ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹിത്യപരിശ്രമം ചിരാനുബന്ധിയായിരിക്കുവാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു.

                                                    മണിപ്രവാളശാകുന്തളം
                             --------------
    രുചിഭേദം  കുലവ്യത്യാസത്തെ  അനുസരിച്ചിരിക്കും.  'ഭാഷാശാകുന്തള'ത്തിൽ  സംസ്കൃതപദപ്രയോഗം  കുറേ  അധികമാണെന്നുള്ള  പക്ഷം  ഇന്നുള്ളതുപോലെ  അന്നും  ഉണ്ടായിരുന്നുവെങ്കിലും,  അതിനെ  ഒന്നു  നവീകരിക്കണമെന്നു  പരിഭാഷകനായ  വലിയ  കോയിത്തമ്പുരാൻ  തിരുമനസ്സിലേയ്ക്കുതന്നെ  അഭിപ്രായമുണ്ടാവത്തക്ക  രുചിഭേദം,  ഭാഷാസാഹിത്യസ്നേഹികളുടെ  ഇടയിൽ  ഒരു  കാൽനൂറ്റാണ്ടിന്നു  മുമ്പ് ഉണ്ടായിരുന്നില്ല.  ഇപ്പോൾ  കാലാനുസാരേണ  ജനങ്ങൾക്കുള്ള  രുചിഭേദത്തെ  നല്ലവണ്ണം  അറിഞ്ഞ്,  അവിടുന്നുതന്നെ  ആ  ഗ്രന്ഥം  ഒന്നു  പരിഷ്കരിച്ച്  'മണിപ്രവാളശാകുന്തളം'  എന്ന  നാമധേയത്തിൽ  അവതരിപ്പിച്ചിരിക്കുന്നു.  വളരെ  പഴമപ്പെട്ട  'മണി' (സംസ്കൃതം)യും  'പ്രവാള'(മലയാളം)വും  ചേർത്തുകോർത്തുണ്ടാക്കിയതാണങ്കിലും,  മണം  നിറഞ്ഞ  പൂനിരകൾ  കൂട്ടിത്തൊടുത്തുണ്ടാക്കിയ  പുതുമാലയിലെന്നപോലെ  ഈ  കൃതിമാലയിൽ  ഹൃദയംഗമമായ  വാസന  വിളയാടുന്നുണ്ട്.  കോയിത്തമ്പുരാൻ  തിരുമനസ്സിലെ  കവിതയ്ക്കുള്ള  ആസ്വാദ്യത  എന്നപോലെ  അവിടുന്നുണ്ടാക്കിയ  ശാകുന്തളത്തിന്റെ  രസികതയും  വിശ്വവിശ്രുതമായതുകോണ്ട്,  കേരളഭാഷയുള്ള  കാലത്തോളം  ഇളകാത്തതായ  പ്രതിഷ്ഠ  നേടിയ  അവയെപ്പറ്റി  ഇപ്പോൾ  ഒരു  നിരൂപണം  ചെയ്യുക  എന്ന  സാഹസത്തിന്നു  ഞങ്ങൾ  ഒരുങ്ങുന്നില്ല.  ഈ  നവീനകരണത്തിൽ  ചെയ്തിട്ടുള്ള  മാറ്റങ്ങൾ  വളരെ  കുറച്ചേ  ഉള്ളുവെങ്കിലും,  ഉള്ളത് ഉള്ളതുതന്നെയായിട്ടുണ്ടെന്നതിനു  'അശിശിരകരൻ ' ഇത്യാദി  പദ്യങ്ങൾ  തെളിവാകുന്നു.  ഈ  കൃതിയിൽ  ഇനിയും  വിശദപ്പെടാതെ  വല്ല  പദാർത്ഥങ്ങളുമുണ്ടെങ്കിൽ,  തിരുവനന്തപുരം  കോളേജിലെ  മലയാളപണ്ഡിതരായ  ആറ്റൂർ  കൃഷ്ണപിഷാരോടി  അവർകളെഴുതിയ   വ്യാഖ്യാനത്തിന്റെ  വെളിച്ചത്തിൽ  അവ  തെളിഞ്ഞുകാണുകയും  ചെയ്യാം.  ഈ  ഉത്തമഗ്രന്ഥത്തിന്ന്  കൊച്ചി  11-     കൂറ് രാമവർമ്മ(അപ്പൻ)തമ്പുരാൻ  തിരുമനസ്സുകൊണ്ട്,  മൂലശാകുന്തളത്തിലെ  ഉള്ളും  കള്ളിയും  കണ്ടറിഞ്ഞ്  എഴുതിയിട്ടുള്ള  രസജനകമായ  അവതാരിക  ഒരാഭരണമായിട്ടുണ്ട്.
                                                      
                                                       ൩ .മലയാളശാകുന്തളം  
                              ----------------

വലിയകോയിത്തമ്പുരാൻ തിരുമനസ്സിലേയ്ക്കുള്ള ഭാഷാവാത്സല്യം അന്യാദൃശം തന്നെ. "താമേകതസ്തവ ബിഭർത്തി ഗുരു വിനിദ്രുസ്തസ്യാ ഭവാനപരധുര്യപദാവലംബീ" എന്നു പറഞ്ഞതുപോലെ, കേരളഭാഷാപോഷണത്തിന്നായി അവിടുന്ന് ഒരിടത്തു പരിശ്രമിക്കുമ്പോൾ, അവിടുത്തെ പ്രിയഭാഗിനേയനും ശിഷ്യാഗ്രഗണ്യനം ഭാഷാസാഹിത്യത്തിൽ ഗണ്യങ്ങളായ പല ഗ്രന്ഥങ്ങളുണ്ടാക്കി പ്രസിദ്ധിനേടിയ ദേഹവുമായ എ.ആർ രാജവർമ്മ എം. എ അവർകൾ മറ്റൊരിടത്തു പരിശ്രമിക്കുന്ന സംഗതി ആ ഭാഷാഗുരുവിനെന്നപോലെ കേരളീയർക്കൊക്കെയും അഭിമാന കാരണമാകുന്നു. ഈ പരിശ്രമത്തിന്റെ ഫലമായിട്ട് നമുക്ക് കിട്ടീട്ടുള്ള ഒരു പുതിയ പുസ്തകമാണ് 'മലയാളശാകുന്തളം' . സംസ്കൃതഛായ തീരെ ഒഴിച്ച്, മലയാളരീതിയെ മാത്രം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/30&oldid=164542" എന്ന താളിൽനിന്ന് ശേഖരിച്ചത്