ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഈ ചിത്രത്തിൽ എ സ്ഥാനത്തിൽ നിന്ന് പ്രവർത്തിക്കു്ന്ന പി കെ എന്ന ശക്തികൾ എ ബി എ സി എന്ന രേഖകൾ കൊണ്ടു ദിങ്മാനങ്ങളെ നിരൂപിക്കുന്നു ഈ രണ്ടു ശക്തികളുടെയും ഫലഭൂതമായിട്ടുള്ളത്.ആർ എന്ന ശക്തിയാകുന്നു.ഈ ശക്തി എ ഡി എന്ന രേഖ കൊണ്ട് അതിന്റെ ദിങ്മാനങ്ങളെ നിരൂപണം ചെയ്കയും ക്ഷേത്രഗണിതാനുസാരം പ്രത്യക്ഷരിക്കുകയും ചെയ്യുന്നു.

  ഈ തത്വം വസ്തുക്കളുടെ വേഗവിഷയത്തിലും തുല്യമാകുന്നു 
    4.ത്രിഭുജാകൃതിരചനം കൊണ്ടു ശക്തികളുടെ ഫലനിർണ്ണയം (Triyangle of forces)

ഒരു ബിന്ദുസ്ഥാനത്ത് പ്രവർത്തനമാക്കിയിരിക്കുന്ന ശക്തിത്രയത്തിന് ത്രിഭുജത്തിന്റെ ബാഹുക്കളെക്കൊണ്ടു ക്രമേണ ദിങ്മാനങ്ങളെ നിർദ്ദേശിക്കാൻ ശക്യമാണെങ്കിൽ ആ ശക്തിത്രയത്തിന്റെ ഫലം അചലത്വമാക്കുന്നു. 0 എന്ന ബിന്ദുസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പി,കെ,ആർ എന്ന ശക്തികൾ എ ബി സി എന്ന ത്രിഭുജത്തിന്റെ എബി,ബീസി,സിഎ എന്ന ബാഹുക്കളെക്കൊണ്ടു ക്രമേണ ദിങ്മാനങ്ങളെക്കുറിക്കുറിക്കുന്നു എന്നു വിചാരിക്കണം. അങ്ങനെയാണെങ്കിൽ അവയുടെ ഫലം അചലത്വമാണ്.അടിയിൽ കാണുന്ന യുക്തിവാദത്തിൽനിന്ന് ഈ സംഗതി നിഷ്പ്രയാസം തെളിയുന്നു.

എ,സി,എന്ന സ്ഥാനങ്ങളിൽനിന്നും ബീസി ഏബി,എന്ന ഭുജങ്ങൾക്കു സമാനാന്തരമായി രേഖകൾ വരയ്ക്കുന്നതായാൽ എ ബി സി ഡി എന്ന സമാനാന്തര ചതുർഭുജം കിട്ടുന്നതാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/273&oldid=164533" എന്ന താളിൽനിന്ന് ശേഖരിച്ചത്