ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൬ മംഗളോദയം 67_ാമാണ്ടു തിരുമനസ്സുകൊണ്ടു തിരുവില്വാമല വഴി നെല്ലിയാംപതിക്ക് എഴുന്നള്ളി.അവിടെ എഴുന്നള്ളി താമസിച്ചിരുന്ന ദിക്കിൽനിന്നു പത്തുനാഴിക അകലെയുള്ള 'ചൂരിപ്പാറ'എന്ന സ്ഥലത്തുവച്ച് ഒരു കാട്ടുപോത്തിനെ വെടിവച്ചു.അതിന്റെ തല പഞ്ഞി നിറച്ച് ത്രിശ്ശിവപേരൂര് വിന്യുഅപാർക്കിൽ മുമ്പുണ്ടായിരുന്നു.ഇപ്പാൾ സാമാനങ്ങൾ ലേലം വിറ്റ കൂട്ടത്തിൽ ഇതും വിറ്റു പോയിരിക്കണം. ഈ യാത്രയോടു കൂടി തന്നെയാണ് അവിടുന്നു കിഴക്കൻചിറ്റൂർക്ക് എഴുന്നള്ളീട്ടുള്ളത്.മൂലത്തുമുതലായി അണകൾ നോക്കികാണുകയും ഉണ്ടായിട്ടുണ്ട്.ആ യാത്രയിലാണ് അവിടുന്നു ആദ്യം തീവണ്ടി കയറിട്ടുള്ളതും.67_ാമാണ്ടിൽ തന്നെ തൃപ്പൂണിത്തുറെ വച്ച് അവിടുത്തെ വകയായി അശോകവനികാങ്കവും നാനാനന്ദവും കൂടിയാട്ടം ഉണ്ടായിട്ടുണ്ട്.അന്നു പൊതിയിൽ സാക്ഷാൽ നാരായണച്ചാക്യാരും ചെറുപരിഷ മാധവച്ചാക്യാരും ഉള്ള കാലമായിരുന്നു.അവർ തന്നെയാണ് അന്നത്തെ കൂടിയാട്ടത്തിൽ പ്രധാനികൾ .മൂപ്പു കിട്ടുന്നതിനു മുമ്പു തിരുമനസ്സിലേക്കു കാലത്തിന്റെ ഉപദ്രവത്തിനു രണ്ടു തവണ ക്ഷാരംവയ്ക്കുകയുണ്ടായിട്ടുണ്ട്. ഒന്ന് 59_ലും മറ്റേത് ഈ കൂടിയാട്ടകൊല്ലത്തിലുമാണ്. ചിങ്ങവ മാസത്തിൽ തീപ്പെട്ട വലിയ തമ്പുരാൻ തിരുമനസ്സുകൊണ്ടു68_ൽ കാശിക്കെഴുന്നുള്ളുന്ന മൗനലികമനസ്സുകൊണ്ടു അനുയാത്രയായി ചെറുതുരുത്തിലേക്ക് എഴുന്നള്ളുകയും വലിയതമ്പുരാൻ തിരിയെ എഴുന്നള്ളുമ്പോ എതിരേല്ക്കുവാൻ തിരുമനസ്സുകൊണ്ട് "വെല്ലൂർ"വഴി എഴുന്നള്ളുകയും അവിടെയുള്ള പ്രധാനമായ ജെയിൽ എഴുന്നള്ളി കാണുകയും ഉണ്ടായിട്ടുണ്ട്.

68 തുലാത്തിൽ അവിടുന്നു ഇട്യാണത്ത്പാറുക്കുട്ടി അമ്മയെ നേത്യാരമമ്യാക്കി.എളയതമ്പുരാനായിരുന്ന കാലത്ത് തിരുമനസ്സിലേക്കു

പറയത്തക്ക ശീലായ്മയൊന്നും ഉണ്ടായിട്ടില്ല.ദിനചർയ്യ ഇപ്രകാരമാണ്.പള്ളിതേവാരം കഴിഞ്ഞാൽ കൌമുദി പഠിച്ചുചൊല്ലുക.എ​ട്ടരമണിക്കു അമൃതേത്ത് .പിന്നെ ഒരു മണിക്കൂറുനേരം നമ്പൂരിയുമായി വെടിപട്ടു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/51&oldid=164592" എന്ന താളിൽനിന്ന് ശേഖരിച്ചത്