ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൦ ക്രോശങ്ങളെ അതിക്രമിക്കുന്നു എങ്കിൽ അത് ഓരോ ഘടികയിലും ൨ ക്രോശംവീതം പോകുന്നു.ഈ പ്രതീതി എല്ലായിടത്തും നിർദ്ദോശമല്ല.ഒരു വസ്തു ഓരോ ഘടികയിലും ൨ ക്രോശം വീതം പോകുന്നുവെങ്കിൽ ഓരോ ഘടികയിലും ൨ ക്രോശം അതിന്റെ വേഗം എന്നും പറയപ്പെടുന്നു.നിയതസംഖ്യാകത്വം ഹേതുവായി ഈ വേഗം സമവേഗമാണെന്നും സ്പഷ്ടമാണ്.എന്നാൽ ഒരു വസ്തു ൧ മുതൽ ൫ വരെയുള്ള ഘടികകളിൽ ൧,൧- ഇത്രയും ക്രോശങ്ങളെ മുറക്ക് അതിക്രമിക്കുന്നതിനാൽ അത് ആകപ്പാടെ ൧൦ ക്രോശങ്ങൾ പോകുന്നുണ്ടെങ്കിലും ഓരോ ഘടികയിലും ൨ ക്രോശം പോകുന്നു എന്നു പറയുന്നതു ശരിയല്ല.അതുകൊണ്ട് ഇവിടെ വസ്തുവിന്റെ ചലനം വിഷമവേഗത്തോടുക്കൂടിയ ചലനം എന്നു പറയപ്പെടുന്നു.സമവേഗത്താടുക്കൂടി ഓരാ ഘടികയിലും ക്രോശദ്വയദൂരം പോകുന്നു എന്നുള്ളതു വാസ്തവമല്ലെങ്കിലും ൫ ഘടികയിൽ ൧൦ ക്രോശങ്ങൾ തന്നെ അതിക്രമിക്കുന്നതുക്കൊണ്ട് ഓരോ ഘടികയിലും ഇതിന്റെ വേഗം ൨ ക്രോശമാണ് എന്നു പറയുന്നതു വ്യവഹാരത്തിൽ അനുവദിക്കാമെന്നല്ലാതെ പരമാർത്വമാകയില്ല.ഇപ്രകാരം വിഷമവേഗംകൊണ്ട് എവിടെയൊക്കെ ചലനമുണ്ടാകുന്നുവോ അവിടെയൊക്കെയും സമവേഗാക്തി വ്യാവഹാരികിയാണെന്നും സിദ്ധം.ഇങ്ങനെയുള്ള സമവേഗത്തെ വ്യാവഹാരികസമവേഗം(Average velocity)എന്നു പറയുന്നു. വേഗത്തിന്റെ നിർണ്ണയത്തിൽ കാലദൂരങ്ങളുടെ പയ്യാലോചന ആവശ്യമാണ്.അതീതദൂരത്തിൽ അതീതകാലത്തോടുള്ള വിഭജനത്തിൽ സമവേഗം കിട്ടും.൧൦ ക്രോശങ്ങളെ ൫ ഘടികകൊണ്ടു വിഭജിക്കുമ്പോൾ ഓരോ ഘടകയിലും ൫ ക്രോശം എന്ന വേഗം കിട്ടും.അതുകൊണ്ടു സമവേഗഗണനകാലത്തിൽ ദൂരകാലങ്ങൾക്കുള്ള പരസ്പരാസംബന്ധാ ഉപയുക്തമാകുന്നു.ഈ സംബന്ധത്തെ താഴെ കാണിക്കുന്നു. ദൂരം/കാലം=വേഗം ഇവിടെ / വിഭജനചിഹ്നം =സമത്വസൂചകം ൧൦ ൫ ൨ ദൂരം/വേഗം=കാലം / = ൧൦ ൨ ൫ കാലം*വേഗം=ദൂരം * ഗുണനചിഹ്നം ൫ ൨ ൧൦ 3.സമാനാന്തരചതുർഭുജംകൊണ്ടു ഭിന്നദിക്കുകളിലേക്കു പ്രസരിക്കുന്ന ശക്തികളുടെ ഫലം നിർണ്ണയിക്കുന്ന ക്രമം (parallelogram of forces)

ഏകബിന്ദുപ്രവർത്തങ്ങളായ രണ്ടു ശക്തികൾ ഒരേ ബിന്ദുസ്ഥാനത്തിൽനിന്നു വരയ്ക്കപ്പെട്ടിട്ടുള്ള ഒരു സമാനാന്തരചതുർഭുജത്തിന്റെ രണ്ടു ബാഹുക്കളെക്കൊണ്ടു ദിങ്ങ്മാനങ്ങളെ നിരൂപണം ചെയ്യുന്നു എങ്കിൽ ആ ശക്തികളുടെ ഫലരൂപശക്തി (Resultant)അതേ ബിന്ദുസ്ഥാനത്തിൽനിന്നും പ്രവർത്തമാക്കിയിരിക്കുന്ന ആ ചതുർഭുജകർണ്ണംകൊണ്ടു ദിങ്ങ്മാനങ്ങളെ നിരൂപിക്കുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/272&oldid=164532" എന്ന താളിൽനിന്ന് ശേഖരിച്ചത്