ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഷഷ്ടിപൂർത്തിലക്കം ൨൧ അവിടെ 20 ദിവസത്തോളം താമസിച്ചു .അന്ന് ഗവർണ്ണരായിരുന്ന ഹാവ് ലോക്ക് പ്രഭുവും,ഭാർയ്യയും മറ്റു പലെ യോഗ്യരുമായിട്ടു കൂടികാഴ്ചയുണ്ടായി.മദ്രാശിയിൽ പലെ സ്ഥലങ്ങളും എഴുന്നള്ളി കാണുകയും ഉണ്ടായിട്ടുണ്ട്.വിക്ടോറിയ മഹാരാജ്ഞിയുടെ രാജ്യഭാരം 60കൊല്ലം തികയുന്നതിനെ സംബന്ധിച്ച ജൂബിലി ആഘോഷവും ഈ കൊല്ലത്തിലാണ് നടന്നിട്ടുള്ളത്.ആ വിശേഷദിനത്തിന്റെ ഓർമ്മക്കായി എറണാകുളത്തു പൊതുവെ ഉള്ള ഒരു വായനശാലയും ടൗൺഹാളും ഏർപ്പെടുത്തുവാനും തൃശ്ശിവപേരൂര് സ്ത്രീകൾക്ക് ഒരാസ്പത്രി പണിയിക്കുവാനും തീർച്ചപ്പെടുത്തി. ഈ കൊല്ലത്തിൽതന്നെയാണു മുറക്കുള്ള സർവ്വെ തുടങ്ങുവാൻ ഉത്സാഹിച്ചത്.ജെയിലിൽ ഉണ്ടായിരുന്ന ചില ന്യൂനതകൾ തീർക്കുവാനുള്ള ശ്രമനും ചെയ്തുതുടങ്ങി.മലകൾ പരിധിശോക്കുവാനായി മദിരാശി ഗവർമ്മേണ്ടിൽനിന്ന് ഗവർമ്മേണ്ടുദ്യോഗസ്ഥനായ ന്ന സായ്വിനെ അയച്ചു കൊടുത്തു.കണക്കു സംബന്ധമായ ചില പരിഷ്കാരങ്ങൾ വരുത്തുവാൻ ആരംഭിച്ചതും ഇക്കാലത്തുതന്നെയാണ്. 1073 മദ്രാശി ഗവർണ്ണർ ആയിരുന്ന ഹാവ് ലോക്ക് പ്രഭുവും ഭാർയ്യയും ഈ കൊല്ലം കന്നിമാസത്തിൽ തൃശ്ശിവപേരൂ വഴി എറണാകുളത്ത്

വരികയും തിരുമനസ്സിലെ സല്ക്കാരം സ്വീകരിക്കുകയും ഉണ്ടായിട്ടുണ്ട്.അന്ന് തിരുമേനസ്സിലെ അപേക്ഷപ്രകാരം എറണാകുളത്ത് വായനശാലയ്ക്ക് ഗവർണ്ണർ കല്ലിടുകയും ചെയ്തു.തിരുമനസ്സിലേക്കു കെ.സി.എസ്സ്.ഐ.എന്ന ബഹുമതി കിട്ടിയതും ഈ കൊല്ലത്തിലാണ്.തിരുമനസ്സിലേക്കു തിരുമൂപ്പു കിട്ടീട്ട് ഏറെക്കാലം കഴിയുന്നതിനു മുമ്പുതന്നെ ഈ ബഹുമതി കിട്ടുവാൻ സംഗതിയായത് മദിരാശി ഗവർമ്മേണ്ടിന്ന് അവിടുത്തെ രാജ്യഭാരത്തിലുള്ള തൃപ്തി നിമിത്തമാണെന്ന് അന്നത്തെ റസിഡണ്ടായ റീസ് സായ് വ് കൂടിക്കാഴ്ച സമയത്തു പറയുകയും ഉണ്ടായിട്ടുണ്ട്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/56&oldid=164597" എന്ന താളിൽനിന്ന് ശേഖരിച്ചത്