ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

താമരേത്ത ചെകിത്താൻ ൩൧൧

കിത്താന്റെ അസ്വാസ്ഥ്യമെല്ലാം ഭേദമായി, ഉത്സാഹശീലം പുനർജ്ജീവിച്ചു. അപ്പോൾ തന്റെ ശത്രുക്കളെ ഭീഷണിപ്പെടുത്തുന്നതിനുള്ള മാർഗ്ഗവും ആലോചനയായി.ഒന്നുകൂടി ശ്രമിക്കാമെന്നു തീർച്ചയാക്കി. ചിങ്ങം 17- നു ചൊവ്വാഴ്ച അതിന്ന് ഒരു നല്ല ദിവസമായിക്കണ്ടു. വേഷം മാറ്റുന്നതിനുള്ള സാമഗ്രികളെല്ലാം ഒന്നു നല്ലവണ്ണം പരിശോധിച്ച്, അവയിൽനിന്നു സർപ്പപ്രതിമയോടുകൂടിയ ഒരു വലിയ മൂലത്തൊട്ടിയും, കറുത്തു കീറിയ ഒരു കരിമ്പടവും,തുരുമ്പു പിടിച്ച ഒരു കഠാരിയും തല്ക്കാലത്തേയ്ക്കു മതിയാവുമെന്നുവെച്ച് തിരഞ്ഞെടുത്തു. തന്റെ ശത്രുക്കൾ പരിഷ്കാരികളാകയാൽ കൃത്രിമോപായങ്ങൾ അധികമില്ലാതിരിയ്ക്കുകയാണ് നല്ലത്, എന്നായിരുന്നു ചെകിത്താന്റെ യുക്തി. സായാഹ്നമായതോടുകൂടി കോരിച്ചൊരിയുന്ന മഴയും അത്യുഗ്രമായ കാറ്റും ആരംഭിച്ചു. തന്റെ സന്നാഹങ്ങൾക്ക് ഏതാദൃശമായ കാലാവസ്ഥ ആവശ്യമായിരുന്നതിനാൽ ചെകിത്താൻ വളരെ സന്തോഷിച്ചു. അയാൾ നിശ്ചയിച്ചു പുറപ്പെട്ടതു ഈ വിധമാണ് :- ആദ്യമായി,നഥേന്റെ മുറിക്കകത്തു പ്രവേശിച്ച്, കട്ടിലിന്റെ കാൽക്കൽനിന്ന്, ചെറിയൊരു പാട്ടും പാടിക്കൊണ്ട്, അതിന്നു താളമായി നാഥന്റെ കഴുത്തിൽ മൂന്നുപ്രാവശ്യം ഓങ്ങി ആറു പ്രാവശ്യം കുത്തുക, രക്തലാഞ്ഛനകളുടെ വിഷയത്തിൽ തനിയ്ക്കു ലഭിച്ചിരുന്ന ന്യായമായ കീർത്തിയ്ക്ക് ആ വികൃതി ഒരു തടസ്ഥമായി വന്നതുകൊണ്ടാണ് അയാളുടെ കഥ ആദ്യം കഴിക്കാമെന്ന് വെച്ചത്. എന്നിട്ട്, മാധവമേനോനും ശതാംബയും ഉറങ്ങുന്ന മുറിയിൽ ചെന്ന്, നീണ്ട് എല്ലിച്ച് ശോണിതമയമായ ഒരു കൈ ശതാംബയുടെ നെറ്റിയിൽ വെക്കുക. അതോടുകൂടി മേനോന്റെ ചെവിയിൽ ഒരു പുൽക്കാരം പുറപ്പെടുവിച്ചു രണ്ടു പേരേയും ഉണർത്തുക. ഇതുകൊണ്ട് അവർക്ക് സ്ഥിരമായ വിമൂഢത പിടിപെടുമെന്ന് അയാൾഉറച്ചു. ഓമനക്കുട്ടി അയാളെ ഒരിക്കലും അപമാനിച്ചിട്ടില്ലാത്തതുകൊണ്ട് വലിയ കയ്യൊന്നും ആവശ്യമില്ലെന്നും, ഒന്നു രണ്ടു ചെറിയ അട്ടഹാസങ്ങൾ മതിയാവുമെന്നും, അതുകൊണ്ട് ഓമനക്കുട്ടി ഉണരാത്ത പക്ഷം വാതലിന്മേൽ പൂച്ചമാന്തുംപോലെ മാന്താമെന്നും തീർച്ചയാക്കി. അടിക്കൊച്ചച്ചന്മാരെ ഒരു പാഠം പഠിപ്പിച്ചു വിടണമെന്നുതന്നെ ചെകിത്താൻ നിശ്ചയിച്ചു. അതിനാൽ ആദ്യമായി അവരുടെ വക്ഷസ്സുകളിൽ കയറി അമക്കനെപ്പോലെയിരിക്കുക. എന്നിട്ട് അവരുടെ ശയ്യകളുടെ മദ്ധ്യത്തി ൽ പച്ച നിറത്തിലുള്ള മൃതശരീരമായി രണ്ടു മിനിട്ടുനേരം നിന്നതിൽ പിന്നെ, കരിമ്പടം ആകാശത്തിൽ പരത്തിയെറിഞ്ഞ് നെറ്റിയിൽ “മൂന്നാം തൃക്കണ്ണു” പോലെയുള്ള ഒരുകണ്ണിട്ട് ചുഴറ്റിക്കൊണ്ട് വെളുത്ത ഒരു അസ്ഥിപഞ്ജരമായി ആ അകം മുഴുവനും ഒന്നു മുട്ടുകുത്തി ഇഴയുക. ഈ വിശ്വവിശ്രുതമായ വിദ്യകൊണ്ട് ആ സാഹസികൾ പേടിച്ചരണ്ട് രണ്ടു കരിക്കൊള്ളികളായി തീർന്നില്ലെങ്കിൽ താമരേത്ത ചെകിത്താൻ ചെകിത്താനല്ലെന്ന് അയാൾ വീരവാദം ചെയ്തു. ഏവം വിധമായ ആലോചനകളുടെ പരിപൂർണ്ണതയാലോചിച്ച് അയാൾ സംതൃപ്തിയോടുകൂടി ഒരു പൂഞ്ചിരിയും ഇട്ടു.

ഭവനത്തിലുള്ളവർ പത്തു മണിയോടുകൂടി ഉറങ്ങാൻ കിടന്നെങ്കിലും കുറച്ചു നേരത്തേക്കു അടിക്കൊച്ചന്മാരുടെ മുറിയിൽനിന്ന് ചില ലഹളകളും പൊട്ടിച്ചിരിയും മറ്റും കേൾക്കാമായിരുന്നു. പതിനൊന്നേകാൽ മണിയായപ്പോഴേയ്ക്കും എല്ലാം നിശ്ശ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/355&oldid=164559" എന്ന താളിൽനിന്ന് ശേഖരിച്ചത്