ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൊച്ചിയിലെ മനുഷ്യവർഗ്ഗങ്ങളും ജാതികളും ൩൦൫ പ്രാമാണ്യം എല്ലായ്പ്പോഴും പ്രബലമായിട്ടുള്ളതുമാണ്. അച്ഛൻ മക്കൾക്കു അവരുടെ നടപടിയെപ്പറ്റിയുള്ള ഗുണദോഷമുറകളെ പറഞ്ഞുകൊടുത്തു പൂർവികന്മാരിൽനിന്നും പരമ്പരയാ കിട്ടിവരുന്ന സദാചാര നടപടികളെ ഉറപ്പിച്ചുവരുന്നു. ഭർത്താക്കന്മാർക്ക് അനുസരണമുള്ളവരായിരിക്കാനും അവരെ സന്തോഷിപ്പിക്കാൻ ശ്രമിയ്ക്കുന്നതിന്നം അമ്മമാർ പെൺമക്കളേയും ഉപദേശിക്കുന്നു.കുട്ടികളെ പ്രായം തികയുന്നതുവരെ അച്ഛനും അമ്മയും ഒന്നിച്ചു അച്ഛന്റെ സംരക്ഷണയിൽ പാർപ്പിക്കുന്നതാണ്. പ്രായംതികഞ്ഞാൽ അവരെ കല്യാണം കഴിച്ചുകൊടുക്കുകയും, ആൺമക്കൾ കല്യാണശേഷം അവരുടെയും ഭാര്യമാരുടെയും ചിലവിലെയ്ക്കുള്ളതു വാങ്ങി ഭാര്യമാരുടെ മാതാപിതാക്കന്മാരൊന്നിച്ചൊ അല്ലെങ്കിൽ തന്നത്താൻ കെട്ടിയുണ്ടാക്കുന്ന പ്രത്യേകമാടങ്ങളിൽ താമസിപ്പിയ്ക്കുകയും ചെയ്യുന്നു. ചില മാസങ്ങളിൽ കാടരുടെ മുഖ്യജോലി കാട്ടിലെ വിലപിടിച്ച ഉല്പന്നസാധനങ്ങൾ ശേഖരിയ്ക്കുകയാണ്. അതുകളുടെ വില്പനയാൽ അക്കാലങ്ങളിൽ ഭക്ഷണത്തിന്നും മറ്റും ധാരാളം വകയുണ്ടാവും.എന്നാൽ മറ്റുള്ള കാലങ്ങളിൽ സമീപംകിട്ടുവാൻ കഴിയുന്ന വല്ല കായോ കിഴങ്ങോ കൊണ്ടു കാലക്ഷേപം ചെയ്യേണ്ടതായിട്ടാണ് വരുന്നത്. ഈ വക സാധനങ്ങ ളെത്തേടി ചിലപ്പോൾ അധികം ദൂരംപോകേണ്ടതായും, മടങ്ങിപ്പോരാൻ സാധിയ്ക്കാതെയും വന്നാൽ വാഴയിലകൊണ്ടോമറ്റോ മേയുന്ന ഉറപ്പില്ലാത്ത ചെറുമാടം കെട്ടിയുണ്ടാക്കി ദുഷ്ടമൃഗങ്ങളിൽനിന്നും രക്ഷപ്പെടുവാൻ നാലുപുറവും തിയ്യിട്ടു കഴിച്ചുകൂട്ടുന്നു. സ്ത്രീകളും ഭക്ഷണത്തിന്നു പയോഗപ്പെടുത്താവുന്ന പലേ കിഴങ്ങുകളും തൂമ്പകൊണ്ടു കിളച്ചെടുത്തു ശേഖരിയ്ക്കാറുണ്ട്. അവർ കുടുംബഭക്ഷണം തയാറാക്കുകയും, കുട്ടികളെ പോറ്റിരക്ഷിയ്ക്കുകയും, അടുത്തുള്ള തോട്ടിൽപോയി വെള്ളം കൊണ്ടുവരികയും, മാടത്തിലെ സാമാനങ്ങൾ വേണ്ടുംവിധം സൂക്ഷിയ്ക്കുകയും, വേല ചെയ്വാൻ ഭർത്താക്കന്മാരൊന്നിച്ചു പുറത്തു പോകയും ചെയ്യുന്നതാണ്. പുരുഷന്മാർ അവരെ ദയയോടെ സംരക്ഷിച്ചും അവർക്ക് ഒരുവിധം സ്വാതന്ത്ര്യം അനുവദിച്ചും വരുന്നുണ്ട്. കുട്ടികളെ യാതൊരു വിദ്യാഭ്യാസവും ചെയ്യിയ്ക്കാതെയാണ് വളർത്തിക്കൊണ്ടുപോരുന്നത്. ആറോ ഏഴോ വയസ്സു പ്രായമാവുമ്പോൾതന്നെ അവരെ മാതാപിതാക്കന്മാർ ദിവസേന തങ്ങളുടെ യാത്രയൊന്നിച്ചു കാട്ടിലേയ്ക്കു കൊണ്ടുപോയി അവിടെവെച്ചു ചില്ലറ സാധനങ്ങളെ ശേഖരിയ്ക്കേണ്ടുന്ന ക്രമവും രീതിയും പഠിപ്പിച്ചുകൊടുത്തുവരുന്നു. സർവ്വദാ പൂജിയ്ക്കപ്പെട്ടുവ രുന്ന പൂർവ്വികന്മാരാൽ ഏർപ്പെടുത്തപ്പെട്ടിട്ടുള്ള പദ്ധതികളിൽനിന്നും അല്പമെങ്കിലും തെറ്റിനടക്കുന്നതു കാടന്മാർക്കു മഹാ വിരോധമാകുന്നു. ഇവരെ വിദ്യ പഠിപ്പിച്ചു തന്റെ മതത്തിൽ ചേർക്കണമെന്നു കരുതി ഉപകാരതല്പരനായ ഒരു പാതിരി ഒരിയ്ക്കൽ ഒരു സ്കൂൾ സ്ഥാപിച്ചുനോക്കി പക്ഷെ കുട്ടികൾ ശരിയായി വരാതിരിയ്ക്ക കാരണം അതു വേണ്ടെന്നു വെക്കേണ്ടതായി വന്നയുള്ളു. * അവരംശവും

ഗോത്രസംസ്ഥാപനവും.* കാടന്മാരുടെയിടയിൽ ഒരുവന്റെ സ്വത്തിന്ന് അവന്റെ മകനാകുന്നു അവകാശി.എന്നാൽ മൂപ്പന്മാരുടെ കാര്യത്തിൽ മൂത്തഅനന്തിരവനാണ്. പത്തോ ഇരുപതോ കുട്ടികൾ കൂടിയ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/349&oldid=164553" എന്ന താളിൽനിന്ന് ശേഖരിച്ചത്