ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൊച്ചിയിലെ മനുഷ്യ വർഗ്ഗങ്ങളും ജാതികളും ൩൪൩

ടിയും പിന്നോട്ടു നടന്നു ദൂരെമാറിയുംകൊണ്ടു വട്ടത്തിൽ ചുറ്റിക്കളയ്ക്കുക, ക്ഷീണിച്ചാൽ പാട്ടുപാടുകയായി. എന്റെ ആഗ്രഹപ്രകാരം അവരിൽ 8 പേർ ചേർന്നു ചില തമിൾ പാട്ടുകൾ പാടിക്കൊണ്ട് ആടിക്കളിച്ചു. കാടന്മാർ പലപ്പോഴും നാട്ടിൽ വന്ന് ഓരോ ആഘോഷങ്ങളിച്ചേർന്ന് ഒരോ കളികളും മറ്റും കണ്ടു മൂക്കറ്റം കുടിച്ചു മടങ്ങിപ്പോക പതിവാണ്. തീരെ അസംസ്കൃതന്മാരും അജ്ഞാനാന്ധന്മാരും മിനുങ്ങാത്ത ചുരുണ്ട തലമുടിയുള്ളവരുമായ കുട്ടികൾ തങ്ങളുടെ അപരിഷ്കൃതങ്ങളായ വിനോദങ്ങളിൽ സന്തുഷ്ടന്മാരായി സന്ധ്യാസമയം ആട്ടങ്ങളിൽ പ്രവേശിച്ചിരിയ്ക്കുമ്പോൾ അവർ ജനിപ്പിയ്ക്കുന്ന ഹൃദയരഞ്ജകമായ ഹാസവിലാസങ്ങൾ കേൾക്കുവാൻ ബഹു കൗതുകമായിട്ടുള്ളതാകുന്നു.

        "ഒരു ജാതിയോ വർഗ്ഗമോ അല്ലെങ്കിൽ ഗോത്രമോ യൂറോപ്യന്മാരായി അകന്നും                            
                           അപരിചയപ്പെട്ടുമിരിയ്ക്കുന്നെടത്തോളം അവരായി ചുരുക്കം എടവിട്ടിരിയ്ക്കുവാൻ 

അവസാനം. കാരണമാകകൊണ്ട്, അവർ ​​എത്രത്തോളം അകന്നും അപരിചയപ്പെട്ടുമിരിക്കുന്അപരിചയപ്പെട്ടുമിരിയ്ക്കുന്നുവോ അവരുടെ ഏർപ്പാടുകളെപ്പറ്റിയുള്ള അദ്ധ്യയനത്താൽ ലഭിക്കുന്ന തെളിവുകൾ അത്രത്തോളം വിലയുള്ളതാണെന്ന്പറയുക. ഇന്നാൾ വരെ തണുത്തതും നിസ്സാരവുമായ ഇലകൊണ്ടുണ്ടാക്കിയ ഉടുപ്പുകൾ മാത്രം ധരിച്ചും , വനമദ്ധ്യത്തിൽ പാർത്തും വന്നിരുന്ന ചില വർഗ്ഗക്കാർ യൂറോപ്യന്മാരു‌ടെ സമ്പർക്കെകൊണ്ടു പ്രേരിതന്മാരായിട്ട് , ഇപ്പോൾ അവരുടെ ജീവിതത്തിന്നും നടപടിനീതിക്കും ഭാഷക്കുതന്നെയും വലിയ വ്യത്യാസം വരുത്തീട്ടുണ്ട്". വയനാട്ടിലെ പണിയന്മാരും, നീലഗിരി മലഞ്ചെരിവുകളിലെ ഇരുളന്മാരും, കൊച്ചി മലകളിലെ കാട്ടുനിവാസികളും ഇപ്പോൾ ഓരോ തോട്ടങ്ങളിൽ ക്രമമായി വേലചെയ്തു ദിവസക്കൂലി പറ്റിവരുന്നു. ഇക്കാലത്തെ കാട്ടുജാതികളുടെ ദിവസംപ്രതിയുള്ള ക്ഷയവും, പാശ്ചാത്യന്മാരുടെയും ഉയർന്നജാതിക്കാരുടെയും നടവടിസമ്പ്രദായത്തിലേയ്ക്കുള്ള ആകർഷണത്തിന്റെ ദ്രുതഗതിയും, കഴിയുന്നതും വേഗത്തിൽ അവരുടെ തെറ്റിന്നുള്ള മാർഗ്ഗങ്ങളെ ശരിപ്പെടുത്തുക ആവശ്യമാക്കിത്തീർത്തിര്യ്ക്കുന്നു. "മേച്ചിലിന്ന് ആദ്യം ഉപയോഗപ്പെടുത്തിയിരുന്ന സാധനങ്ങൾക്കു പകരമായി ഓടിന്റെയും തകരത്തിന്റെയും ഉപയോഗം, ഓലകൊണ്ടുപൊതിഞ്ഞ കുടയ്ക്കും നാട്ടുചരക്കുകൾക്കും പകരമായി ശീലക്കുടയുടെയും മറ്റു തുണിച്ചരക്കുകളുടെയും ഇറക്കുമതി,നാടൻ ഉടുപ്പുകളുടെ ക്ഷയം, ക്രിഷീവലന്മാരുടെ സ്വദേശീയമായ ആഭരണങ്ങൾക്കുപകരം യൂറോപ്പിൽ ഉണ്ടാക്കപ്പെടുന്ന മുത്തുകളുടെയും മറ്റു ആഭരണങ്ങളുടെയും ഉപയോഗം, പണ്ടു തീക്കല്ലുരസി തീപ്പിടിപ്പിച്ചു വന്നിരുന്ന ആദിമനിവാസികളുടെയിടയിൽ തീപ്പെട്ടിയുടെ ഉപയോഗം, അങ്ങാടികളിൽ പുതുതായ ഭക്ഷണസാധനങ്ങളുടെയും ബിയറിന്റെ(Beer)യും മറ്റു ലഹരിസാധനങ്ങളുടെയും സൌലഭ്യം, പണ്ടു വില്ലേജ്പഞ്ചായത്തുകാർ നടത്തിവന്നതിന്നു പകരമായുള്ള ന്യായഭരണം, മേൽജാതിക്കാരുടെ നടവടിസമ്പ്രദായങ്ങളെ അനുകരിച്ചു നടന്ന് ഉയർന്നനിലയിലെത്തുവാൻ താണവർക്കുള്ള പരിശ്രമം, പാശ്ചാത്യവിദ്യാഭ്യാസത്തിന്റെ പ്രചാരം, പാതിരിമാരാൽ കൊടുക്കപ്പെടുന്ന മതസംബന്ധമായ ഉപദേശം, ക്രിസ്തു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/389&oldid=164571" എന്ന താളിൽനിന്ന് ശേഖരിച്ചത്