ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൮ മംഗളോദയം പിന്നെ പഠിക്കാവാനുള്ളതു നോക്കുകയായിരുന്നു.11 മുതൽ ഒരു മണിവരെ കൊച്ചമ്മാമതമ്പുരാനെയും ചെറിയ കുഞ്ഞുണ്ണിതമ്പുരാനെയും തർക്കം പഠിപ്പിക്കും.ഈ തമ്പുരാക്തന്മാർ ദിനകരം തുടങ്ങിയപ്പോൾ എടമന കുഞ്ഞൻ നമ്പൂതിരിപ്പാട്ടിന്നും ഒരുമിച്ചുകൂടി.ഇവർ മഹാമഹോപാദ്ധ്യായ ശ്രീശഠകോപാചാർയ്യരുടെ അടുക്കൽ വ്യുല്പത്തിവാദം പഠിപ്പിച്ചിരുന്നതും അവിടുത്തെ തിരുമുമ്പിൽവച്ചുതന്നെയാണ്.തിരുമനസ്സിലെ എടനേരം അമൃതേത്തു കഴിഞ്ഞ ചിങ്ങമാസത്തിൽ തീപ്പെട്ട വലിയതമ്പുരാൻ തിരുമനസ്സിലെ അടുക്കലേക്കു എഴുന്നള്ളുകയായി.വലിയതമ്പുരാൻ തിരുമനസ്സുകൊണ്ടു ഇവിടുത്തോടുകൂടി ആലോചിക്കാതെകണ്ടു ഒരു കാർയ്യവും നടത്തീട്ടുണ്ടോ എന്ന് സംശയമാണ്.സർക്കാരുകാർയ്യങ്ങളിൽ തിരുമനസ്സുകൊണ്ടു പ്രവേശിച്ച് സ്വയാധികാരമായി തന്നെ പൂഴുത്തുകത്തുകൾ നടത്തീട്ടുണ്ട്.അന്നു അവിടുന്നു ശരിയായിട്ട് ഡയരിയും എഴുതിപോന്നിരുന്ന കാലമായിരുന്നു.ഏകദേശം അഞ്ചുമണിവരെ തിരുമുമ്പിലായിട്ടുതന്നെ കഴിയും.പിന്നെ സന്ധ്യവരെ മാൻ,മൊയൽ,കൊരങ്ങൻ തുടങ്ങിയ മൃഗങ്ങളെ കളിപ്പിക്കുവാൻ അവയെ കോവിലകത്ത് മുറ്റത്തുതന്നെ വളർത്തിയിരുന്നു.ഒന്നു രണ്ടു മയിലുകളും ഉണ്ടായിരുന്നു.അന്ത്യാർത്തായി. ഏഴുമണിക്കു് അമൃതേത്ത്.കുറെ വെടി പാഞ്ഞ് 9 മണിയോടുകൂടി പള്ളിക്കുറുപ്പിന് എഴുന്നള്ളും.ഈ കാലത്തു അവിടുന്ന് വലിയമ്മതമ്പുരാൻ കോവിലകത്തെ കാർയ്യംകൂടി നോക്കിയിരുന്നു.ഇത്രയൊക്കെ ജോലിയുണ്ടായിരുന്ന അന്നും തിരുമനസ്സുകൊണ്ടു എടയ്ക്ക് ചതുരംഗം വയ്പിക്കുകയും അവിടുത്തെ ശടക്കക്കാരൻ വെള്ളകുതിരയുടെ പുറത്ത് സവാരിക്കെഴുന്നുള്ളകയും ചെയ്തുവന്നിരുന്നു. ശ്രീശേഷാചാർയ്യപാഠശാല തിരുമനസ്സുകൊണ്ടു എഴുന്നള്ളിയിരിക്കുന്ന കോവിലകത്ത് കോമളപ്പള്ളിയറയിലേക്കു മാറ്റി.71ചിങ്ങം21_നു

അന്നത്തെ വലിയതമ്പുരാൻ തിരുമനസ്സുകൊണ്ട് തീപ്പെട്ടു.തിരുമനസ്സിലേക്ക് മൂപ്പുകിട്ടി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/53&oldid=164594" എന്ന താളിൽനിന്ന് ശേഖരിച്ചത്