ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൦ മംഗളോദയം തിരുമനസ്സിലേക്കു മൂപ്പുകിട്ടി.

  1071

പള്ളിപ്പുല കഴിഞ്ഞതിന്റെ ശേഷം തിരുമനസ്സിലേക്ക് തീപ്പെട്ട തിരുമനസ്സിലെ പള്ളിദ്ദീക്ഷ തുടങ്ങി.കൊച്ചി കോവിലകത്തുവെച്ച് ആ കന്നിയിൽ(1895 അക്ടോബർ 23_നു)ബ്രിട്ടീഷ് റസിഡണ്ട് തോംസൻ സായ്വായിട്ട് ഒരു കൂടികാഴ്ച ഉണ്ടാവുകയും ബ്രിട്ടീഷ് ഗവർമേണ്ടിന്റെ അനുമതിയോടുകൂടി തിരുമനസ്സുകൊണ്ട് ക്രമപ്രകാരം തിരുവാഴ്ച തുടങ്ങുകയും ചെയ്തു.ഇക്കാലത്തു സുബ്രഹ്മണ്യപിള്ള തന്നെയായിരുന്നു ദിവാൻ.

 1072

തീപ്പെട്ട വലിയതമ്പുരാൻ തിരുമനസ്സിലെ തിരുമാസവും അവിടുത്തെ പള്ളിദ്ദീക്ഷയും ചിങ്ങത്തിൽ കഴിഞ്ഞു.ധനുമാസത്തിൽ ദിവാൻ

സുബ്രഹ്മണ്യപിള്ളക്ക് പെൻഷനായി.രാജഗോപാലാചാർയ്യക്ക് ദിവാൻ പണിയായി.ഉടനെ തന്നെ അസിസ്റ്റണ്ട് റസിഡണ്ട് ദിവാൻ,സർവാധികാർയ്യക്കാർ മുതലായ ഉദ്യോഗസ്ഥന്മാരേയുംകൂടി തിരുമനസ്സുകൊണ്ടു മദ്രാശിയിലേക്ക് എഴുന്നള്ളി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/55&oldid=164596" എന്ന താളിൽനിന്ന് ശേഖരിച്ചത്