ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൩൮ മംഗളോദയം വാനും വഴിയിടുവാനും ഭാരാവഹിപ്പാനും യോഗ്യമായിത്തീരുന്നതുവരെ കഷ്ടപ്പെടുത്തുന്നു.ഒരിയ്ക്കെ പിടിച്ചിട്ടു രക്ഷപ്പെട്ടോടിപ്പോകാൻ സംഗതിയായ ആന വൃക്ഷത്തിന്റെ വലുതായ ഒരു കൊമ്പ് തുമ്പിക്കയിൽ പിടിച്ച് അതുകൊണ്ട് നിലം പരിശോധിച്ചു നോക്കീട്ടല്ലാത്ത ഒരിയ്ക്കലും സഞ്ചരിയ്ക്കില്ലെന്നാണ് പറയാറുള്ളത്.കാട്ടുനിവാസികൾ ഏതു മലവകഡിപ്പാർട്ടുമേണ്ടിന്റെ അതികാര അധിർത്തിയിൽ താമസിയ്ക്കുന്നുവോ ആ ഡിപ്പാർട്ടുമേണ്ടിനെ സേവിച്ചുവരുന്നതായിട്ടാണ് വിചാരിയ്ക്കപ്പെട്ടിട്ടുള്ളത്.അവർക്കു നാട്ടിൽപാർക്കുന്നവർക്കനുവദിയ്ക്കപ്പെട്ടിട്ടില്ലാത്ത ചില സമ്മനങ്ങളും സ്വാതന്ത്ര്യങ്ങളും നൽകീട്ടുമുണ്ട്.ഇതു വളരെക്കാലം മുമ്പെ നാട്ടിലെ കച്ചവടക്കാരായുള്ള നിത്യസമ്പർക്കവും,കാപ്പിത്തോട്ടക്കാരിൽനിന്നും മറ്റുംലഭിയ്ക്കുന്ന അധികകൂലിയും ഇവരെ ഗവർമ്മേണ്ടുമായിട്ടുള്ള സംബന്ധത്തിൽനിന്നും അകറ്റുന്നതിന്നു പ്രോത്സാഹിപ്പിച്ചുവരുന്നു.ഇവരുമ ഗവർമ്മേണ്ടുമായിട്ടുള്ള സംബന്ധം സ്വാമിഭൃത്യന്മാരുടെ നിലയിലാണ്.ഗവർമ്മേണ്ടുദ്യോഗസ്ഥൻമാർക്കു കാട്ടിൽ വഴികാട്ടിക്കൊടുക്കുക,ആനക്കുഴികൾ മൂടുക,കുഴിയിൽ ആന വീഴുന്നുണ്ടൊ എന്നു കാക്കുക,വീഴുമ്പോൾ ആ വിവരം മലവക ഉദ്യോഗസ്ഥന്മാർക്കറിവുകൊടുക്കുക,കൊട്ടിളിൽ കൊണ്ടുപോയാക്കുന്നതുവരെ ആനയ്ക്കു തീറ്റയും വെള്ളവും കൊടുക്കുക,ഗവർമ്മേണ്ടിലേയ്ക്കാവിശ്യം വരുമ്പോൾ മാടംകെട്ടികൊടുക്കുക_ഇതുക്കളാണ് അവരുടെ പ്രധാനമായ ചുമതലുകൾ ആനക്കുഴി മൂടുന്നതിന്നും കാക്കുന്നതിന്നും അവർക്കു ദിവസത്തി ഇടങ്ങഴി അരിവീതം കൂലിയാണ്.എന്നാൽ വഴികാട്ടുകയും മാടം കെട്ടുകയും ചെയ്യുമ്പോൾ മൂന്നണയ്ക്കരിയും അരയണയും വീതം കൊടുത്തുവരുന്നുണ്ട് . കുഴികാക്കുന്നവരുടെ എണ്ണം നിശ്ചയിക്കുന്നത് ഒരു മലമ്പതിയിലുള്ള കുഴികൾ കണകാക്കിയാണ്.കുഴിയിൽ ആനയ്ക്കു തീറ്റകൊടുക്കുന്നതിന്നു ദിവസം മൂന്നണയ്ക്കരിയും കാലണയും കൂലിയാണ്.ആനയെ കൊട്ടിളിലാക്കുന്നദിവസം ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ആബാല്യവൃദ്ധം അരിയും കൊടുക്കും.ഈ സമയം മലയന്മാർ അവരുടെ കുടുംബദേവതേയും(അതായതു കഴിഞ്ഞുപോയ കാരണവന്മാരെയും)ചാത്തനെയും(ശാസ്താവിനേയും)മന്ത്രവാദികളിവെച്ച് ഏറ്റവും യോഗ്യനാണെന്നു വിശ്വസിച്ചുവരുന്ന പുളിയമ്പിള്ളിനമ്പൂരി അച്ചനെയും പ്രസാദിപ്പിയ്ക്കുവാനായി ഗവർമ്മേണ്ടുചിലവിന്മേൽ ചോറ്,നാളികേരം,കള്ളു മുതലായ സാധനങ്ങളെകൊണ്ട് ഒരു ബലികഴിയ്ക്കുക പതിവുണ്ട്.കാടത്തിൽ ഒരു വക പരുത്ത പുല്പായയും ഉറപ്പുള്ള ചൂരകൊട്ടയും നെയ്തുവരുന്നു.ഒരു വെട്ടുകത്തിയും ഒരു കയ്ക്കോട്ടും

മാത്രമേ കാടന്മാർക്ക് ആയുധമായുള്ളു.ഇതുകൾകൊണ്ട് അവർ അത്ഭുതകരങ്ങളായ ക്രിയകൾ നടത്തുന്നു.വെട്ടുകത്തിയുടെ സഹായത്താൽ സൌകര്യമുള്ള വീടുകളും ,ചുരൽകൊണ്ടു കൊത്തുപണിയ്ക്കുള്ള ഒരു വക കത്തിയും മുളകൊണ്ടുള്ള ചീപ്പും,ഉണക്കമരംകൊണ്ടുള്ള തീപ്പെട്ടികോലുകളും ഉണ്ടാക്കുകയും,കൈക്കോട്ടുകൊണ്ടു കിഴങ്ങുകളും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/384&oldid=164566" എന്ന താളിൽനിന്ന് ശേഖരിച്ചത്