഊഹിക്കണം. അങ്ങിനെയിരിക്കേ എം, ബി രേഖ എം, എ രേഖയുടെ ദ്വിഗുണമാണെങ്കിൽ ൧










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/271&oldid=164531" എന്ന താളിൽനിന്ന് ശേഖരിച്ചത്