ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൦൦ മംഗളോദയം

ണ്ടാക്കുന്ന ഒരു വക പരുത്തപായയാണ്. നിലത്ത് ഓതമുണ്ടായിരുന്നാൽ പായ ഒരു തഴുതലിന്റെ മുകളിൽ വിരിയ്ക്കും.വർഷക്കാ ലങ്ങളിലുണ്ടാവുന്ന ശൈത്യവും,അട്ട ഈ ച്ച മുതലായ ജീവികളെകൊണ്ടുള്ള ഉപദ്ര വവും തടുത്തുനിർത്തുവാനും ദുഷ്ടമൃഗങ്ങളുടെ അക്രമണത്തിൽനിന്നും രക്ഷപെടുവാനു മായി ഈ വക ശയനഗൃഫങ്ങാം ചില സ്ഥലങ്ങളിൽ കുറെ പൊക്കത്തിൽ പണി തുവരാറുമുണ്ട്.ചിലപ്പോൾ ഇതിലേയ്ക്കുവേ ണ്ടി കോണിപ്പടികൾ കെട്ടിയുണ്ടാക്കുകയും പതിവാണ്.മാടത്തിന്റെ ഒരു മൂക്കിൽ ഒ രു അടുപ്പം ഉണ്ടായിരീയ്ക്കും.

എല്ലാ വാസസ്ഥലങ്ങളിലും വേണ്ടു ന്ന ഗൃഹോപകരണങ്ങളും തീകുളത്തുവാ നും കത്തിയ്ക്കുവാനുമുള്ള സാമഗ്രികളുമുണ്ടാ വും.ഇതിൽ ആദ്യത്തേതു ചില പരുക്കൻ പായകളും തഴുതലും പലകക്കഷ്ണങ്ങളുമാകു ന്നു.മാടത്തിന്റെ ഒരു ഭാഗത്തു സദാ തീ സൂക്ഷിച്ചിരിയ്ക്കും. തീയ്യുണ്ടാക്കുവാനുള്ള ബു ദ്ധിമുട്ടും താമസവും വിചാരിച്ച് ഏറ്റ വും വിലപിടിച്ച വസ്തുക്കളിലൊന്നുപോ ലെയാണ് അതിനെ സൂക്ഷിയ്ക്കുന്നത്.മി ക്കയിടത്തും അതു സ്രീകളുടെ ബന്തവസ്സി ലും നോട്ടത്തിലുമായിരിയ്ക്കും.ആസ്രേലിയ ക്കാർ തീ കെട്ടുപോവാൻ സംഗതിയാക്കി യ സ്രീയെ കഠിനമായി ശിക്ഷിയ്ക്കുന്നതും, ന്യൂഗ്ഗിനിയിലെ പാപ്പവന്മാർ തീയ്യുണ്ടാക്കു വാനുള്ള ബുദ്ധിമുട്ടും കഷ്ടപ്പാടും വിചാരി ച്ച്,അതുള്ള മറ്റൊരു കുടിൽ എത്രതന്നെ ദൂരത്തായാലും, അവിടെ പോയി കൊ ണ്ടുവരുന്നതും, 'പുതിയതിയ്യി'ന്റെ ഉപ കല്പനം, പ്രത്യേകിച്ച് അമേരിക്കയിലും ഓഷ്യാനിയയിലും, സദ്യകളെക്കൊണ്ടും മതകർമ്മങ്ങളെക്കൊണ്ടും ആഘോഷിയ്ക്കപ്പെ ടുന്നതുമാണ് .ഒരു കഷ്ണം തീങ്കല്ലിന്മേൽ ഒരു കഷ്ണം ഉരുക്കുകൊണ്ടു മുട്ടി തീപ്പൊരിയു ണ്ടാക്കി അതു പഞ്ഞിയെപ്പോലുള്ള ഒരു വക കെടേശ്ശയിമേൽ വീഴിച്ചാണ് മലയ ന്മാരും കാടന്മാരും തിയ്യുണ്ടാക്കുന്നത്. ഇ ങ്ങിനെ തന്നെയാണ് താഴ് ന്നതരം ഫ്യൂ ജിയന്മാരും എസ്ക്കീമക്കാരുംഅലിയൂട്ടക്കാ രും ചെയ്തുവരുന്നത്. കാടൻമാർക്കു വീട്ടുസാ മാനങ്ങളായി, വെയ്പാൻ കുറെ മൺപാത്ര ങ്ങളും മറ്റു ആവശ്യങ്ങൾക്കു കുറെ മുളമ്പാത്ര ത്രങ്ങളും മാത്രമേ ഉണ്ടായിരിയ്ക്കയുള്ളു. അ വർ വെള്ളം സൂക്ഷിക്കുന്നതു മുളക്കുംഭങ്ങളിലാണ്. അതുകൾക്ക് ഒരു വാരയൊ രണ്ടു വാരയൊ നീളമുണ്ടാകും. ഒന്നൊ രണ്ടോ ദിവസം ദൂരെ പോയി താമസിയ്ക്കേണ്ടതായി വന്നാൽ ഇമ്മാതിരിയുള്ള പാത്രങ്ങളിൽ വെള്ളം കൂടെക്കൊണ്ടുപോകുന്നതാണ്. ആവശ്യം വളരെ ചുരുക്കവും ജീവിതം വളരെ ഉപായവുമായ ഇവരുടെ മിടുക്കും സാമറ്‍ത്ഥ്യവും കണ്ടാൽ ഏവനും ആശ്ചയ്യം തോന്നും. കാട്ടിലെ മുളകൊണ്ടും വൃക്ഷങ്ങളുടെ ഇലകൊണ്ടും കയറു പോലെ പിരിച്ചുണ്ടാക്കാവുന്നതായ ചില വള്ളികളുടെ തോലുകൊണ്ടും അവർ അല്പ സമയത്തിനുള്ളിൽ അവരുടെ വെട്ടുകത്തി കൊണ്ടു സൌകര്യമുള്ള ഗ്രഹങ്ങൾ കെട്ടി യുണ്ടാക്കുന്നു; എന്നു മാത്രമല്ല, സമീപത്തു ലഭിപ്പാൻ കഴിയുന്ന സാധനങ്ങൾ കൊ ണ്ടുതന്നെ എല്ലാ ആവശ്യവും നടത്തിവരികയും സമീപമുള്ള സകലവും ഗുണപ്രദ മായ വിധം ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. പെൺകുട്ടികളെ പ്രായം ചെന്നതി ന്നുശേഷം മാത്രം കല്യാണം കഴിയ്ക്കുന്നതുകൊണ്ടു കല്യാണകാര്യം തീർച്ചപ്പെടുത്തുന്നതു

കല്യാണം ചെയ്പാനുള്ളവർ തന്നെയാകു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/346&oldid=164550" എന്ന താളിൽനിന്ന് ശേഖരിച്ചത്