ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരു അസാധാരണപരസ്യം ര


       നേരം  പുലരുന്നതെയുള്ളു.  സ്വൈരക്കേടു  അപ്പോഴയ്ക്കും  തുടങ്ങി  എന്നു നാരായണപിള്ളസമീപത്തുണ്ടായിരുന്നകേശവനോടു

പറഞ്ഞു. അവർ കോഴിക്കോട്ടു കടപ്പുറത്തിന്നരികെ ചെറിയൊരു ബംഗ്ലാവിൻറ മുറ്റത്തു നടക്കുകയായിരുന്നു.

   പെട്ടന്നു കേശവൻ ഗെയിററിന്നും നിരത്തിലെയ്ക്കും നോക്കി. 

ന-പി-- ഒന്നും കണ്ടില്ലേ? കേ--ഇല്ല. കാണാൻ സംഗതിയുമില്ല. ഇവിടുന്നെത്തിയതു ആർക്കും മനസ്സിലായിട്ടില്ല. ആളുകൾ വന്നു ബുദ്ധിമുട്ടിച്ചുതുടങ്ങുമെന്നു

 കരുതീട്ടാണ് ഇന്നലെ ഞാൻ പുറത്തിറങ്ങാഞ്ഞത്.

നാ-പി--ഞാൻ വന്ന വിവരം ന്യൂസ്പേപ്പറിലുണ്ട്. കേ--ഇവിടുന്നതു പറഞ്ഞില്ലല്ലൊ. നാ-പി--ഞാനും ഇപ്പോൾ മാത്രം അറിഞ്ഞതാണ്. കേ--ഞാൻ ഇവിടെ നില്ക്കുമ്പൊഴോ അതുണ്ടാവുമോ? നാ-പി--നിരത്തിലെയ്ക്ക നോക്കു.

   കേശവൻ നോക്കുമ്പോൾ  നൂറ്റിയിമ്പതോളം വാര ദൂരത്തു നാലഞ്ചാളുകൾ നില്ക്കുന്നുണ്ട്.   ' എനിയ്ക്കൊന്നും   മനസിലായില്ല'

എന്നു പറഞ്ഞു. നാ-പി--ഇതാണ് ഭേതം.മനുഷ്യന്നു കണ്ണുകൾ നേരം പോക്കുകൾ കാണാൻവേണ്ടി മാത്രം മുഖത്തിങ്കലൊരലങ്കാരമായി ദൈവം കല്പിച്ചിട്ടുള്ളതല്ല. മനസ്സുമായി അല്പമെങ്കിലും യോജിച്ചുനിന്നാൽ മാത്രെമെ ന്യായമായ ഉപയോഗം അവ കൊണ്ടുള്ളു. അതാ അവിടെ അഞ്ചാളുകൾ നില്ക്കുന്നു. ഞാൻ പുറത്തുവരുമ്പോൾ നിരത്തിൽ ആളില്ല. പിന്നെ ഒരാൾ ഈ പടിയ്ക്കകൽകൂടി കടന്നുപോയി. ആ കാണുന്ന വീട്ടിൻറ നേരെഎതിനില്ക്കുമ്പോഴെയ്ക്കു വീട്ടിൽനിന്നു രണ്ടുപേർ വന്നിറങ്ങി. പിന്നെ ഒരാളുംകൂടി ഈ വഴിയ്ക്കു പോയി അവരുടെ യോഗത്തിൽ ചേർന്നു. എതിരായി മറ്റൊലിരാളും വന്നുകൂടി. ഒടുവിൽ വന്നാൾ എന്നെ തിരഞ്ഞുവരുന്ന താണെന്നു ഞാൻ തീർച്ചയാക്കുകയും ചെയ്തു. കേ--അതെങ്ങിനെയാണ്? ഒരു ആൾക്കൂട്ടം നോക്കി ഇങ്ങിനെ ചില ലക്ഷണം പറയുന്നത് ആശ്ചര്യം തന്നെ. നാ-പി--ഒരാശ്ചര്യവുമില്ല. വലിയൊരു ആൾക്കൂട്ടത്തിലെയ്ക്കു നോക്കിയാൽ ഒന്നും മനസ്സിലായില്ലെങ്കിൽ വേണ്ട. കഴിയുന്നതും നാം നമ്മുടെ ചുറ്റും നോക്കിക്കൊണ്ടുതന്നെയിരിയ്ക്കണം. സ്വതേ ജനസഞ്ചാരം കുറയുന്ന ഈ നിരത്തിലെ വിവരങ്ങൾ ചില സമയത്തെങ്കിലും ദൃഷ്ടി വച്ചാൽ അറിഞ്ഞുകൂടെ? പരിചയിയ്ക്കാഞ്ഞിട്ടാണിങ്ങിനെ തോന്നുന്നത്? നാലാളുടെ സ്വഭാവത്താൽ വിശേഷവിധിയൊന്നും കാണുന്നില്ല. മറ്റെയാൾ അങ്ങിനെയല്ല. അയാൾ ഡ്രസ്സു ധരിച്ചതിൽ വലിയ അശ്രദ്ധയുണ്ട്. കോട്ടിൻറ നടുവിൽ ഒന്നുരണ്ടു ബട്ടൻസ് മാത്രം കുടുക്കിയിട്ടുണ്ട്. മുഖത്താകപ്പാടെ പരുങ്ങലുമുണ്ട്. മുടന്തുന്നതുകാണുമ്പോൾ വടി ഉപയോഗി

യ്ക്കാറുണ്ടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/392&oldid=164574" എന്ന താളിൽനിന്ന് ശേഖരിച്ചത്