ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എ ബി സി ഡി ഇ ജി എന്ന ബഹുഭുജത്തിന്റെ എബി ബിസി തുടങ്ങിയുള്ള ഒരു അണുരൂപവസ്തുവിൽ പ്രവചിക്കുന്ന പികെ,ജെ ആദിയായ ശക്തികളെ മുറക്കു നിർദ്ദേശിക്കുന്നു എന്നിരിക്കട്ടെ. പി,കെ എന്ന രണ്ടു ശക്തികളുടെ ഫലരൂപമായ ആർ എലില ശക്തി നിർദ്ദിഷ്ടമെന്നു മുകളിൽ അനുബന്ധത്തിൽ നിന്നു സ്പഷ്ടം. ഇത് പ്രകാരം തന്നെ ആർ,ജെ എന്ന ശക്തികളുടെ ഫലമായ എസ് എന്ന ശക്തിയെ എഡി എന്ന രേഖ നിർദ്ദേശിക്കുന്നു. എസ്, എം, എ എന്ന ശക്തികളുടെ ഫലമായ ടി എന്ന ശക്തിയെ എ ഇ രേഖയും, ടി, എൻ ശക്തികളുടെ ഫലത്തെ എ ജി രേഖയും നിർദ്ദേശിക്കുന്നു. ഇപ്രകാരം ജി എ രേഖയാൽ നിട്ടിഷ്ടമായ എൽ എന്ന ശക്തി ഒവികെ മറ്റു സകലശക്തികളുടെയും ഫലമായിത്തീർന്നിട്ടുള്ള ശക്തിയെ എ ജി എന്ന രേഖ നിർദ്ദേശിക്കുന്നതായി തെളിയുന്നു. ആകയാൽ ഈ ശക്തി സംഘത്തിനു പകരമായി ജിഎ, എജി എന്ന രേഖകളാൽ കുറിക്കപ്പെടുന്ന രണ്ടുശക്തികളെ സങ്കൽപിക്കുന്നതായാലും ഫലത്തിനു വ്യത്യാസം വരുന്നില്ല. ഇ രണ്ടുശക്തികളും പരിമാണത്തിൽ തുല്യങ്ങളായി വിപരീതദിക്കിലേക്കു പ്രവർത്തിക്കുന്നതുകൊണ്ട് അവയുടെ ഫലം അചലത്വമാകുന്നു. ഇങ്ങനെ അപേക്ഷിതമായിരിക്കുന്ന അചലത്വം ഇവിടെയും സിദ്ധമായി.

                                                                       തുടരും 
                                                            പി. കൃഷ്ണപിള്ള ബി.എ
കൊച്ചി സാഹിത്യസമാജം 
കമ്മിറ്റി മെമ്പർമാർ 
അധ്യക്ഷൻ 

1 മഹാമഹിമശ്രീ കൊച്ചി 10- കൂറ് അപ്പൻതമ്പുരാൻ തിരുമനസ്സുകൊണ്ട്

പത്രാധിപർ

2 മ-രാ-രാ-സി. അച്ചുതമേനോൻ അവർകൾ ബി എ

സെക്രട്ടറി 

3 മ-രാ-രാ- ടി. കെ കൃഷ്ണമേനോൻ അവർകൾ ബി. എ, എം. ആർ. എ. എസ്സ്.

ഖജാൻജി 

4 മ-രാ-രാ-കെ ഗോവിന്ദൻനമ്പ്യാരവർകൾ ബി. എ, ബി. എൽ മെമ്പർമാർ 5 മ-രാ-രാ-വി.കെ കുഞ്ഞൻമേനോൻ അവർകൾ 6 " സി. കുഞ്ഞിരാമൻ മേനോൻ അവർകൾ 7 " സി. അന്തപ്പായി അവർകൾ ബി. എ

സമാജത്തിൽ അംഗങ്ങളായിരിപ്പാൻ ഇഷ്ടപ്പെടുന്നവർ അപേക്ഷ സെക്രട്ടറിയ്ക്കയക്കേണ്ടതാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/275&oldid=164535" എന്ന താളിൽനിന്ന് ശേഖരിച്ചത്