ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൧൦ മംഗളോദയം

തും അവർ കൊണ്ടുവന്നിരുന്ന രണ്ടു മാർബിൾ തുണ്ടുകൾകൊണ്ട് കളിപ്പാട്ടത്തിന്റെ നെറ്റിയിൽ ഉന്നംവെച്ചു 'ഠെ'എന്ന് എറിഞ്ഞുകൊള്ളിച്ചതും ഒരുമിച്ചു കഴിഞ്ഞു. അതിന്നിടയ്ക്കു മിസ്റ്റർ മേനോൻ ധാർമ്മിക നായ യോദ്ധാവിനെപ്പോലെ ഒരു റിവോൾവറെടുത്ത്, ചെകിത്താന്റെ നേർക്കു പിടിച്ച് "വേണെങ്കിൽ കൈപൊക്കിക്കൊള്ളണം" എന്നാവശ്യപ്പെട്ടു. ചെകിത്താൻ കോപവിഹ്വലനായി കുതിച്ചെഴുന്നേറ്റ് ഏകദേശം പത്തടി പൊക്കത്തിൽ സ്തംഭാകൃതിയിലുള്ള മൂടൽമഞ്ഞായി രൂപംമാറ്റി അവരുടെ ഇടയിൽ കൂടി നാഥന്റെ കയ്യിൽ ഇരുന്നു മെഴുകുതിരിവിളക്കിനെ കെടുത്തിയതിൽ പിന്നെ അന്തർദ്ധാനം ചെയ്യുകയും ചെയ്തു. എന്നിട്ടു ആ കൂരിരുട്ടിൽ കോണിപ്പണിയുടെ മുകളിൽ ചെന്നുനിന്നുഅയാളുടെ സുപ്രസിദ്ധമായ അട്ടഹാസംഒന്നടിച്ചുവിട്ടു. അതിന്റെ ധ്വനിയും പ്രതിധ്വനിയും ആ കെട്ടിടത്തിൽ ദീർഗ്ഘനേരത്തേയ്ക്കു മുഴങ്ങിക്കൊണ്ടിരുന്നു. ആ ധ്വനി മുഴുവൻ അവസാനിച്ചില്ലാ,അപ്പോഴെയ്ക്കും അടുത്തൊരു മുറി തുറന്നു. ശതാംബ പുറത്തുവന്ന്,"നിങ്ങൾക്കു ദേഹത്തിനു നല്ല സുഖമില്ലെന്നു തോന്നുന്നു. ഞാനിതാ ഡോക്ടർ സോബല്ലിന്റെ ടിങ് കചർ കുരെ കൊണ്ടുവന്നിട്ടുണ്ട്. ദഹനക്ഷയമാണെങ്കിൽ ഇതിലും നല്ല മരുന്നില്ലാ"എന്നു ചെകിത്താനോടു ദയാപൂർവ്വം പറഞ്ഞു. ഇത് കേട്ടപ്പോൾ ചെകിത്താന്റെ കണ്ണിൽ നിന്നു കനൽകട്ടകൾ ചിതറിത്തുടങ്ങി. ഉടനെ തനിയ്ക്കു വശമായിരുന്ന കറുത്ത കരടിപ്പട്ടിയാവുന്ന വിദ്യയെടുത്ത് ശതാംബയെ കുരുടിയാക്കിക്കളയാമെന്നു വെച്ച് അതിനു തുനിയുന്നതിനിടയ്ക്കു രണ്ടു ചെറിയ കാലടിശ്ശബ്ദങ്ങൾ കേൾക്കുകയാൽ കാര്യയ്യം നല്ല പന്തിയല്ലെന്നു കണ്ട് പെട്ടെന്നു ഒരു അഗ്നിസ്ഥണമായിത്തീർന്നു ഒരു മുരടലോടുകൂടി അടിക്കൊച്ചന്മാരുടെ ഇടയി ൽ കൂടെ അന്തരീക്ഷത്തിൽ മറയുകയുംചെയ്തു.

ചെകിത്താൻ മുറിയിലെത്തിയതും ബലവത്തായ വികാരങ്ങൾക്കധീനനായി ക്ഷീണിച്ചു വീണുപോയതും ഒരുമിച്ചു കഴിഞ്ഞു. ആ യമളന്മാരുടെ ഹീനബുദ്ധി,ശതാംബയുടെ തഴമ്പിക്കു അനാത്മികത്വം,മേനോന്റെ ധിക്കാരം, നാഥന്റെ വികൃതിസ്വഭാവം, ഇതുകൾ അയാളെ ക്രമത്തി ലധികം ക്രോധപ്പെടുത്തി. അതോടുകൂടിആ കവചം ധരിയ്ക്കാൻ സാധിച്ചില്ലല്ലൊ എന്നുള്ള കുണ്ഠിതം കൂടി ചേർന്നപ്പോൾ അയാൾക്കു “കിടയ്ക്കപ്പൊറുതിയും” ഇല്ലാതായിഅതിലും ഭാരിച്ച കവചങ്ങൾ ഇട്ടുകൊണ്ടു അയാൾ എത്രയൊ അഭ്യാസങ്ങൾ നടത്തീട്ടുണ്ട് !തത്സമയം അതെടുത്തു പോക്കുവാൻ കൂടി പാടില്ലാതായതെങ്ങിനെ?കലി മൂക്കുമ്പോൾ പിടിപെടുന്ന ബലഹീനത ചെകിത്താന്മാരേയും ബാധിയ്ക്കുമോ?എന്തൊരു വീഴ്ചയാണ് വീണത്?എന്തൊരു രക്തപ്രവാഹമായിരുന്നു? പണ്ടു വലിയവലിയ വൃക്ഷങ്ങളുടെ മുകളിൽ നിന്നു കുതിച്ചുചാടിയാൽ പൊടിയുംതട്ടി എണീറ്റു പോകുന്ന താമരേത്തു ചെകിത്താന്ഇപ്പോൾ ഈ വിധം സംഭവിച്ചത് ഓർക്കുമ്പോൾ നാം ഊഹിയ്ക്കേണ്ടത് ആ സാധു വിന്റെ കാലം അടുത്തു എന്നു തന്നെയാണൊ?

അതിൽപിന്നെ കുറെ ദിവസത്തേയ്ക്കു ചെകിത്താൻ ദീനമായി മുറിയിൽ തന്നെ കിടന്നു. അക്കാലത്ത് മറ്റേ മുരിയിൽ രക്തബിന്ദുക്കൾ ശരിയ്ക്കവെക്കുന്നതിനു മാത്രമേ പുറത്തുപോകാറുള്ളു. ഇങ്ങിനെ ചെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/354&oldid=164558" എന്ന താളിൽനിന്ന് ശേഖരിച്ചത്