ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശക്തികളേയും, എബി, ബിസി, സിഎ എന്ന രേഖകൾ മുറക്കു സൂചിപ്പിക്കുന്നു. എന്നാൽ ബ്സ് എന്ന രേഖയാകട്ടെ എഡി എന്ന രേഖക്ക് സമാനാന്തരാമായിതിക്കുന്നു. ആകയാൽ ബിസി എന്ന രേഖ നിർദ്ദിഷ്ടമായ ശക്തിയെത്തന്നെ എഡി എന്ന രേഖ നിർദ്ദേശിക്കുന്നു. അതുകൊണ്ട് എബി, ബിസി, സിഎഎന്ന ശക്തികൾക്കുപകരം എബി, എഡി, സിഎ എന്ന ശക്തികളെ സങ്കൽപ്പിക്കുന്നതായാൽ ഫലം ശരിയായിരിക്കുന്നതാണ്. എന്നാൽ എബി, എഡി എന്ന രേഖകൾ പ്രദർശിപ്പിക്കുന്ന ശക്തികളുടെ ഫലത്തെ എസി രേഖ പ്രദർശിപ്പിക്കുന്നു എന്നു മുകളിൽ സാധിച്ചു കഴിഞ്ഞ സമാനാന്തരചതുർഭുജപ്രമേയത്തിൽ നിന്നു സ്പഷ്ടം. ആകയാൽ എബി, ബിസി, സിഎ എന്ന രേഖകൾ പ്രദർശിപ്പിക്കുന്ന ശക്തികളെത്തന്നെ എസി, സിഎ എന്ന രേഖകൾ പ്രദർശിപ്പിക്കുന്നതായി സങ്കൽപ്പിച്ചാലും ഫലം തുല്യം തന്നെ. എന്നാൽ എസി രേഖ എ സ്ഥാനത്തുനിന്നു സി സ്ഥാനത്തേക്കു പ്രവർത്തിക്കുന്ന ഒരു ശക്തിയെ കാണിക്കുന്നു. സിഎ രേഖയാകട്ടെ സി സ്ഥാനത്തുനിന്നു എ സ്ഥാനത്തെ ലക്ഷ്യമാക്കീട്ടുള്ള ഒരു വിപരീത ശക്തിയെക്കാണിക്കുന്നു. സിഎ, എസി എന്ന രേഖകൾ തുല്യങ്ങളാകയാൽ അവയാൽ നിർദ്ദേശിക്കപ്പെടുന്ന ശക്തികളും തുല്യങ്ങളാകുന്നു. എന്നാൽ തുല്യങ്ങളായ ഈ ശക്തികൾ വിപരീത ദിക്കുകളിലേക്കു പ്രവർത്തിക്കുന്നതു കൊണ്ട് അവയാൽ നിയുക്തമായ ബിന്ദു നിശ്ചലമെന്നു തെളിയുന്നു. ഇങ്ങിനെ അപേക്ഷിതമായിരുന്ന അചലത്വം സിദ്ധമായി. അനുബന്ധം: - ഏകസ്ഥാന വർത്തികളായ രണ്ടു ശക്തികൾ ഒരു ത്രിഭുജത്തിന്റെ ബഹുദ്വയം കൊണ്ട് ക്രമേണ ദിങ്മാനങ്ങളെ നിർദ്ദേശിക്കുന്നു എങ്കിൽ ആ രണ്ടു ശക്തികളുടെയും ഫലം ആ ത്രഭുജത്തിന്റെ അവശിഷ്ടബാഹുകൊണ്ടു വിപരീതക്രമത്തിൽ നിർദ്ദേശിക്കാം. ഇപ്പോൾ സാധിതമായ പ്രമേയത്തെ ആസ്പതമായി സ്വൽപം നിരൂപിച്ചാൽ ഈ സംഗതി വ്യക്തമാകും. എബി, ബിസി, സിഎ എന്ന രേഖകളാൽ സൂചിതങ്ങളായ ശക്തികളുടെ ഫലം അചലത്വമാകുന്നു. അതുകൊണ്ടു ഈ ശക്തികളിൽ ഓരോന്നും മറ്റുള്ളവയുടെ ഫലരൂപശക്തിയോടു പരിമാണ​ത്തിൽ തുല്യമായി വിപരീതദിക്കിലേക്കു പ്രസരിക്കുന്നുവെന്നു സ്പഷ്ടം. ആകയാൽ എബി, ബിസി എന്ന രേഖകളാൽ നിർദ്ദിഷ്ടമായ ശക്തി സിഎ രേഖ നിർദ്ദേശിക്കുന്ന ശക്തിക്കു സമാനമായും എതിരായും പ്രവർത്തിക്കുന്നു. അതു ഹേതുവായി ആ ശക്തിയെ എസി എന്ന രേഖ നിർദ്ദേശിക്കുന്നു.

5 ബഹുഭുജാകൃതി രചനം കൊണ്ടു ശക്തിയുടെ ഫലം നിർണ്ണയിക്കുന്ന ക്രമം(polygon of forces) അണുരൂപമായ ഒരു വസ്തുവിന്മേൽ പ്രവർത്തങ്ങളായിരിക്കുന്ന ശക്തികൾ ബഹുഭുജാകൃതിയായിരിക്കുന്ന ഒന്നിന്റെ ഭുജങ്ങളാൽ ക്രമേണ ദിങ്മാനങ്ങളെ നിർദ്ദേശിക്കുന്നുവെങ്കിൽ ആ ശക്തിയുടെ ഫലം അചലത്വമാകുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/274&oldid=164534" എന്ന താളിൽനിന്ന് ശേഖരിച്ചത്