ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൊച്ചിയിലെ മനുഷ്യ വർഗ്ഗങ്ങളും ജാതികളും ൩൪൧

സുഖമായിക്കഴിച്ചുകൂട്ടുന്നതിന്ന് ഈ കൂട്ടർ ഉദാഹരണം കാണിച്ചുതരുന്നു. 'വിദ്യാഭ്യാസത്തിന്റെ ഉൽഗതിയിലുള്ള തിരമാലകളിൽ നിമഗ്നന്മാരായി ബാധിക്കപ്പെടാത്തതുകൊണ്ട് ഇപ്പോഴും അവരുടെ ആദ്യനടപടിയും സ്വഭാവവും നിലനിർത്തിക്കൊണ്ടുവരുന്നുണ്ട്. * അതിനാൽ അവരുടെ വംശപാരമ്പര്യം തകരാറാവാതെ ശരിയായി സൂക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അവർ അധികവും ശുദ്ധന്മാരും എളുപ്പത്തിൽ സമാധാനപ്പെടുന്നവരുമാണ്. ആദ്യം കാണുമ്പോഴുള്ള നാണം തീർന്നു കഴിഞ്ഞാൽ പിന്നെ വലിയ സംവാദശീലന്മാരായി കാണപ്പെടും. അവർ പ്രകൃത്യം നിഷ്കപടന്മാരും നാട്ടിൽ പാർക്കുന്നവരെക്കാൾ എത്രയൊ അധികം സത്യസന്ധന്മാരും തന്നെ. എന്നാൽ ഈയിടെ കുറച്ചുകാലമായിട്ടു മോശവും നിസ്സാരവുമായുള്ള ചില കളവുകളിലേക്ക് അവരുടെ ഇടയിൽ വാസന കടന്നുകൂടി വരുന്നുണ്ട്. സാഹസമായ വേല ചെയ്തുവരുന്നവരും, നിരുത്സാഹമായ ശ്രമം അനുഭവിയ്ക്കുന്നത് അത്യന്തം സുഖകരമാണെന്നു ഗ്രഹിപ്പാൻ കഴിയുന്നവരുമായ ഈ കാട്ടുജനങളെക്കാൾ അധികം സുഖമായി ജീവിതം നയിക്കുന്നവരായിട്ടുള്ള ആളുകൾ വാസ്തവത്തിൽ ചുരുക്കമാണ്. മറ്റു ജനസമുദായത്തിൽ നിന്നും വേറിട്ടിരിയ്ക്കുകയാൽ അവർ എല്ലാ ആവശ്യങ്ങൾക്കും സുഖാസക്തികൾക്കും സ്വന്ത പരിശ്രമത്തെ തന്നെ ആശ്രയിച്ചിരിയ്ക്കുകയും, വനജീവിതത്തിൽ തങ്ങളുടെ ക്ഷേമത്തെ കാക്കുന്നവരായി വിശ്വസിയ്ക്കപ്പെട്ടുവരുന്ന ഭൂതങ്ങളിലുള്ള ഭക്തിയിൽ ലീനന്മാരായിക്കൊണ്ട് അതിങ്കൽ പരമാനന്ദപൂർവ്വം സന്ദുഷ്ടന്മാരായിരിയ്ക്കുകയും ചെയ്യുന്നു.

     മറ്റു കാട്ടുജനങ്ങളെപ്പോലെ തന്നെ ആണുങ്ങൾ അപർയ്യാപ്തമായിട്ടെ വസ്ത്രധാരണം ചെയ്യുന്നുള്ളു. അവർ മോടിയില്ലാത്ത
       ഒരു തുണി അരയിലും അമ്മാതിരിയുള്ള മറ്റൊന്ന് കഴുത്തിന്നു ചുറ്റുമായി ധരിയ്ക്കും. എനിയ്ക്കു  

ഉടുപ്പും ആഭരണ കണ്ട് സ്വഭാവം മനസ്സിലാക്കുവാൻ കൊണ്ടുവന്ന നെല്ലിയാംപതി മലയിലെ

    ങ്ങളും            കാടന്മാരിൽ ചിലർ ഇംഗ്ലീഷുനെയ്ത്തുവേഷ്ടികൾ അരയിലും അമ്മാതിരിയുള്ള   
                        വസ്ത്രംകൊണ്ട് കെട്ടിയ തലപ്പാവുംതലയിലും വൃത്തിയായി ധരിച്ചിട്ടുണ്ടായിരുന്നു. അവരെല്ലാം കാഴ്ചയിൽ നാട്ടിൽ പാർക്കുന്ന തമിഴുചെട്ടികളെപ്പോലെയാണ്. ചിലർ പിച്ചളക്കടുക്കനും   ധരിയ്ക്കുന്നുണ്ട്. പെണ്ണുങ്ങൾ എട്ടുവാര നീളത്തിൽ ഒരു പുടവയാണ് ഉടുക്കുന്നത്. അതിൽ പകുതി അരയിൽ ചുറ്റുകയും ബാക്കി പകുതി കൊണ്ട് ദേഹം മറയ്ക്കുകയും ചെയ്യുന്നു. ചിലർ സിന്ദൂരംകൊണ്ട് നെറ്റിയിൽ പൊട്ടുതൊടും. എല്ലാവരും കാതു കുത്തി വളർത്തുകയും ചെയ്യും. സാധാരണ ദിവസങ്ങളിൽ അവർ കാതിൽ ഓലകൊണ്ടുള്ള ചുരുൾ ആണ് ധരിയ്ക്കുന്നത്.

വിശേഷദിവസങ്ങളിൽ മൂക്കുതോടയും ഉപയോഗിയ്ക്കും. ചിലർ മൂക്കുത്തിയും സ്ഫടികംകൊണ്ടും പിച്ചളകൊണ്ടുമുള്ള മണിമാലകളും ധരിയ്ക്കുന്നുണ്ട്. ചിലർ കൈകളിൽ മുട്ടിന്നു മേലെയും താഴെയും ഉരുക്കുകൊണ്ടൊ പിച്ചളകൊണ്ടൊ ഉള്ള വളകളും കാൽവിരലിന്മേൽ മോതിരങ്ങളും ധരിയ്ക്കുന്നുണ്ട്. ആകപ്പാടെ കണ്ടാൽ ആവർ, പൊക്കംകുറഞ്ഞു കറുത്താണെങ്കിലും, ചെട്ടിച്ചികളെന്നു തോന്നത്തക്കവണ്ണം

  • Madras Museum Bulletin. Vol. II. p.113. 3 *










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/387&oldid=164569" എന്ന താളിൽനിന്ന് ശേഖരിച്ചത്