ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൊച്ചിയിലെ മനുഷ്യവർഗ്ഗങ്ങളും ജാതികളും ൩൩൭

അതുകൾ കുടുണ്ടാക്കുന്നതു പാറകളുടെ പിളർപ്പികളിലും ഭയങ്കരങ്ങളായ പ്രപാതങ്ങളുടെ വക്കുകളിലുമാകുന്നു.ഇവറ്റ മഹാ ഭയങ്കരങ്ങളാണ്.ഇവറ്റയുടെ ഉരദ്രവം ഭയന്നു സാമാന്യമാരും പകൽസമയം തേനെടുക്കാൻ തുനിയാറില്ല.ആരെങ്കിലും അസഹ്യപ്പെടുത്തിയാൽ അവയെല്ലാംകൂടി ഒരുമിച്ച് എതിർക്കും. ഇവയുടെ കുത്തു ദുസ്സഹമാകകൊണ്ട് അതിൽനിന്ന് രക്ഷപ്പെടുക അസാദ്ധ്യവും അടുത്തുചെല്ലുന്നത് ഏറ്റവും അപകടവുമാകുന്നു.കാടന്മാർ രാത്രിയാണ് തേൻകൂട് എടുക്കുന്നത്.അതിന്നു അവർ ഉപയോഗിയ്ക്കുന്ന രീതിയും സമ്പ്രദായവിം,ഇത്തരം ഭൂരുക്കൾ കാണിയ്ക്കുകയിമെന്നു ഒരിയ്ക്കുലും വിചാരിപ്പാൻ തരമില്ലാത്തവിധം,ധൈര്യവും വിവേകവും പ്രത്യക്ഷപ്പെടുത്തുന്നതാണ്.ചൂരൽകൊണ്ടോ മുളകൊണ്ടോ ഉള്ള കണ്ണികളാലുണ്ടാക്കപ്പെട്ടതും നാറടിയിൽപരം നീള്ളമുള്ളതുമായ ഒരു ചങ്ങല കൂടുകൾക്കു സമീപം ഒരിടത്ത് എത്തുന്നതുവരെ എറക്കി പ്രപാതത്തിന്റെ മുകളിൽ ഒരുടത്തു കാലേകൂട്ടി ബന്ധിച്ചു ശട്ടംചെയ്തിട്ട്,ഇരുട്ടും കാറ്റുമുള്ള ഒരു രാത്രികൂരിരുട്ടുള്ളസമയം ഒരു കാടൻ തനിച്ചോ ഭാര്യയോ സഹോദരനോമകനോ കൂടിയോചെന്ന്,ഒരു പന്തവും കൊളുത്തി,ഉറച്ചുനില്ക്കാതെ ആടിക്കിടക്കുന്ന ഊ ചങ്ങലയിൽകൂടി ഇറങ്ങി,പന്തകൊണ്ട് ഈച്ചകളെ ആട്ടിനിർത്തികൊണ്ടാണ് തേൻ ശേഖരിച്ച് അവർ വില വാങ്ങുന്നത്.ഒരു ഭയങ്കരമായ കൽമലയുടെ മുഖത്ത് ഇമ്മാതിരി ഒരു ചങ്ങലക്കോണി തുങ്ങിക്കിടക്കുന്നതു കണ്ട് അതിന്മേൽ നടക്കവാൻപോകുന്ന സംഭവത്തെപ്പറ്റി ആലോചിയ്ക്കുമ്പോൾതന്നെ ഒരുവന്റെ രക്തം തിളച്ചുപോകും.എന്നാൽ ഇതിന്മേൽ ചെയ്യുന്ന അഭ്യാസത്തിനു പ്രതിഫലമായി ഒരുറുപ്പിക കൊടുത്താൽ അവർക്കു പരമ സന്തോഷമായി.ഇരുട്ടുള്ള രാത്രികളിൽ ഈച്ചകൾ മഹാമന്ദന്മാരായി കാണപ്പെടുന്നതുകൊണ്ടാണ് ഈ സമപ്രദായം കൈയ്ക്കൊണ്ടുവരുന്നതും ഫലപ്രദമായിത്തീരുന്നതും.കുറ്റിക്കാട്ടിൽ ഇലയോ മറവോ ഇല്ലാത്ത മരങ്ങളിൽ കൂടുകളുണ്ടാക്കുന്ന മറ്റൊരുതരം തേനീച്ചകളുണ്ട്.അവറ്റയുടെ തേൻകട്ടയ്ക്കു സാധാരണയായി ഒരു പാത്തമുട്ടയുടെ ആകൃതിയും വലിപ്പവുമാണ്.അതു മെഴുകും എല്ലാംകൂടി എടുത്തവഴിയെ ഭക്ഷിപ്പാൻ വിരോധമില്ലാത്തവിധം അത്ര തെളിനും നേർമ്മയും വൃത്തിയുമുള്ളതുമാകുന്നു.വൃക്ഷങ്ങളുടെ കൊമ്പുകളിൽ കൂടുതളുണ്ടാക്കുന്ന നാലാമതൊരുതരം ഈച്ചകളുണ്ട്.ഈ വൃക്ഷങ്ങളിൽ ചിലവ വളരെ ഉയരമുള്ളതുമായിരിയ്ക്കും.ഇന്ദ്രിയങ്ങൾക്കുള്ള ഐകാഗ്ര്യം,ശരീരത്തിന്റെ ഉറപ്പു,മരണത്തെപ്പറ്റി കൂസലില്ലായ്മ,കൌശലം,പ്രകൃതിയെപറ്റിയുള്ള അറിവ്_ഇവയാണ് കാട്ടുജാതിക്കാരുടെ ജന്മസിദ്ധമായ സ്വഭാവങ്ങ.കാടന്മാരും ഈ സ്വഭാവങ്ങളിൽനിന്നു ഭിന്നിച്ചിവരല്ല.മേൽ‌പറഞ്ഞ തൊഴിലുകൾക്കു പുറമേ മരു മുറിയ്ക്കുക,വിശ്രമക്കുടിലുകൾ കെട്ടിയുണ്ടാക്കുക മുതലായ സാധാരണ കൂലിപ്പണികൾ അവർ ചെയ്കയും ദിവസം 5 മുതൽ 7 വരെ അന്ന കൂലി സമ്പാദിയ്ക്കുകയും ചെയ്യുന്നുണ്ട്.കാട്ടിലെ ഉല്പന്നങ്ങൾ ശേഖരിയ്ക്കുന്നതിനുള്ള കൂലി സാധാനത്തിന്റെ ഗുണത്തിന്റെ കൂടുതൽകുറവുക്കുളുടെ അവസ്ഥപോലിരിയ്ക്കും.കൊല്ലംതോറും മലവകുഡിപ്പാർട്ടുമെണ്ടിൽനിന്നും ഓണസമ്മാനമായി അവർക്ക് അരി,മുണ്ടു,കുപ്പായം,തൊപ്പി,കടുക്ക,മോതിരം,പുകയില,കറുപ്പു,ഉപ്പു,എണ്ണ,നാളികേരം മുതലായ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/381&oldid=164563" എന്ന താളിൽനിന്ന് ശേഖരിച്ചത്