ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൦൬ മംഗളോദയം താണ് ഒരു പതിയെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. പതിയിലെ ആളുകളെല്ലാം "മൂപ്പൻ" എന്ന ഒരു മേലാളുടെ അധികാരത്തിൻകീഴിലാണ്. ഇവനെ അവരുടെ സമ്മതപ്രകാരം മഹാരാജാവു തിരുമനസ്സുകൊണ്ടാണ് നിശ്ചയിയ്ക്കുന്നത്. മൂപ്പന്നു തല വെള്ളികൊണ്ടു കെട്ടിയ ഒരു വടി കല്പിച്ചുകൊടുക്കും. ഇതു അവന്റെ അധികാരത്തിന്റെ മുദ്രയാണ്. കല്യാണം മരണം എന്നിവ സംബന്ധിച്ചുണ്ടാവുന്ന എല്ലാ അടിയന്തരങ്ങളിലും അവൻ അദ്ധ്യക്ഷം വഹിയ്ക്കുകയും, വഴക്കുകൾ കേട്ടു തീർപ്പ് കല്പിയ്ക്കുകയും, ആവശ്യംപോലെ കുറ്റക്കാർക്കു അടി ശിക്ഷ കൂടി കൊടുക്കുകയും ചെയ്യും. കാടന്മാർ എല്ലാവിധനൂതനമാർഗ്ഗപ്രവർത്തനങ്ങളിലും പരാങ്മുഖന്മാരും, മൂപ്പന്റെ സമ്മതംകൂടാതെ യാതൊരു നൂതന മാർഗ്ഗവും സ്വീകരിയ്ക്കാത്തവരുമാകുന്നു. മൂപ്പന്റെ ഭാര്യയെ മൂപ്പത്തി എന്നാണ് വിളിയ്ക്കുക. മൂപ്പന്ന് അവരുടെയിടയിലുള്ള സ്ഥാനവും നിലയും അവൾക്കു സ്ത്രീകളു ടെയിടയിലുമുണ്ട്.

മതം

കാടന്മാർ ആനിസ്മിസ്ററുകളാണെന്നു മുമ്പൊരിടത്തു പ്രസ്താവിച്ചിട്ടുണ്ടല്ലോ. എല്ലാ വിധദീനങ്ങളും കഷ്ടപ്പാടുകളും ഭ്രതകോപംകൊണ്ടുണ്ടാവുന്ന താണെന്നാണ് അവരുടെ വിശ്വാസം.അവർ ദൈവഭയമുള്ളവരും കാളീപൂജയിൽ പ്രത്യേകം വിശ്വാസമുള്ളവരുമാകുന്നു.അരിയും മറ്റു ചില സസ്യപദാർത്ഥങ്ങളും കൂടി തേനിൽ വേവിച്ചു പായസംപോലുണ്ടാ ക്കുന്ന ഒരുവിധം മധുരദ്രവ്യമാണ് അവരു ടെ ദൈവനിവേദ്യസാധനം ഇതിലേയ്ക്കുള്ള അരി കന്യകമാരായ കുറെ സ്ത്രീകൾ കുളിച്ചു ശുദ്ധമായി വന്നു കുത്തി തയാറാക്കണം. ഈ നിവേദ്യം വളരെ ദിവ്യമായിട്ടാണ് ഗണിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. അവിടെ കൂടുന്ന എല്ലാ ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും അത് അനുഭവിയ്ക്കുകയും ചെയ്യും. അയ്യപ്പൻ അവരാൽ ആരാധിയ്ക്കപ്പെടുന്ന മറ്റൊരു മൂർത്തിയാകുന്നു. അവർആ മൂർത്തിയുടെ സഹായം എല്ലാ ഉദ്യമങ്ങളിലും പ്രാർത്ഥിക്കും. അവർ മരിച്ച കാരണവന്മാരെ പൂജിയ്ക്കുകയും കുടുംബങ്ങളിൽ ദീ നമോ മറ്റുവല്ല കഷ്ടതയോ സംഭവിയ്ക്കുമ്പോഴും എന്തെങ്കിലും ശുഭകരമായ പ്രവൃ ത്തി ചെയ്യാൻ തുടങ്ങുമ്പോഴും അവരുടെ അനുഗ്രഹവും സഹായവും പ്രത്യേകം പ്രാ ർത്ഥിയ്ക്കുകയും ചെയ്യുന്നു. 'മലവാഴി'എന്ന കാട്ടുദേവത അവരുടെ മറ്റൊരു ദൈവമാകുന്നു. ദുഷ്ടമൃഗങ്ങളുടെ അക്രമണത്തി നിന്നും അവരെ രക്ഷിയ്ക്കുന്നത് ഈ മൂർത്തിയാണെന്നാണ് അവരുടെ വിശ്വാസം. അവർ ശുദ്ധാശുദ്ധങ്ങളെ ഇത്ര വളരെക്കാ ര്യമായി ഗണിച്ചുവരുന്നത് ഈ മൂർത്തിയെവിചാരിച്ചാകുന്നു. അങ്ങിനെ ചെയ്യാതിരുന്നാൽ ദുഷ്ടമൃഗങ്ങളുടെ ശല്യങ്ങൾക്ക് അവർ ഇരയായിത്തീരുമത്രെ.

കാടന്മാർ 'ആചരിച്ചുവരുന്ന ആനിമിസം'എന്ന മതത്തെപ്പറ്റി ഇമ്പിരിയൽ സെൻസസ്സ് റിപ്പോർട്ടിൽ (Imperial census Report) ഇങ്ങിനെ പറഞ്ഞിരിയ്ക്കുന്നു :-"ബങ്കാളത്തിലെ ആദിമനിവാസികളുടെയിടയിലെന്നപോലെ, കാലക്രമം കൊണ്ടു ബ്രാഹ്മണജാതിയിലേയ്ക്കു ചേരുവാൻ സംഗതിയുള്ള ഒരുവക മതത്തിന്റെ ആദ്യനിലതന്നെയാണ് കാടന്മാരുടെ മതവും പ്രത്യക്ഷപ്പെടുത്തുന്നത്. എന്നാൽ ഈ വർഗ്ഗക്കാരുടെ നേരായ മതം,ഹിന്തുക്കളുടെ പ്രഭാവം കേവലം ബാധിയ്ക്കാതെ ചോട്ടാനാഗപുരത്തെ ഓറന്മാരുടെയും മ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/350&oldid=164554" എന്ന താളിൽനിന്ന് ശേഖരിച്ചത്