ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൦൪ മംഗളോദയം പ്പെടുന്നു. അവൾ അപ്പോൾ തന്റെ മാ താപിതാക്കന്മാരുടെ മാടത്തിലെയ്ക്ക് മട ങ്ങിപ്പോകും. ചിലപ്പോൾ ദാമ്പത്യവിച്ഛേ ദം ചില ജാത്യാചാരനടപടിപ്രകാരം ഉറ പ്പിയ്ക്കപ്പെട്ടുവരുന്നതുമുണ്ട്. ഭാര്യ കീഴുവണ ക്കവും അനുസരണയുമില്ലാത്തവളായികാ ണപ്പെട്ടാൽ കല്യാണബന്ധം വേണ്ടെന്നു വെയ്ക്കാമെന്നാണ് നിശ്ചയം. അവളുടെ നടപടിദോഷം പ്രത്യക്ഷപ്പെടുമ്പോൾ പ്രാ യം ചെന്നവരെല്ലാവരും കൂടി ഒരു ആ ലോചനാസംഘം ചേർന്ന് ഇരുകക്ഷികളു ടെയും വാദം കേട്ടു തീർപ്പുകല്പിയ്ക്കും. ഈ സംഘത്തിന്ന് അവരുടെ മേൽ പൂർണ്ണാധി കാരമുണ്ട്. അവരുടെ തീർപ്പിന്ന് അപ്പീ ലുമില്ല. സ്ത്രീയായാലും വേണ്ടില്ല പുരുഷനായാലും വേണ്ടില്ല, കീഴ്വണക്കമില്ലാ തെയൊ ദുർനടപടിക്കാരായൊ കാണപ്പെ ടുന്നപക്ഷം കൂട്ടത്തിൽനിന്നും തള്ളിക്കളയു ന്നതാണ്. പിന്നെ അവർ ആ കാട്ടിൽ കടക്കാരനെ പാടില്ല. എവിടെയെങ്കിലും പോയി നിത്യവൃത്തി കഴിച്ചുകൊള്ളണം. ഇങ്ങിനെയുള്ള സംഭവങ്ങളുണ്ടായാൽ നാ ട്ടിലെ താഴ്ന്ന ജാതിക്കാരുടെ അടുക്കലാ ണ് സ്ത്രീപോയി ശരണം പ്രാപിയ്ക്കുന്നത്.

കുലവർദ്ധനയ്ക്കായിക്കൊണ്ടു കാടന്മാർ ബഹുഭാര്യത്വം ആചരിച്ചുവരാറുമുണ്ട്. ബ ഹുഭാര്യാചാരനിയമപ്രകാരം

 ബഹുഭാര്യത്വ    ആദ്യത്തെ ഭാര്യയ്ക്കു മറ്റുള്ള                  

വും ബഹുഭർത്തൃ വരെക്കാൾ പ്രാധാന്യം കൂടും വും ഓരോരുത്തിയ്ക്കും വെയ്പുപാത്ര ങ്ങൾ പ്രത്യേകമായിരിയ്ക്കും. ഒരുവന്റെ ഭാ ര്യമാരുടെ എണ്ണം വർദ്ധിയ്ക്കുന്നതനുസരിച്ച് അവന്റെ ധനവും കീർത്തിയും വർദ്ധിയ്ക്കുന്ന തായിട്ടാണ് ഗണിക്കപ്പെടുന്നത്. മുഹ മ്മദീയർ, ആസ്ത്രേലിയക്കാർ, അമേരിക്ക യിലെ ഇന്ത്യന്മാർ ഇവരുടെയിടയിൽ ന ടപ്പുള്ള രീതിയിലൊ പൌരസ്ത്യദേശങ്ങ ളിൽ വെപ്പാട്ടികളെ വെച്ചു വരുന്ന രീതി യിലൊ ഏതെങ്കിലും ഒരു തരത്തിൽ ലോ കം മുഴുവനും ഈ ബഹുഭാര്യത്വമെന്നവ്യസ്ഥ വ്യാപിച്ചിട്ടുള്ളതും, വിഷയസുഖം ലഭിപ്പാനും പണി എടുപ്പിക്കാനും മാത്രം ഉ പകരിയ്ക്കപ്പെടുന്ന ഈ സ്ത്രീകളെ അവരു ടെയിടയിൽ കേവലം അടിമകളെപ്പോ ലെ കരുതിവരുന്നതുമാണല്ലോ. കാടന്മാ രുടെയിടയിലും ഏതാണ്ട് ഈ ആലോച നതന്നെയണ്. അവരുടെയിടയിൽ ബ ഹുഭർത്തൃത്വം നടപ്പില്ല. ഈ സന്ദർഭത്തിൽ, ഒരു കാടത്തിയുടെ ചാരിത്രശുദ്ധി അത്യ ന്തം പ്രശംസനീയമാണെന്നും വൈദിക മായ വിവാബസമ്പ്രദായം പ്രായേണ ഇ

ല്ലെന്നുതന്നെ പറയാവുന്ന ഈ കൂട്ടരുടെ 

യിടയിൽ ഇത് എങ്ങിനെ സംഭവിയ്ക്കുന്നു വെന്നു വിസ്മയം തോന്നത്തക്കവണ്ണം സ്ത്രീ കൾ ഉദ്ധ്വാഹബന്ധത്തെ അത്ര സാരമാ യി കരുതിവരുന്നുണ്ടെന്നുമുള്ള സംഗതി സ ന്തോഷത്തോടെ സ്മരിയ്ക്കേണ്ടതാകുന്നു. വി ധവകളെ ഒരിയ്ക്കലും കല്യാണംചെയ്വാൻ അനുവദിയ്ക്കുന്നതല്ല. എന്നാൽ ഗണിക വൃത്തിയിൽ കഴിച്ചുകൂട്ടുവാൻ വിരോധിക്കു ന്നതുമല്ല. ഇന്ത്യയിലെ പലേ ആദ്യനിവാസികളുടെയിടയിലും കുടുംബഘ-നാ ഇനിയും ഉണ്ടായിട്ടില്ലാത്തതും അതി കുടുംബജീ ന്നായി ഇപ്പൊഴും പരിശ്രമം ചെയ്തുവരുന്നതുമാണല്ലൊ. എന്നാൽ കൊച്ചിയിലെ കാട്ടുജാതിക്കാരുടെയിടയിൽ ഈ അവസ്ഥ വള രെക്കാലം മുമ്പുതന്നെ നടപ്പിലായിരിയ്ക്കു ന്നു. ഇവരുടെയിടയിൽ കുടുംബസ്ഥിതി

നല്ലനിലയിലെത്തീട്ടുള്ളതും പിതാവിന്റെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/348&oldid=164552" എന്ന താളിൽനിന്ന് ശേഖരിച്ചത്