ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൩൨ മംളോദയം ല്ലാതെ ഭാഷാഭിമാനികൾക്കാർക്കും അസഹ്യതയുണ്ടാക്കുമെന്നു തോന്നുന്നില്ല."ആത്മത്തിനു വേണ്ട കൂദാഷക" ശ്രംഗേരിസ്വാമികൾ സ്വർഗ്ഗാരോഹണം ചെയ്യുന്ന സമയത്ത് ആവശ്യമാണെന്ന് ആരും സിദ്ധാന്തിയ്ക്കുന്നതല്ല."എ,ഒ.പാർത്ഥസാരഥി അയ്യങ്കാരുടെ അഗ്രാസനത്തിന്റെ ചോട്ടിൽ ഒരു പ്ലേഗ്സഭകൂടി." എന്ന് ഇംഗ്ലീഷിൽ പറഞ്ഞതല്ലാതെ പച്ചമലയാളത്തിൽ പറഞ്ഞാൽ അർത്ഥം മാറി.അന്ധാളിക്കുന്നത് വായനക്കാരുടെ കുറ്റമാണെന്നു പറഞ്ഞുകൂടാ മുൻപറഞ്ഞ മാതിരിയുള്ള വൈകല്യങ്ങൾ ഇനിയെങ്കിലും വന്നുകൂടാതെ ദേശഭേദവും,ജാതിഭേദവും,ഭാഷാഭേദവും അനുസരിച്ചു മലയാളവാക്കുകളേയും വാചകങ്ങളേയും കലുഷമാക്കിത്തീർക്കാതെ,കാത്തുരക്ഷിക്കേണ്ടുന്നു ഭാരം ഭാഷാഭിമാനികൾക്കു സാമാന്യേനയും സാഹിത്യസമാജം ഭാഷാസംസ്കര​ണക്കമ്മിറ്റി ഇവർക്കു പ്രത്യേകിച്ചും ചുമതലയുള്ളതാണെന്നുള്ള എന്റെ അഭിപ്രായത്തെ പറഞ്ഞുകൊണ്ടു തല്ക്കാലം വിരമിക്കട്ടെ.

                                                                                                                                             സാമാ‌‌‌ജികൻ 
                                
                                                                   


സമ്മാനം പുസ്തകസമ്മാനം

                                                             പത്തുറുപ്പിയോളം വിലപിടിച്ച
               
                                                            100 നല്ല മലയാള പുസ്തകങ്ങൾ 

അഞ്ചിറുപ്പിക കൊടുത്താൽ കിട്ടുമെങ്കിൽ ആയത് ഒരു സമ്മാനം തന്നെയല്ലെ? പരോപകാരത്തിനായി പൊതൂജനങ്ങളാൽ നടത്തപ്പെടുന്ന "മംഗളോദയം" കമ്പനിക്കാർ ആദ്യത്തെ 1000 അപേക്ഷക്കാർക്ക് ഓരോ പുസ്തകത്തിന് എട്ടണ വരെ വിലപിടിച്ചപല തരത്തിലുമുള്ള 100 നല്ല പുസ്തകങ്ങൾ 5 ഉറുപ്പിക വിലയ്ക്ക് (തപാൽകൂലിഉൾപ്പെടില്ല) അയച്ചുകൊടുപ്പാൻ തീർച്ചപ്പെടുത്തിയിരിക്കുന്നു.കേരളത്തിലെ എല്ലാഭവനങ്ങളിലും ഗ്രന്ഥശാലകൾ ഉണ്ടാക്കുവാൻമാത്രമാണ് ഇതിന്റെ ഉദ്ദേശം.ഒടുവിൽ ഇച്ഛാഭംഗം വരാതിരിപ്പാൻ അപേക്ഷകൾ താഴെ പറയുന്ന മേൽവിലാസത്തിൽ ഉടനെ അയ്ക്കുക_

മാനേജർ, മംഗളോദയം കമ്പനി, (ക്ലിപ്തം) തൃശ്ശിവപേരൂർ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/376&oldid=164560" എന്ന താളിൽനിന്ന് ശേഖരിച്ചത്