ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൊച്ചിയിലെ മനുഷ്യവർഗ്ഗങ്ങളും ജാതികളും ൩൩൭

ണിവെർച്ചോ പിടിയ്ക്കകയും ചെയ്യുന്നു.കാടുകളിൽകൂടിയൊഴുകുന്ന തോടുകൾ കെട്ടിനിർത്തി അതിൽ നഞ്ഞകലക്കി മത്സ്യവും പിടിയ്ക്കും.കാടന്മാർ പ്രസിദ്ധപ്പെട്ട വിഷവൈദ്യന്മാരുമാണ്.വിഷം തീണ്ടിയാൽ ഒരു പച്ചിലയുടെ നീരു സേവിയ്ക്കുകയും കോളുവായിൽ പുരട്ടുകയും ചെയ്താൽ ഒരിയ്ക്കലും പിഴയ്ക്കാത്ത ജീവിയ്ക്കുന്നതായ ഒരു തരം വൃക്ഷം അവർക്കു അറിവുണ്ടത്രെ.ആനപിടുതത്തിൽ ഇവർ ഗവർമ്മേണ്ടിന്നും മാറ്റു കാട്ടുടമസ്ഥന്മാർക്കും വലിയ സഹായികളാണ്.തങ്ങളെ നായാട്ടുക്കാർക്കു കാണിച്ചുകൊടുത്തു കൊന്നുനശിപ്പിയ്ക്കുവാൻ സഹായിയ്ക്കുന്നതിന്ന് ആനകൾ പകവിടുവാൻ ചെന്നാൽ ഓടിക്കേറി രക്ഷപ്രാപിക്കുന്നതിലേയ്ക്കായി കാടന്മാർ ഉറപ്പും ഉയരുവുമുള്ള വൃക്ഷങ്ങളിൽ പടികൾ കെട്ടിയുണ്ടാക്കും.ആനകളെ ചിലപ്പോൾ കുഴിയിൽനിന്നാണ് പിടിയ്ക്കുന്നത്.കുഴിയ്ക്കു സാധാരണയായി 15 അടി ആഴവും വായയ്ക്കു 14 മുതൽ 18 വരെ അടി വീതിയുമുണ്ടായിരിക്കും.വേനൽക്കാലത്ത് വെള്ളം കുടിപ്പാനായി അവറ്റ തോടിലേയ്ക്കും മറ്റും ജലാശയങ്ങളിലേയ്ക്കും പലപ്പോഴും പൊയികൊണ്ടിരിയ്ക്ക പതിവുള്ളതുകൊണ്ട് കുഴികൾ അതുകൾക്കരികെയാണ് ഉണ്ടാക്കുന്നത്.കുഴികളുടെ അടിയ്ക്കു വായോളം വിസ്താരമുണ്ടായിരിയ്ക്കുയില്ല,വായ മുളത്തഴുതലുകളും വൃക്ഷശാഖകളും പാവിമണ്ണിട്ടു കരിയിലകൾ വിരിച്ചു മൂടിക്കളയും.സാധാരണ പെരുമാറ്റമുള്ള വഴികളിൽ കണിയുണ്ടാക്കുമെന്നു സംശയിച്ച് ഇവറ്റ തെറ്റിനടക്കുന്നതുകൊണ്ടു കുഴികൾ വഴിവിട്ടെ ഉണ്ടാക്കപ്പെടുന്നുള്ളു.വഴിയരികെ വല്ല വൃക്ഷങ്ങളും കണ്ടാൽ അതിനടുക്കൽച്ചെന്ന് ആന അതിന്റെ ശരീരം ഉരയ്ക്കുന്നു.' ആ ഉരസൽകൊണ്ടുണ്ടാവുന്ന രസത്താൽ മതിമറന്ന് അത് അതിനെ ആവാഹിയ്ക്കാൻ ഒരുമ്പെട്ടിരിയ്ക്കുന്ന കുഴിയിൽ ചെന്നു വീഴുവാൻ സംഗതിയാവുന്നു.സാധാരണയായി കുട്ടിയാനകളെയാണ് പിടിയ്ക്കാറുള്ളത്.കുഴിയിൽ ആന വീണുവെന്നറിഞ്ഞാൽ തൽക്ഷണം ആ വിചാരം കാടന്മാർ മലവക അധികാരികൾക്ക് അറിവുകൊടുക്കുന്നു.സമീപത്തുള്ള കാടന്മാരൊ മലയന്മാരൊ വൃക്ഷങ്ങളുടെ വലിയ കൊമ്പുകൾ വെട്ടികൊണ്ടുവന്ന് ആന രക്ഷപ്പെട്ടു കയറിപ്പോകാതിരിക്കാനായി കുഴിയുടെ മുകളിൽ വിലങ്ങനെ വെയ്ക്കും.കുഴിയിൽനിന്നും ആനയെ വേണ്ടുംവിധും കയറ്റികൊണ്ടുവരുവാൻ നാട്ടാനാകളെ പരിശീലിപ്പിച്ചിട്ടുണ്ട്.അതിന്റെ മുൻകാലുകൾ ശരിയായി ഉറച്ചു നിൽക്കത്തക്കവണ്ണം കുഴി മണ്ണിട്ടു നികുത്തി,അതിനു ഒരുവിധം നിലയ്ക്കുപ്പൊറുതിയാക്കിയതിനുശേഷം .വല്ല ഇലകളോ മറ്റെന്തെങ്കിലും തീറ്റസാധനങ്ങളോ കാണിച്ചുകൊടുത്ത്,അതു വാങ്ങുവാനായി തുമ്പിക്കൈ നീട്ടുന്ന സമയം ഉറപ്പുള്ള കയറുകൾ അതിന്റെ കഴുത്തിൽ ബന്ധിയ്ക്കുന്നു.എന്നിട്ട് അതിന്റെ ഒളിഃച്ചോടുവാനുള്ള ശ്രമത്തേയോ ഉപദ്രവത്തേയോ അടക്കിനിർത്തികൊ​ണ് അതിനെ കുഴിയിൽനിന്ന് കയറ്റി രണ്ടു താപ്പാനകളുടെ നടുവിലാക്കി പുറത്തേയ്ക്ക് കൊണ്ടുവന്ന്,അസംഖ്യാ കാടരുടെയും മലയരുടെയും നാട്ടാനകളുടെയും സഹായത്താൽ കൊട്ടിളിലാക്കുന്നു .അതിനെ പിന്നെ അവിടെ പുറത്തേയ്ക്കിരക്കാതെ നിർത്തി നാട്ടാനകളുടെയും ആനക്കാരുടെയും ശിക്ഷകൊണ്ടും അടികൊണ്ടും തടിപിടിയ്ക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/383&oldid=164565" എന്ന താളിൽനിന്ന് ശേഖരിച്ചത്