ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

താമരേത്തചെകിത്താൻ III പിറ്റെ ദവിസം മാധവമേനവനും മറ്റും ഒരുമിച്ചിരുന്നു തലേനാളത്തെ സംഭവത്തെക്കുറിച്ചും ഭൂതപിശാശുക്കളെപ്പറ്റി പൊതുവായും ചില വാദപ്രതിവാദങ്ങൾ നടത്തി.യാതൊരു പ്രതിഫലേച്ഛയും കൂടാതെ കാണിച്ച സമ്മാനം ചെകിത്താൻ നിരസിച്ചതു മിസ്റ്റർ മേനോന് അശേഷം രസിച്ചില്ലാ. അദ്ദേഹം ഇങ്ങിനെ പറഞ്ഞു :-

'ചെകിത്താന് എന്തെങ്കിലും ദേഹോപദ്രവം ഏല്പിയ്ക്കണമെന്ന് എനിയ്ക്ക് ആഗ്രഹമില്ലാ. ഈ ഭവനത്തിലെ ഒരംഗത്തിന്റെ നിലയിൽ അയാൾ ഇവിടെ പെരുമാറിയ കാലദൈർഗ്ഘ്യത്തെ ആലോചിയ്ക്കുമ്പോൾ അയാളുടെ മേൽ തലയിണ വലിച്ചെറിഞ്ഞത് ആകപ്പാടെ മര്യാദയായില്ലെന്നാണ് എന്റെ അഭിപ്രായം. (ഇതു കേട്ടപ്പോൾ അടിക്കൊച്ചന്മാർ പൊട്ടിച്ചിരിച്ചുപോയി). പക്ഷേ ല്യൂബ്രിക്കേറ്റർ ഉപയോഗിയ്ക്കയില്ലെന്ന് അയാൾ നിർബന്ധം പിടിയ്ക്കുകയാണെങ്കി, ഒന്നു തീർച്ചതന്നെ, ആ ചങ്ങല അയാളുടെ ദേഹത്തിൽ നിന്ന് എടുത്തു മാറ്റിക്കളയാതെയും നിവൃത്തിയില്ലാ. അങ്ങിനെയുള്ള ശബ്ദം ഉണ്ടായിക്കൊണ്ടിരിയ്ക്കുമ്പോൾ ഉറക്കം വരുന്നതു കുറെ പ്രയാസം തന്നെയാണ്. ഞാൻ ഒരു ലഘുനിദ്രക്കാരനാണെന്നുള്ള വസ്തുത അയാൾ ഗൃഹിച്ചിട്ടില്ലായിരിയ്ക്കും'.

പിന്നീടു നാലഞ്ചു ദിവസത്തേയ്ക്കു രക്തലാഞ്ഛനകൾ ആദ്യം കണ്ടു മുറിയിൽ കണ്ടുകൊണ്ടിരുന്നു എന്നല്ലാതെ ചെകിത്താനെക്കൊണ്ടു പറയത്തക്ക ഉപദ്രവം ഒന്നും ഉണ്ടായില്ലാ. മുറിയുടെ വാതലും ജനലും എല്ലാം പൂട്ടിയിട്ടിരുന്നിട്ടും അതിന്നു കുറവില്ലാഞ്ഞതും, അതിനു പുറമെ ആ പാടുകളുടെ നിറം ദിനംപ്രതി മാറിക്കൊണ്ടിരുന്നതും അവരെയെല്ലാം ഏറക്കുറെ വിനോദിപ്പിയ്ക്കുകയും വിസ്മയിപ്പിയ്ക്കുകയും ചെയ്തു. ചിലദിവസം ഇളംചുകപ്പായിക്കാണാം. ചിലദിവസം കടുംചുകപ്പാണ്. ചിലപ്പോൾ നല്ല മഞ്ഞയായിരിയ്ക്കും. പച്ചനിറത്തിലുംകണ്ടിട്ടുണ്ട്. ഓമനക്കുട്ടിയ്ക്കു മാത്രം ഈ നിറഭേദത്തെക്കുറിച്ചു യാതൊരു വിനോദവും തോന്നിയില്ലെന്നു മാത്രമല്ലാ അല്പം വിഷാദവും കൂടി ഉള്ളതായിക്കണ്ടു. പച്ചനിറത്തിലുള്ള രക്തം കണ്ടുതുടങ്ങി എന്നു അറിഞ്ഞപ്പോൾ അവൾ 'അയ്യോ' എന്നൊന്നു കരയുകകൂടി ചെയ്തു. പക്ഷെ വേഗത്തിൽ അമർത്തിക്കളഞ്ഞു.

ചെകിത്താൻ രണ്ടാമത് ആവിർഭവിച്ചത് ശനിയാഴ്ച രാത്രിയാണ്. എല്ലാവരും ഉറങ്ങാൻ കിടന്നു കുറച്ചു കഴിഞ്ഞപ്പോൾ മുൻവശത്തെ ഹാളിൽ ഒരു സാധനം നിലത്തു വീണതുപോലെ അത്യച്ചത്തിൽ ഒരു ശബ്ദം കേട്ടു. മേനോനും മറ്റും പുറത്തു വന്നു നോക്കിയപ്പോൾ ആണിയിൽ തൂക്കിയിരുന്ന ഒരു ഭാരിച്ച ഇരുമ്പുകവചം നിലത്തു കിടക്കുന്നതും ഒരു വലിയ കസേരയിൽ ചെകിത്താനിരുന്ന് വേദനപ്പെട്ടു മുഖം ചൂളിച്ചു മുട്ടു തിരുമ്മുന്നതും കണ്ടു.അടിക്കൊച്ചന്മാർ സൌകര്യമായ സ്ഥിതിയിൽതങ്ങളുടെ കളിപ്പാട്ടം ഇരിയ്ക്കുന്നതു കണ്ട










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/353&oldid=164557" എന്ന താളിൽനിന്ന് ശേഖരിച്ചത്