ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൪൭ മംഗളോദയം

താഴെ പറയുന്ന ചെടികളുടെ കിഴങ്ങുകളാണ് കാടന്മാരുടെ മുഖ്യഭക്ഷണ സാധനങ്ങൾ

                   1.നൂറാക്കിഴങ്ങു  5. പേൽ

ഭക്ഷണ 2.താളി 6.കന്നിര സാധനങ്ങൾ 3.നാരം 7.ചാവൽ

                   4.ചന്ദനം    8.വെറ്റില
      ചില സന്ദർഭങ്ങളിൽ  മത്സ്യം ഭക്ഷിയ്ക്കാറുണ്ടെങ്കിലും  അപൂർവ്വമായിട്ടെ  അവർ മാംസം ഭക്ഷിപ്പാൻ കൂടുകയള്ളു. കാട്ടുപോത്തിന്റെ മാംസം സുലഭമായിക്കിട്ടുവാൻ കഴിയുമെങ്കിലും അവർ അതു തൊടുകകൂടിയില്ല. മുഹമ്മദീയർക്ക് പന്നിയിറച്ചി പോലെയാണ് ഇവർക്ക് കാട്ടുപോത്തിന്റെ മാംസം. ചോറുണ്ണുകയെന്നത് ഇവരുടെ  ഇടയിൽ ഒരു സുഖോപഭോഗമാണ്. അതു കഴിയ്ക്കുന്ന സന്ദർഭങ്ങൾ  വളരെ അപൂർവ്വവുമാണ് . ലഹരിസാധനങ്ങൾക്ക് ഇവർ അപരിചിതന്മാരല്ല. കറപ്പും കള്ളും അവർക്ക്  ഏറ്റവും പ്രിയപ്പെട്ടവയാണ്. അവർ കറപ്പ് ലഘുവായി തിന്നുകയും അധികമായി ഇഷ്ടപ്പെടുകയും ചെയ്യുന്നു. എന്നാൽ കള്ള് ഇതിലുമധികം ഇഷ്ടപ്പെട്ടതു തന്നെ. അതു ആണുങ്ങളും പെണ്ണുങ്ങളും ധാരാളമായി കുടിയ്ക്കയും ചെയ്യും.
  

കാടന്മാരുടെ നിറം സാധാരണയായി കറുപ്പാണ്. എന്നാൽ ദിഗ്ഭേദംകൊണ്ട് ഓരോ പ്രദേശങ്ങളിൽ അല്പാല്പം വ്യത്യാസപ്പെട്ടിരിയ്ക്കും. നാട്ടിലെ താണജാതിക്കാർ പെരുമാറ്റമുള്ള പ്രദേശങ്ങളിൽ പാർക്കുന്നവർ ഇരുകൂട്ടരുടെയും

                        വംശജന്മാരായിട്ടാണ്  കണ്ടുവരുന്നത്. എന്നാൽ അതില്ലാത്ത ഉൾക്കാടുകളിൽ        പാർക്കുന്നവർക്ക്  

ആക്രിതിയുംശരീര അവരുടെ ശരിയായ വംശലക്ഷണങ്ങളുണ്ട്. അവർ ആകൃതിയിൽ കുറിയവരാണ്. ആണുങ്ങൾക്കു 61

 പ്രകൃതിയും           പെണ്ണുങ്ങൾക്കു 56.0 അംഗുലമാണ് ശരാശരി ഉയരം. മൂക്കു  പരന്നും അമർന്നും ഇരിയ്ക്കും. ഇരുകൂട്ടർക്കും  

നീണ്ടിരുണ്ട തലമുടിയുണ്ട്. അതു നിറുകയിൽ വകഞ്ഞു വെളിച്ചെണ്ണ തൊട്ടുമിനുക്കി പിന്നിൽ കെട്ടി വെയ്ക്കുന്നു. തല വകഞ്ഞു പിന്നിൽ കെട്ടുന്ന സമ്പ്രദായവും സ്വാഭാവികമായുള്ള ലജ്ജാസ്വഭാവവും കൂടുമ്പോൾ ആണുങ്ങളും പെണ്ണുങ്ങളുടെ പ്രകൃതി തന്നെയാണ് പ്രത്യക്ഷപ്പെടുത്തുന്നത്. ചിലർക്ക് നീണ്ടുചുരുണ്ട തലമുടിയുമുണ്ട്. ഇവരുടെ ശരീരംശക്തിയുള്ളതും, ചുമലുകലളും തുടകളും ഉറപ്പുള്ളതും, കൈകൾ പണിയന്മാരുടേതു പോലെ ദീർഗ്ഘമുള്ളതും മാവിടം വിസ്ത്രതവും ദൃഢവുമാകുന്നു. ഈ ഒടുവിൽ പാഞ്ഞ ഗുണം കാട്ടുസഞ്ചാരത്തിന്നു വളരെ ആവശ്യവുമാകുന്നു.ഭക്ഷണത്തിന്നു ഫലമൂലാദികളെത്തേടി അധികം ദൂരം പോകുന്ന സമ്പ്രദായക്കാരാകകൊണ്ടു പലപ്പോഴും അന്നന്നു മടങ്ങിവരാൻ സാധിയ്ക്കുന്നതല്ലാത്തതിനാൽ പെണ്ണുങ്ങൾ വെയ്പുസാമാനങ്ങളെയും ചിലപ്പോൾ അതുകളുടെ മുകളിൽ കുട്ടികളെയും എടുത്തേറ്റിക്കൊണ്ടു കൂടെപ്പോവുക പതിവാണ്. ഒരു മുഷിഞ്ഞ വസ്ത്രത്തിൽ കുട്ടിയെ കിടത്തി ചുമലിൽ കൂടി ഞാന്നുകിടക്കത്തക്കവണ്ണം അതിന്റെ രണ്ടറ്റവും കഴുത്തിൽകെട്ടി, മാറിൽ കൈകൊണ്ട് താങ്ങിപ്പിടിച്ചാ സാധാരണ അമ്മ യാത്രാസമയം കുട്ടിയെ കൊണ്ടുപോകാറുള്ളത്. യാതൊരുവിശേഷജ്ഞാനമൊ പഠിപ്പൊ കൂടാതെ ജീവിതം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/386&oldid=164568" എന്ന താളിൽനിന്ന് ശേഖരിച്ചത്