ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൦൮ മംഗളോദയം

കാടന്മാർ ശവം കുഴിച്ചിടുകയാണ്.*ശേഷക്രിയരീതി *ഒരു പുരുഷൻ മരിച്ചാൽ അവന്നു മകനുണ്ടെങ്കിൽ അവനും സ്ത്രീ മരിച്ചാൽ മകളും ശവം കുളിപ്പിയ്ക്കും. പെണ്ണുങ്ങളൊക്കെ കൂട്ടമായിച്ചേർന്നു വാവിട്ടു നിലവിളിയ്ക്കും.അതിലേയ്കു പുരുഷന്മാരും ചേരും.പിന്നെ മരിച്ചവന്റെ ഗുണഗണത്തെപ്പറ്റി പ്രശംസിച്ചുകൊണ്ടു ക്ഷീണിച്ചു വശംകെടുന്നവരെ എല്ലാവരും വിലപിയ്കും.അതുകഴിഞ്ഞാൽ എല്ലാവരും ചേർന്ന് ഒരു സംസ്കാരനർത്തനം നടത്തും. ചിലർ ഇവരോടുകൂടി ശവം മറവു ചെയ്യുന്നേടത്തേയ്ക്കു പോവാതെ, മാടത്തിന്റെ പുറത്ത് ഒരിടത്ത് ചെണ്ട കുഴൽ മുതലായവയെക്കൊണ്ട് അവരുടെ പ്രാകൃതമായ വാദ്യമാഘോഷിയ്ക്കും. ശവം ഒരു കോടിവസ്ത്രംകൊണ്ടു മൂടി മുളകൊണ്ടുണ്ടാക്കിയ ഒരു മഞ്ചത്തിൽ വെച്ചാണ് മറവു ചെയ്വാൻ എടുത്തുകൊണ്ടു പോകുന്നത്. കൊണ്ടുപോകുന്നതിന്നു മുമ്പായി അതിന്റെ മേൽ കുറെ അരി വിതറും. ശവക്കുഴിയുണ്ടാക്കുന്നതു പതിയിൽ നിന്നും വളരെ ദൂരത്തായിരിയ്ക്കും. ഇതിന്നു നാലഞ്ചടി ആഴമുണ്ടാവും.ഇതിന്നുള്ളിൽ ഒരു പായിൽ ശവം തെക്കോട്ടു തലയാക്കി വെച്ച് കുഴി മണ്ണിട്ടു തൂർക്കുകയാണ് പതിവ്. ഈസ്ഥലം അറിയുന്നതിലേയ്ക്ക് അതിന്റെ മീതെ എന്തെങ്കിലും കല്ലൊ അല്ലെങ്കിൽ സ്മാരകചിഹ്നമായ മറ്റുവല്ലതുമൊ സ്ഥാപിയ്ക്കുക പതിവില്ല. എന്നാൽ ചിലസമയം ഒരു വലിയ കല്ലു ശവത്തിന്റെ തലയ്ക്കൽ വെച്ച് അതിന്മേൽ മരിച്ചവന്ന് ഒടുവിൽ കുടിയ്ക്കാൻ കൊടുത്ത വെള്ളത്തിൽ ബാക്കിയുള്ളത് അഭിഷേകം ചെയ്ത പതിവുണ്ട്. മരണസമയം ദേഹത്തിൽ വല്ല ആഭരണവുമുണ്ടായിരുന്നാൽ ആയതു ശവത്തോടൊന്നിച്ച മറവു ചെയ്യുകയും, പുല കഴിയുന്ന ദിവസം എടുത്തുകൊണ്ടു പോരുകയും ചെയ്യും .ചത്തവന്റെ പ്രേതത്തെ ഭയന്നുശ്മശാനസ്ഥലത്ത് ആരും ചെല്ലുകപതിവില്ല. അങ്ങിനെ ചെയ്താൽ പ്രേതങ്ങൾ വീട്ടിൽ വന്നു ബാധിച്ച് കുട്ടികളെപീഡിപ്പിയ്ക്കുമെന്നാണ് അവർ വിശ്വസയ്ക്കുന്നത്. അവർ പത്തു ദിവസം പുല ആചരിയ്ക്കുകയും പത്താംദിവസം കാലത്തു മുങ്ങിക്കുളി കഴിച്ചാൽ ശുദ്ധമായിത്തീരുകയും ചെയ്യുന്നു. അന്നു ബന്ധുമിത്രങ്ങൾക്കു ഒരു സദ്യദിവസമാണ്. കൊല്ലാവസാനത്തിലും ഒരു സദ്യയ്ക്കു സമീപസ്ഥന്മാരേയും ബന്ധുക്കളേയും ക്ഷണിയ്ക്കുകയും എല്ലാവരും മദ്യപാനവും കളിയുമായി കോലാഹ ലം കൂട്ടുകയും ചെയ്യുന്നതാണ്. “ ഖാസിയമലകളിലും കോയമ്പത്തൂർ മലകളിലും പലതരത്തിലും ആകൃതിയിലുമുള്ള കല്ലുകൾ നാട്ടിക്കാണ്മാനുണ്ട്. ഇതുകളുടെ സമീപം ഒരിയ്ക്കലും ശവം ദഹിപ്പിയ്ക്കാറില്ല. ഇതുകളിൽ ഏതാണ്ട് അത്താണിയുടെ സ്വഭാവത്തിൽ രണ്ടു കല്ലുകളുടെ മീതെ മറ്റൊരു കല്ലു വെച്ചു കാണപ്പെടുന്നവ ബലിപീഠമാണെന്നോ, ഒറ്റയായി പലേടത്തും കാണപ്പെടുന്ന സ്തംഭങ്ങൾ ശിലാപൂജയ്ക്ക് ഉപയോഗപ്പെടുത്തിയിരുന്നവയാണെന്നൊ തോന്നിപ്പോകും. എല്ലാവൃത്തങ്ങളും ശിലാ സ്തംഭങ്ങൾ ശവക്കുഴി സംബന്ധമായിട്ടുള്ളതാണ്. മേൽപറഞ്ഞ അത്താണിക്കളിന്മേൽ വിശേഷമായി പണിയപ്പെട്ടിട്ടുള്ള മൺപാത്രങ്ങളും ഇരിമ്പിന്റെ അവശിഷ്ടങ്ങളും കാണാം. കാടന്മാരുടേയും മറ്റു കാട്ടുജാതിയ്ക്കാരുടേയും മുഖ്യ തൊഴിൽ കാട്ടിലെ ഉല്പന്നങ്ങൾ ശേഖരിയ്ക്കുകയാണ്. കാട്ടിലെ ചെറുതരം ഉല്പന്നങ്ങൾ താഴെ വിവരിയ്ക്കുന്നവയാകുന്നു:-


  • Ratzelis history of mankind Vol 1*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/352&oldid=164556" എന്ന താളിൽനിന്ന് ശേഖരിച്ചത്